
ഇനി നല്ല സിനിമകളിലൂടെ സജീവമായി തന്നെ ഉണ്ടാകും ! എന്റെ തിരിച്ചുവരവില്‍ പ്രേക്ഷകര്‍ ആവേശഭരിതരാണെന്ന് കേൾക്കുമ്പോൾ വലിയ സന്തോഷം ! മീര ജാസ്മിൻ !
മലയാളികളുടെ ഇഷ്ട നായികയാണ് മീര ജാസ്മിൻ. ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മീര സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയാണ്. 2001 ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന സിനിമയിൽ കൂടി മലയാളി മനസുകളിൽ ചേക്കേറിയ നടി വളരെ പെട്ടന്നാണ് സൗത്തിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി മാറിയത്. മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം വരെ നേടിയ അഭിനയത്രിയാണ് മീര ജാസ്മിൻ. ഹറാസ്‌മെന്‌റ്, ഗോസിപ്പുകള്‍, കൂട്ടത്തോടെ വേട്ടയാടുന്നു, ഇതിനെയൊക്കെ എങ്ങനെ നേരിട്ടു എന്ന ചോദ്യത്തിന് നടിയുടെ മറുപടിയും ശ്രദ്ധേയമായിരുന്നു. തിരുവല്ലയില്‍ നിന്നും വന്ന കുട്ടിയാണ് ഞാന്‍, സാധാരണ ഒരു ഓര്‍ത്തഡോക്‌സ് ഫാമിലി, പളളിയില്‍ പോവുന്നു വരുന്നു. ഈശ്വര അനുഗ്രഹം ഉള്ളതുകൊണ്ട് സിനിമയിൽ അഭിനയിക്കാൻ ഒരവസരം ലഭിച്ചു എന്നും നടി പറയുന്നു.
പക്ഷെ സിനിമ രംഗത്ത് നിന്ന് ഒരുപാട് മോശം അഭിപ്രായം മീരയെ കുറിച്ച് പല പ്രമുഖ സംവിധായരടക്കം പറഞ്ഞിരുന്നു, സിനിമ രംഗത്ത് കുതിച്ച് കയറിക്കൊണ്ടിരുന്ന മീര പെട്ടന്ന് തന്റെ കരിയറിൽ പെട്ടന്ന് ഒരു പരാജയം നേരിട്ടിരുന്നു. ശേഷം വർ സിനിമ രംഗത്ത് നിന്നും മാറി നിന്നിരുന്നു, എന്നാൽ ഇപ്പോൾ സിനിമയില്‍ ഇനി സജീവമായി തുടരാനാണ് തീരുമാനമെന്ന് നടി മീര ജാസ്മിന്‍ പറയുന്നത്. സത്യന്‍ അന്തിക്കാടുമായി വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് അനുഗ്രമായി കാണുന്നുവെന്നും രണ്ടാം വരവില്‍ ഈ സിനിമ നല്ലൊരു തുടക്കമാകുമെന്ന് കരുതുന്നുവെന്നും നടി വ്യക്തമാക്കി. യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാജാസ്മിന്‍ മലയാളത്തില്‍ തിരിച്ചെത്തുന്നത്.

കൂടാതെ മീരയുടെ വാക്കുകളൂം ഏറെ ശ്രദ്ധനേടിയിരുന്നു. എന്റെ തിരിച്ചുവരവില്‍ പ്രേക്ഷകര്‍ ആവേശഭരിതരാണെന്ന് കേള്‍ക്കുന്നത് തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. കുറച്ച് നാളുകള്‍ സിനിമയില്‍ നിന്നും മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി തന്നെ ഉണ്ടാകും. ഇന്റലിജെന്റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവര്‍ക്കാണ് നന്ദി പറയേണ്ടത്’, മീര പറയുന്നു… മെലിഞ്ഞ് സുന്ദരിയായ മീരയുടെ പുതിയ ചിത്രങ്ങളും ഇതിനോടകം വൈറലായി മാറിയിരുന്നു, മോഡേൺ സ്റ്റൈലിഷ് ലുക്കിലാണ് മീര ഗോൾഡൻ വിസ ഏറ്റവു വാങ്ങാൻ എത്തിയത്, താരം ഏറെ നാളുകളായി ദുബായിലാണ് താമസം.
2014 ൽ ദുബായിൽ എൻജിനീയറായ അനിൽ ജോൺ എന്ന ആളുമായി വിവാഹിതനായായിരുന്നു. എന്നാൽ ഇപ്പോൾ അയാളുമായി പിരിഞ്ഞു കഴിയുകയാണ് എന്നുള്ള വർത്തകളുമുണ്ട്. ഇടക്ക് സംവിധയകാൻ അരുൺ ഗോപി മീരയോടൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ അവരെ പറ്റി പല ഗോസ്സിപ്പുകളും ഉണ്ടായിരിന്നു. എന്നാൽ ഇതിനെതിരെ അരുൺ ഗോപി ശക്തമായി രംഗത്തുവന്നിരുന്നു…. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാൻ പോകുന്ന എന്ന വാർത്തക്ക് വയ്യ രീതിയിലുള്ള പോസിറ്റീവ് റെസ്പോൻസാണ് നടിക്ക് ലഭിക്കുന്നത്.
Leave a Reply