‘ഫോൺ വിളികൾ കൂടി വന്നപ്പോൾ ഞാൻ ആ ബന്ധം വിലക്കിയിരുന്നു’ ഞങ്ങളുട ജീവിതത്തിൽ മീര ഉണ്ടാക്കിയ പ്രശ്നങ്ങൾ ! ലോഹിതദാസിന്റെ ഭാര്യ പറയുന്നു !

മലയാളികളുട എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാണ് നടി മീര ജാസ്മിൻ, വളരെ മനോഹരമായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സിൽ തന്റേതായ ഒരു സ്ഥാനം അവർ നേടിയെടുത്തിരുന്നു. ചെയ്ത സിനിമകൾ എല്ലാം വളരെയദികം ശ്രദ്ധിക്കപെട്ടിരുന്നു. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിൽ അവർ പ്രശസ്തയായ നടിയായി മാറിയത് വളരെ പെട്ടന്നായിരുന്നു.

സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര അഭിനയ രംഗത്ത് എത്തുന്നത്. ആദ്യ ചിത്രം സൂപ്പർ ഹിറ്റായതോടെ മീരയെ തേടി കൂടുതൽ അവസരങ്ങൾ വന്നിരുന്നു. സിനിമ മേഖലയിൽ തന്നെ വലിയ വാർത്തയായ ഒരു സൗഹൃദമായിരുന്നു ലോഹിതദാസിന്റെയും മീരാജാസ്മിന്റെയും. ആ സമയത്ത് ഇവരുടെ സൗഹൃദം പല ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ ആ സൗഹൃദം കാരണം തങ്ങളുടെ കുടുംബ ജീവിതത്തിൽ പല അസ്വസ്ഥതകളും ഉണ്ടായിട്ടുണ്ടായിരുന്നു എന്ന് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സിന്ധു.

സിനിമയിൽ ഗോസിപ്പ് ഉണ്ടാകുന്നത് സർവ സാധാരയാണ്. പക്ഷെ അതിന്റെ പേരിൽ തനിക്ക് മീരയെയും ലോഹിതദാസിനെയും വിലക്കേണ്ടി വന്നിട്ടുണ്ട് എന്ന് പറയുകയാണ് സിന്ധു. അവരുടെ വാക്കുകൾ ഇങ്ങനെ.. മീര ജാസ്മിൻ എന്ന അഭിനേത്രി സിനിമയിലേക്ക് വരുന്നത് തീരെ പക്വതയില്ലാത്ത പ്രായത്തിലാണ്. അതുകൊണ്ടുതന്നെ ആ പ്രായത്തിലുള്ള ഒരു പെൺ കുട്ടിയുടെ കയ്യിൽ ആവിഷത്തിൽ കൂടുതൽ പണം എത്തിച്ചേർന്നാൽ ഉണ്ടാകുന്ന കുഴപ്പങ്ങൾ എല്ലാവർക്കും അറിയാം, കൂടാതെ മീര ഈ പണമൊന്നും തനറെ മാതാപിതാക്കൾക്ക് നല്കുന്നുണ്ടായിരുന്നുമില്ല.

അതുകൊണ്ടുതന്നെ അവർ ഈ കാരണത്താൽ രംഗത്ത് വന്നിരുന്നു, ആ സമയങ്ങളിൽ ഇടക്കൊക്കെ എന്തെങ്കിലും ഉപദേശത്തിന് വേണ്ടി മീര ലോഹിയെ വിളിക്കുന്നത് പതിവായിരുന്നു. പതുക്കെപ്പതുക്കെ മീരയുടെ ഫോൺ വിളികളുടെ എണ്ണവും സംസാരത്തിന്റെ സമയവും ഒരുപാട് വർദ്ധിച്ചുവന്നു. ഇതുകൂടാതെ ഇവരുടെ പേരിൽ ആവശ്യമില്ലാത്ത പല ഗോസ്സിപ്പുകളൂം സിനിമ മേഖലയിൽ പടർന്ന് പിടിക്കുന്നുണ്ടായിരുന്നു. അതോടെ ഞാൻ ഇവരുടെ സംസാരത്തിന് വിലക്ക് ഏർപ്പെടുത്തി.

അദ്ദേഹം തുടർച്ചയായി മീരയെ നായികയാക്കി നാല് ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു. എന്നാൽ ആ സമയത്തൊന്നും മീരയുടെയും ലോഹിയുടെയും  പേരിൽ ഒരുതരത്തിലുമുള്ള കഥകളും സിനിമ മേഖലയിൽ പ്രചരിച്ചിരുന്നില്ല എന്നും സിന്ധു പറയുന്നുണ്ട്. മീര ജാസ്മിൻ എന്ന നടിയുടെ ഉയർച്ചയും താഴ്ചയും വളരെ പെട്ടന്നായിരുന്നു.

ഒരു സമയത്ത് അവർ എല്ലാവരുട്യെയും കണ്ണിൽ കരടായിരുന്നു, പല പ്രമുഖ സംവിധയകരും മീരക്കെതിരെ രംഗത്ത് വന്നിരുന്നു, നടിക്ക് പതിയെ സിനിമകളിൽ അവസരം കുറഞ്ഞു, പിന്നീട് ചെയ്ത ചിത്രങ്ങൾ ഒന്നും അത്ര വിജയം കണ്ടില്ല. ശേഷം നടി വിവാഹിതയായി സിനിമ ലോകത്തുനിന്നും വിട്ടു നിന്നിരുന്നു, എന്നാൽ വിവാഹ ബന്ധവും തകർന്നു എന്നുള്ള വാർത്തകളും ഇടക്കൊക്കെ സജീവമായിരുന്നു.. ഇപ്പോൾ ജയറാമിന്റെ നായികയായി വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് മീര ജാസ്മിൻ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *