അഹങ്കാരി എന്ന പേര്, ഗോസിപ്പുകൾ, കളിയാക്കലുകൾ ! നടി മീര ജാസ്മിന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് !!!

മലയാളികളക്ക് എന്നും പ്രിയങ്കരിയായ അഭിനേത്രിയാണ് മീര ജാസ്മിൻ 2001 ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന സിനിമയിൽ കൂടി മലയാളി മനസുകളിൽ ചേക്കേറിയ നടി വളരെ പെട്ടന്നാണ് സൗത്തിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി മാറിയത്. മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം വരെ നേടിയ അഭിനയത്രിയാണ് മീര ജാസ്മിൻ. ഹറാസ്‌മെന്‌റ്, ഗോസിപ്പുകള്‍, കൂട്ടത്തോടെ വേട്ടയാടുന്നു, ഇതിനെയൊക്കെ എങ്ങനെ നേരിട്ടു എന്ന ചോദ്യത്തിന് നടിയുടെ മറുപടിയും ശ്രദ്ധേയമായിരുന്നു. തിരുവല്ലയില്‍ നിന്നും വന്ന കുട്ടിയാണ് ഞാന്‍, സാധാരണ ഒരു ഓര്‍ത്തഡോക്‌സ് ഫാമിലി, പളളിയില്‍ പോവുന്നു വരുന്നു. ഈശ്വര അനുഗ്രഹം ഉള്ളതുകൊണ്ട് സിനിമയിൽ അഭിനയിക്കാൻ ഒരവസരം ലഭിച്ചു എന്നും നടി പറയുന്നു….

ആദ്യമൊക്കെ വലിയ ആകാംഷ ആരായിരുന്നു. അങ്ങനെ രണ്ട് മൂന്ന് സിനിമ കഴിഞ്ഞു. ആ ഫീൽഡ് എനിക്കിഷ്ടപെട്ടതുകൊണ്ട് അതില്‍ തന്നെ നിന്നു. പിന്നെ ഒരു ഘട്ടമായപ്പോള്‍ ഞാൻ   ആ ഫീൽഡ് വെറുക്കാന്‍ തുടങ്ങി. ഞാനപ്പോഴും പറയാറുണ്ട് ആര്‍ട്ട് എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ആര്‍ട്ട് നിലനില്‍ക്കുന്ന ഈ സ്ഥലം എനിക്ക് ഇഷ്ടമല്ല. കലയെ ഞാൻ സ്നേഹിക്കുന്നു അതാണെന്റെ ജീവിതം. അതാണ് എനിക്ക് എല്ലാം. പക്ഷേ അത് നിലനില്‍ക്കുന്ന ഈ ഇടമുണ്ടല്ലോ. അവിടെ ഞാന്‍ കംഫര്‍ട്ടബിളല്ല. എനിക്കറിയില്ല എന്തുക്കൊണ്ടാണെന്ന്.

നമ്മുടെ ചുറ്റും ഫേക്ക് ആയിട്ടുള്ള ആളുകളാണ് ഉള്ളത് എന്നൊരു തോന്നൽ ഉള്ളതുകൊണ്ടാണ് ഈ ഫീൽഡിൽനിന്നും വിട്ടുനിന്നത്. അതുപോലെ നമുക്ക് കിട്ടുന്ന കഥാപാത്രങ്ങൾ അതും ഫേക്ക് ആണെങ്കിൽ അത് നമ്മൾ എങ്ങനെ അഭിനയിക്കും.. എനിക്കതിനു സാധിക്കില്ല. പക്ഷെ എന്റെ ഉള്ളില് ഞാനുമായിട്ട് കണക്റ്റ് ചെയ്യാൻ പറ്റുന്ന സാഹചര്യമോ, ഡയലോഗോ, സീനോ, പാട്ടോ എന്ത് വേണമെങ്കിലും എനിക്ക് ചെയ്യാന്‍ പറ്റും. ഇന്നേവരെ എന്റെ മനസാക്ഷിക്ക് എതിരായി ഒരു കാര്യവും ഞാന്‍ ചെയ്തിട്ടിള്ള എന്നും മീര പറയുന്നു.

നടിക്കെതിരെ ഒരു സമയത്ത് പല പ്രമുഖ സംവിധയകരും രംഗത്ത് വന്നിരുന്നു. സെറ്റിൽ പലരോടും മീര മോശമായി പെരുമാറുന്നു, അഹങ്കാരം തലക്ക് പിടിച്ച നടിയാണ്, അനാവശ്യമായി പല നിബന്ധനകളും വയ്ക്കുന്നു എന്നുതുടങ്ങി പല ആരോപണങ്ങളും നടിക്കെതിരെ ഉന്നയിച്ചിരുന്നു. എന്നാൽ താൻ ആരെയും ഇതുവരെ ഒരു വാക്കുകൊണ്ടുപോലും നോവിച്ചിട്ടില്ല തനിക്കതിനു കഴിയില്ല അവരൊക്കെ എന്തിനാണ് തന്നെപ്പറ്റി അങ്ങനെയൊക്കെ പറഞ്ഞത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല എന്നും മീര പറയുന്നു…

എനിക്ക് ആളുകളോട് സംസാരിക്കാനും അവരോടൊപ്പം ഇരിക്കാനുമൊക്കെ ഒരുപാട് ഇഷ്ടപ്പമാണ് ഞാൻ എപ്പോഴും പോസിറ്റിവിറ്റി ആഗ്രഹിക്കുന്ന ആളാണ്, പിന്നെ നെഗറ്റീവ് കാര്യങ്ങൾ പറയുന്നവരെ അടുത്തുനിന്നും അകന്നു നില്കും എന്നും മീര പറയുന്നു. 2014 ൽ ദുബായിൽ എൻജിനീയറായ അനിൽ ജോൺ എന്ന ആളുമായി  വിവാഹിതനായായിരുന്നു.

എന്നാൽ ഇപ്പോൾ അയാളുമായി പിരിഞ്ഞു കഴിയുകയാണ് എന്നുള്ള വർത്തകളുമുണ്ട്. ഇടക്ക് സംവിധയകാൻ അരുൺ ഗോപി മീരയോടൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തതിന്‌ പിന്നാലെ അവരെ പറ്റി പല ഗോസ്സിപ്പുകളും ഉണ്ടായിരിന്നു. എന്നാൽ ഇതിനെതിരെ അരുൺ ഗോപി ശക്തമായി രംഗത്തുവന്നിരുന്നു…. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ ജയറാമിന്റെ നായികയായി വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് മീര ജാസ്മിൻ..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *