സുരേഷ് ഗോപി സാറിനോട് എനിക്ക് ശെരിക്കും പ്രണയമായിരുന്നു, അത് പക്ഷെ ഇതുവരെ അദ്ദേഹത്തോട് ഒന്ന് പറയാൻ പറ്റിയിട്ടില്ല ! തന്റെ പ്രണയത്തെ കുറിച്ച് മീനാക്ഷി !
നടി അവതാരക എന്നീ നിലകളിൽ എല്ലാം ഏറെ ശ്രദ്ധ നേടിയ ആളാണ് മീനാക്ഷി. ‘നായികാ നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ മീനാക്ഷി ശേഷം ഉടൻ പണം എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.പ്രേമലു എന്ന ചിത്രമാണ് മീനാക്ഷിയുടേത് ആയി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയിരിക്കുന്ന സിനിമ. ഇതിനിടയിൽ മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് മീനാക്ഷി സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
മീനാക്ഷിയുടെ വാക്കുകൾ ഇങ്ങനെ.. പഠിക്കുന്ന കാലത്ത്, ഞാൻ വലിയ പഠിപ്പി ഒന്നുമായിരുന്നില്ല. ഞാൻ എൻജോയ് ചെയ്യാനായിരുന്നു സ്‌കൂളിൽ പോയിരുന്നത്. ഞാൻ ഇപ്പോഴും എന്റെ സ്കൂളിൽ പോകാറുണ്ട്. എന്റെ ടീച്ചേഴ്‌സുമായിട്ടും പ്രിൻസിപ്പലും ആയിട്ട് ഒക്കെ കോൺടാക്ട് ഉണ്ട്. ഞാൻ അവരോടൊക്കെ ചാറ്റ് ചെയ്യാറുണ്ട്. സ്കൂളിലെ ആനുവൽ ഡേ പോലെയുള്ള പ്രോഗ്രാമുകൾക്കൊക്കെ ഞാൻ പോകാറുണ്ട്. എനിക്ക് സമയം കിട്ടുമ്പോഴൊക്കെ ഞാൻ സ്കൂളിലേക്ക് പോകും.
ഞാൻ, LKG പഠിക്കുമ്പോൾ അഖിൽ രവി ആയിരുന്നു എന്റെ ആദ്യ പ്രണയം. ആ പ്രണയം കഴിഞ്ഞിട്ട് എനിക്ക് തല്ല് ഒഴിഞ്ഞ നേരം ഉണ്ടായിട്ടില്ല അതുകൊണ്ട് പിന്നെ പ്രണയിക്കാൻ പറ്റിയില്ല. അഖിൽ രവിയോട് ഉണ്ടായിരുന്നത് പ്രണയം എന്നൊന്നും പറയാൻ പറ്റില്ല. എനിക്കന്ന് സുരേഷ് ഗോപി സാറിനോട് ഉണ്ടായിരുന്നത് ആയിരുന്നു ശരിക്കും പ്രണയം. അത് അങ്ങേരോട് പറയാൻ പറ്റിയില്ല എന്നും മീനാക്ഷി പറയുന്നു.
അന്ന് ആ സമയത്ത് ‘തെങ്കാശിപ്പട്ടണം’ സിനിമയിക്കെ കത്തി കയറി നിൽക്കുന്ന സമയമാണ്, അതിൽ സുരേഷേട്ടൻ സൂപ്പറല്ലേ, ചുവന്ന നീളൻ പൊട്ടൊക്കെ തൊട്ട്, പക്ഷെ ഈ അഖിൽ രവി മാസ് ഒന്നും ആയിരുന്നില്ല അതൊരു പാവം ചെക്കൻ ആയിരുന്നു. എൽകെജി പഠിക്കുമ്പോൾ അതൊന്നും ചിന്തിക്കാനുള്ള പ്രായവും ആയിരുന്നില്ല. ആ സമയത്ത് എന്റെ പൊട്ട ബുദ്ധിക്ക് അവന്റെ ഫേസ് സുരേഷ് ഗോപി സാറിന്റെ ഫേസ് പോലെ തോന്നിയിരുന്നു.
അവന്റെ മുഖവും, അദ്ദേഹത്തിന്റെ കണക്ക് പരന്ന മുഖമായിരുന്നു. അഖിൽ എന്റെ അടുത്തായിരുന്നു ഇരിക്കുന്നത്. അവൻ എല്ലാ ദിവസവും ഗോപി പൊട്ട് തൊട്ടു വരുമായിരുന്നു. അത് കണ്ടിട്ടാണ് എനിക്ക് തെങ്കാശി പട്ടണത്തിലെ സുരേഷ് ഗോപിയെ പോലെ അവനെ തോന്നിയത്. ഞാൻ അന്ന് എന്റെ വീട്ടിൽ പോയി പറഞ്ഞു എനിക്ക് അഖിൽ രവിയെ കല്യാണം കഴിക്കണമെന്ന്.
എൽകെജി പഠിക്കുന്ന തങ്ങളുടെ മകൾക്ക് ഒരു പ്രണയമുണ്ടെന്ന് കേട്ട ഉടനെ എന്റെ അമ്മ അത് നാട്ടുകാരെ മുഴുവൻ അറിയിച്ചു. എന്റെ ഒരു അഞ്ചാം ക്ലാസ് വരെയൊക്കെ എന്റെ ബന്ധുക്കൾ എല്ലാവരും എന്നെ അത് പറഞ്ഞു കളിയാക്കുമായിരുന്നു. എനിക്ക് പ്രണയം പക്ഷെ രണ്ടുദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൽകെജി പഠിക്കുന്ന സമയം ആയതുകൊണ്ട് ഞാൻ അത് അടുത്ത ദിവസം മറന്നു പോയി എന്നും മീനാക്ഷി പറയുന്നു.
Leave a Reply