ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു ! കാവ്യക്ക് ജന്മദിന ആശംസകളുമായി മകൾ മീനാക്ഷി ! ചിത്രങ്ങൾ വൈറൽ !!
മലയാളത്തിന്റെ മികച്ച അഭിനേത്രിമാരിൽ ഒരാളാണ് നടി കാവ്യ മാധവൻ. നായികമാർ ഒരുപാട് വന്നുപോയെങ്കിലും മലയാളത്തിന്റെ നായികാ സങ്കല്‍പത്തെ പൂര്‍ത്തിയാക്കിയ ആദ്യത്തെ നടിയാണ് കാവ്യാ മാധവൻ. ബാലതാരമായി മലയാള സിനിമ രംഗത്ത് ചുവടുറപ്പിച്ച കാവ്യാ തന്റെ പതിനാലാമത്തെ വയസിലാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തന്നെ മികച്ച വിജയം നേടിയതോടെ പിന്നീട് കാവ്യ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും, കൈ നിറയെ ചിത്രങ്ങളുമായി കാവ്യാ മലയാളത്തിന്റെ മുൻ നിര നായികയായി മാറുകയായിരുന്നു.
കാവ്യാ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് പൂക്കാലം വരവായി എന്ന എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തുന്നത്. ആ ഓർമ സംവിധയകാൻ കമൽ പങ്കുവെച്ചതെ ഇങ്ങനെ, അച്ഛനും അമ്മയ്ക്കും ഒപ്പം നിന്ന കാവ്യയെ ഞാന്‍ കാവ്യേ എന്ന് വിളിച്ചു. അപ്പോള്‍ കാവ്യ എന്നെ തിരുത്തി, കാവ്യ അല്ല കാവ്യ മാധവന്‍ ആണ് എന്ന് പറഞ്ഞു. മുഖത്ത് നോക്കാന്‍ പറഞ്ഞപ്പോള്‍ കാവ്യയ്ക്ക് ഭയങ്കര നാണം. ആ നാണം കാരണമാണ് പൂക്കാലം വരവായി എന്ന ചിത്രത്തിലേക്ക് കാവ്യയെ തിരഞ്ഞെടുത്തത് എന്നാണ് കമൽ പറഞ്ഞിരുന്നത്.
ഇന്ന് കാവ്യയുടെ ജീവിതത്തിലെ ആ പ്രധാന ദിവസം വന്നെത്തിയിരിക്കുന്നു, മലയാളികളുടെ സ്വന്തം കരിമിഴിക്കുരുവിക്ക് ഇന്ന് 37-ാം പിറന്നാൾ.. കാവ്യയുടെ ഫാൻസ് പേജുകളും, ഗ്രുപ്പുകളും ആഘോഷം നേരത്തെ തുടങ്ങിയിരുന്നു. ഇപ്പോൾ അതിൽ ഏറ്റവും ശ്രദ്ധ നേടുന്നത് മകൾ മീനാക്ഷി തനറെ രണ്ടാനമ്മക്ക് നൽകിയ ആശംസയാണ്. “ജന്മദിന ആശംസകൾ, ഐ ലവ് യൂ” എന്നാണ് മീനാക്ഷി കുറിച്ചിരിക്കുന്നത്. ഏവരും ഒരുപാട് കാത്തിരുന്ന ഒരു പോസ്റ്റായിരുന്നു മീനാക്ഷിയുടേത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു, മഞ്ജു വാര്യരുടെ ജന്മദിനം അമ്മക്ക് ആശംസകളുമായി മകൾ എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു എങ്കിലും പക്ഷെ അത് ഉണ്ടായിരുന്നില്ല. മീനാക്ഷി സോഷ്യൽ മീഡിയിൽ എത്തിയതിന് ശേഷമുള്ള ആദ്യ ജന്മദിനമായിരുന്നു ഇരുവരുടെയും അതുകൊണ്ടു തന്നെ മീനാക്ഷിയുടെ ആശംസകൾ ഏവരും പ്രതീക്ഷിച്ചിരുന്നു, മീനാക്ഷി പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്..
വ്യക്തി ജീവിതത്തിലെ പാളിച്ചകൾ ഒഴിച്ച് നിർത്തിയാൽ ഒരു നടി എന്ന നിലയിൽ കാവ്യാ ഇപ്പോഴും ആരാധകരുടെ പ്രിയങ്കരിയാണ്. സിനിമയിൽ സജീവമായിരുന്ന 25 വര്‍ഷങ്ങള്‍ കൊണ്ട് 73 ഓളം ചിത്രങ്ങളിലാണ് കാവ്യ അഭിനയിച്ചിട്ടുള്ളത്. മലയാള സിനിമയുടെ വിജയ ജോഡിയായിരുന്നു ദിലീപ് കാവ്യ. മലയാളത്തിൽ ഏറ്റവും കൂടുതൽ താര ജോഡികളായി അഭിനയിച്ച റെക്കോർഡും ഇവർക്ക് തന്നെയാണ്.
ആ നായകനെ തന്നെ ജീവിതത്തിലും സ്വന്തമാക്കുകയായിരുന്നു കാവ്യാ, 2009-ൽ നിശാൽ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ ആദ്യ വിവാഹം , വളരെ ആഡംബര വിവാഹമായിരുന്നു അത്, പക്ഷെ മാസങ്ങളുടെ ആയുസ് മാത്രമേ ആ ദാമ്പത്യ ജീവിതത്തിന് ഉണ്ടായിരുന്നുള്ളു, ശേഷം ഒരുപാട് വിവാദങ്ങൾക്ക് ഒടുവിൽ 2016-ൽ ജനപ്രിയനായകൻ ദിലീപിനെ വിവാഹം ചെയ്തു. ശേഷം കാവ്യാ ഒരുപാട് ആഗ്രഹിച്ചിരുന്നത് പോലെ അവർ 2018 ഒക്ടോബർ 19 ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകി, മഹാലക്ഷ്മി എന്നാണ് പേര്. മകൾ ജനിച്ചത്. ശേഷമുള്ള കാവ്യയുടെ മൂന്നാമത് പിറന്നാൾ ദിനമാണിന്ന്. നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. റിമി ടോമിയും തന്റെ സുഹൃത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു.
നിലവിൽ ദിലീപിന്റെ മൂത്ത് മകൾ മീനാക്ഷിയുമൊത്ത് വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് ഇവർ നയിക്കുന്നത്, ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്.
Leave a Reply