
എന്റെ അച്ഛനെ എനിക്കറിയാം, ആരും പഠിപ്പിക്കേണ്ട, അച്ഛൻ എനിക്ക് എന്നും അഭിമാനം..! അച്ഛന് എക്കാലവും പിന്തുണ നൽകുക മകൾ മീനാക്ഷി ദിലീപ്
ഇന്ന് താരപുത്രിമാരിൽ സിനിമയിൽ എത്തിയിട്ടില്ലങ്കിൽ പോലും നിരവധി ആരാധകരുള്ള ആളാണ് മീനാക്ഷി ദിലീപ്. അമ്മയുടെ ഒപ്പം ഇല്ലാത്തതിനാൽ മീനാക്ഷി വിമർശനങ്ങൾ നേരിടരുനെങ്കിലും അച്ഛനെ ഇത്രകണ്ട് സ്നേഹിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്ത മറ്റൊരു മകൾ ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് മകൾ മീനാക്ഷി നിന്നത് അച്ഛനോടൊപ്പമാണ്. മകളുടെ തീരുമാനത്തെ ചോദ്യം ചെയ്യാതെ അവളുടെ ആവിശ്യത്തെ അംഗീകരിക്കുകയായിരുന്നു മഞ്ജു. ശേഷം മീനാക്ഷി തന്നെയാണ് അച്ഛന്റെ രണ്ടാം വിവാഹത്തിന് മുന്നിൽ നിന്നതും..
അതുകൊണ്ട് തന്നെ അതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ മീനാക്ഷി നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അന്നും ഇന്നും എന്നും മീനാക്ഷി തന്റെ അച്ഛന്റെ ശക്തിയായി ഒപ്പം തന്നെയുണ്ട്. മകളുടെ തീരുമാനം ആയിരുന്നു തന്റെ ജീവിതത്തിലെ രണ്ടാം വിവാഹമെന്ന് ദിലീപും പലപ്പോഴും പറഞ്ഞിട്ടുണ്ട്. സാധാരണ വീടുകളില്‍ മാതാപിതാക്കളാണ് മക്കളുടെ വിവാഹക്കാര്യം ആലോചിക്കുന്നത്. എന്നാല്‍ എന്റെ കാര്യത്തില്‍ ആ തീരുമാനം എടുക്കേണ്ടത് മകള്‍ മീനാക്ഷിയാണ്. മീനൂട്ടിയുടെ മുന്‍പില്‍ ഞാന്‍ ഒരു കൊച്ചുകുട്ടിയാണെന്നാണ്’. അച്ഛന്റെ വിവാഹക്കാര്യത്തില്‍ മീനൂട്ടിയ്ക്ക് നൂറ് ശതമാനം സമ്മതമായതോടെ അധികം വൈകാതെ ദിലീപിന്റെ കുടുംബവും കാവ്യയുടെ കുടുംബവും ചേര്‍ന്ന് ആലോചനയുമായി മുന്നോട്ട് പോവുകയായിരുന്നു.

പലപ്പോഴും അച്ഛനോടുള്ള തന്റെ സ്നേഹം സമൂഹമാധ്യങ്ങളിലെ പോസ്റ്റുകൾ വഴി മീനാക്ഷി വിളിച്ചുപറയാറുണ്ട്. അച്ഛനെ ഓർത്ത് എന്നും അഭിമാനിക്കുന്നുവെന്ന് മീനാക്ഷി പറയാതെ പറയുന്ന ചില ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. വ്യക്തി ജീവിതത്തിൽ അച്ഛന് പിന്തുണ നൽകുന്നത് പോലെ തന്നെ അച്ഛന്റെ കരിയറിലും ഡോക്ടർ കൂടിയായ മീനാക്ഷി ഇപ്പോൾ വലിയ പിന്തുണയാണ് നൽകുന്നത്. സിനിമ ലോകത്ത് അച്ഛനിട്ട ഉയർച്ച കാണാനാണ് മീനാക്ഷി കൂടുതൽ ആഗ്രഹിക്കുന്നത്. അതുപോലെ മുമ്പൊരിക്കൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ദിലീപ് സമൂഹ മാധ്യമങ്ങളിൽ വളരെയധികം വിമര്ശിക്കപെട്ട സമയത്തും തന്റെ അച്ഛനെ ചേർത്ത് പിടിച്ച ആളാണ് മീനാക്ഷി, മോശം കമന്റ് ഇട്ട ആൾക്ക് മീനാക്ഷി മറുപടി നൽകിയതും ഏറെ ശ്രദ്ധ നേടിയിരുന്നു. “എന്റെ അച്ഛനെ എനിക്ക് അറിയാം എന്നെ നീ പഠിപ്പിക്കേണ്ട” എന്ന മീനാക്ഷിയുടെ വാക്കുകൾ വളരെ പെട്ടെന്നാണ് കൈയ്യടികൾ നേടിയത്..
Leave a Reply