മീനാക്ഷിയുടെ ജന്മദിനം ആഘോഷമാക്കി ദിലീപും കവുമായും !! ചിത്രങ്ങൾ വൈറൽ

മീനാക്ഷി അച്ഛൻ ദിലീപിനും കാവ്യക്കുമൊപ്പം വളരെ സന്തോഷത്തിലാണ്.. താരപുത്രിക്ക് ഇന്ന് നിരവധി ആരധകരുണ്ട്, സോഷ്യൽ മീഡിയിൽ സജീവമമല്ലാതിരുന്ന താരം അടുത്തിടെയാണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്, ആദ്യ ആഴ്ചയിൽ തന്നെ പതിനായിരങ്ങളാണ് മീനാക്ഷിയെ ഫോളോ ചെയ്തുതുടങ്ങിയത്.. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയിൽ ചർച്ചാ വിഷയം മീനാക്ഷിയയായിരുന്നു, അതിന്ന് പ്രധാന കാരണം കഴിഞ്ഞ ദിവസം മീനാക്ഷിയുടെ ജന്മദിനം ആയിരുന്നു, നിരവധി ഫാൻസ്‌ ഗ്രൂപ്പുകൾ ഉള്ള ആളാണ് മീനാക്ഷി, ജന്മദിനത്തിന് രണ്ട് ആഴ്ചമുമ്പുതന്നെ ആരധകർ താരത്തിന് ആശംസകൾ അറിയിച്ചുതുടങ്ങിയിരുന്നു… ഇപ്പോൾ താരപുത്രിതന്നെ തന്റെ വീട്ടിലെ ആഘോഷങ്ങളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്..

ചിത്രത്തിൽ ദിലീപിനും കാവ്യക്കുമൊപ്പം വളരെ ഹാപ്പിയായി ബർത്തഡേ കേക്ക് മുറിക്കുന്ന മീനാക്ഷിയെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്… കൂട്ടുകാർക്കൊപ്പം ജന്മദിനം ആഘോഷിക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത് ചുവന്ന ഗൗണിൽ രാജകുമാരിയെപോലെ തിളങ്ങുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം താരം തന്നെ ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു, അതെ വേഷത്തിൽ തന്റെ കുടുംബത്തിനൊപ്പവും ഒരു പാർട്ടി നടന്നിരുന്നു.. അതിന്റെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാണ്….

ഈ ആഘോഷ ചിത്രങ്ങൾ കാണുന്ന ഏതൊരു മലയാളിയും ആദ്യം ചിന്തിക്കുക മീനാക്ഷിയുടെ അമ്മയായ മഞ്ജുവിനെ പറ്റിയായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല, സ്വന്തം മകളുടെ ജന്മദിനത്തിൽപോലും ഒരു അന്യയെപോലെ എവിടെയോ ഇരുന്ന് ഇതൊക്കെക്കാണുന്നുണ്ടാവും.. ജീവിതത്തിൽ ഒറ്റപെട്ടതുപോലെ തോന്നുണ്ടായിരിക്കും എന്നൊക്കെയാണ് ആരധകർ ഇപ്പോൾ മഞ്ജുവിന്റെ അവസ്ഥയെ വിലയിരുത്തുന്നത് …. ടിക് ടോക്കിലെ താരത്തിന്റെ പ്രകടനങ്ങൾ കണ്ട് അഭിനയത്തിൽ മീനാക്ഷിക്ക് അമ്മയെപ്പോലെയും അച്ഛനെപോലെയും നല്ല കഴിവ് ഉണ്ടെന്ന് ആരാധകർ കണ്ടെത്തിയിരുന്നു…

ജന്മദിനത്തിൽ ആരാധകരുടെ പോസ്റ്ററുകളും കുറിപ്പുകളും സോഷ്യൽ മീഡിയിൽ വൈറലാകുന്ന സമയത്ത്തന്നെയാണ് മീനാക്ഷി തന്റെ മനോഹരമായ ആഘോഷ ചിത്രവും പങ്കുവെച്ചിരിക്കുന്നത്.അതേസമയം താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇതുവരെയും ഇതേകുറിച്ചുളള പ്രതികരണമൊന്നും മീനാക്ഷിയുടെയോ ദിലീപിന്റെയോ  ഭാഗത്തു നിന്നുണ്ടായിട്ടില്ല.  സിനിമയിൽ അഭിനയിച്ചില്ലെങ്കിലും നിരവധി ആരാധകർ ഇപ്പോഴേ താരത്തിന് സ്വന്തമായിട്ടുണ്ട്…

2016ലായിരുന്നു ദിലീപ് കാവ്യ വിവാഹം…  ഇവരുടെ വിവാഹത്തിന് മുന്നിൽ നിന്നതാണ് മകൾ മീനാക്ഷിതന്നെയാണ്.. അന്നൊക്കെ സോഷ്യൽ മീഡിയ മീനാക്ഷിക്ക് എതിരേയായിരുന്നു.. കാലങ്ങൾ കഴിഞ്ഞു ഇന്ന് ഏവരുടെയും പ്രിയങ്കരിയാണ് മീനൂട്ടി എന്ന മീനാക്ഷി. താരപുത്രിയുടെ അടുത്ത സുഹൃത്താണ് നടി നമിത, കഴിഞ്ഞ ദിവസം നമിതയും മീനാക്ഷിക്ക് ആശംസകൾ അറിയിച്ചിരുന്നു…  വിവാഹ ശേഷം കാവ്യ സിനിമ വിട്ടിരുന്നു. നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങിലാണ് ദിലീപിനെയും കുടുംബത്തെയും കാണാൻ സാധിച്ചത്..  നിലവില്‍ കൈനിറയെ ചിത്രങ്ങളുമായാണ് ദിലീപ് മുന്നേറുന്നത്. 2019ല്‍ പുറത്തിറങ്ങിയ മൈ സാന്റയാണ് ദിലീപിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ സിനിമ. കേശു ഈ വീടിന്‌റെ നാഥനാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *