രണ്ടാനമ്മ അല്ല ! മീനാക്ഷിക്ക് സ്വന്തം അമ്മ തന്നെയാണ് കാവ്യാ ! പെറ്റമ്മയ്ക്ക് കഴിയാത്തത് പലപ്പോഴും കർമ്മം കൊണ്ട് പോറ്റമ്മയ്ക്കു കഴിയാറുണ്ട് ! ഇതാണ് തെളിവ് !
എന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താര കുടുംബമാണ് ദിലീപിന്റേത്. മഞ്ജുവുമായി വേർപിരിഞ്ഞ ദിലീപ് അതികം വൈകാതെ കാവ്യയെ വിവാഹം കഴിക്കുക ആയിരുന്നു, ആ തീരുമാനത്തിന് പിന്നിൽ മകൾ മീനാക്ഷി ആയിരുന്നു എന്ന് ദിലീപ് പല തവണ തുറന്ന് പരഞ്ഞിരുന്നു, മഞ്ജുവുമായി വേര്പിരിഞ്ഞതിനു ശേഷം താൻ ഷൂട്ടിങ്ങിന് പോകുമ്പോൾ മകൾ ഒറ്റക്കായിരുന്നു എന്നും, ആ സമയത്ത് അവൾക്ക് ഒരു കൂട്ട് വേണമെന്നാണ് താൻ ആഗ്രഹിച്ചത് എന്നും അതുകൊണ്ടുതന്നെ മകള്‍ക്ക് കൂടി അറിയാവുന്നൊരാളായിരിക്കണം ഭാര്യയായി വരേണ്ടത് എന്നാഗ്രഹിച്ചിരുന്നു. കാവ്യയുമായി നല്ല കൂട്ടാണ് മീനാക്ഷി. ഗോസിപ്പുകളുടെ പേരില്‍ ബലിയാടായ കാവ്യയെ തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നു താനെന്നായിരുന്നു ദിലീപ് പറഞ്ഞത്. അച്ഛനും രണ്ടാനമ്മയ്‌ക്കൊപ്പം അതീവ സന്തോഷവതിയായാണ് മീനാക്ഷിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
കഴിഞ്ഞ ദിവസം നടി കാവ്യാ മാധവന്റെ 37-ാം പിറന്നാൾ ആയിരുന്നു, സിനിമയിപ്പോൾ നിന്നും വിട്ടു നിൽക്കുക ആയായിരുന്നു എങ്കിലും കാവ്യയുടെ ആരാധകർക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന് ഇന്നലത്തെ ഒരു ദിവസം കൊണ്ട് തെളിയിച്ചിരിക്കുകകയാണ്, സമൂഹ മാധ്യമങ്ങളിൽ കാവ്യയുടെ പിറന്നാൾ ഒരു ആഘോഷമാക്കി മാറ്റിയിരുന്നു ആരാധകരും ഫാൻസ് പേജുകളും. അതിൽ തനറെ രണ്ടാനമ്മക്ക് മീനാക്ഷി നൽകിയ ആശംസകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. “ജന്മദിന ആശംസകൾ, ഐ ലവ് യൂ” എന്നാണ് മീനാക്ഷി കുറിച്ചിരിക്കുന്നത്. ഒപ്പം കാവ്യയോടൊപ്പം വളരെ സന്തുഷ്ടയായി കാവ്യയുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഉണ്ടായിരുന്നു.
ആ ചിത്രങ്ങളിൽ എല്ലാം മീനാക്ഷിയുടെ മുഖത്തെ സന്തോഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, അതുകൊണ്ടുതന്നെ പലതരം കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചില ഉത്തരങ്ങള്‍ പറയാനുള്ളതല്ല, കാണിച്ചുകൊടുക്കാനുള്ളതാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ദിലീപിന്റെ ജീവിതത്തിലേക്ക് കാവ്യ മാധവന്‍ കടന്ന് വന്നപ്പോള്‍ മീനാക്ഷിയുടെ ഭാവി എങ്ങനെയായിരിക്കുമെന്നായിരുന്നു വിമര്‍ശകര്‍ ചോദിച്ചത്. ഇരുവരും തമ്മില്‍ ചേര്‍ച്ചയില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചിരുന്നത്. കിവംദന്തികളെയെല്ലാം അസ്ഥാനത്താക്കുന്ന ഫോട്ടോയാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആയിരുന്നു മഞ്ജുവിന്റെ ജന്മദിനം, അമ്മക്ക് ആശംസകളുമായി മകൾ എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു എങ്കിലും പക്ഷെ അത് ഉണ്ടായിരുന്നില്ല. മീനാക്ഷി സോഷ്യൽ മീഡിയിൽ എത്തിയതിന് ശേഷമുള്ള ആദ്യ ജന്മദിനമായിരുന്നു ഇരുവരുടെയും അതുകൊണ്ടു തന്നെ മീനാക്ഷിയുടെ ആശംസകൾ ഏവരും പ്രതീക്ഷിച്ചിരുന്നു. സ്വാഭിവികമായും മഞ്ജു വാര്യരേയും കാവ്യ മാധവനേയും കുറിച്ചുള്ള താരതമ്യപ്പെടുത്തലുകളുമായും ആരാധകരെത്തിയിരുന്നു. ജന്മം കൊണ്ട് മാത്രം പെറ്റമ്മ എന്ന് വിളിക്കാമെങ്കിലും പെറ്റമ്മയ്ക്ക് കഴിയാത്തത് പലപ്പോഴും കർമ്മം കൊണ്ട് പോറ്റമ്മയ്ക്കു കഴിയാറുണ്ട്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ മകളുടെ മുഖത്തെ സന്തോഷമെന്നായിരുന്നു ഫാൻസ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ്. നിരവധി പേരായിരുന്നു ഇക്കാര്യം ശരിവെച്ചത്.
Leave a Reply