ഒടുവിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്നലെ അത് സംഭവിച്ചു ! ആ രഹസ്യം ഇന്നലെ തുറന്ന് പറഞ്ഞു !! ആകാംഷയോടെ പ്രേക്ഷകർ !
മലയാളികളുടെ ഇഷ്ട നടിയാണ് മീര ജാസ്മിൻ, ചെയ്ത ഓരോ കഥാപാത്രങ്ങളും വളരെ ജീവനുള്ളവയായിരുന്നു. തുടക്കം തന്നെ ഇത്രയും സ്വീകാര്യത ലഭിച്ച മറ്റൊരു നായികാ ഉണ്ടാവില്ല, 2001 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം സൂത്രധാരൻ എന്ന സിനിമയിൽ കൂടി മലയാളി മനസുകളിൽ ചേക്കേറിയ മീര വളരെ പെട്ടന്നാണ് സൗത്തിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി മാറിയത്. മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം വരെ നേടിയ അഭിനയത്രിയാണ് മീര ജാസ്മിൻ.
ഇനി മീര ചിത്രങ്ങളും ചെയ്‌തില്ല എങ്കിലും മലയാളികൾ ഒരിക്കലൂം മറക്കാത്ത ഒരു നായികയാണ് മീര, വ്യത്യസ്‌തമായ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ മലയാളത്തിൽ ജൈത്ര യാത്ര ആരംഭിച്ച മീരക്ക് പക്ഷെ ആ വിജയം തുടർന്ന് കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല, വിമർശനങ്ങൾ ഗോസിപ്പുകൾ എന്നിങ്ങനെ മീരയെ വിടാതെ പിന്തുടർന്നു, ഇത് അവരിടെ പ്രൊഫെഷനെ കാര്യമായി ബാധിച്ചു, ശേഷം വിവാഹം. ആദ്യം ഒരു പ്രണയം ഉണ്ടായിരുന്നു, അതിന്റെ തകർച്ചക്ക് ശേശം രണ്ടാം കെട്ടുകാരനായ അനിൽ ജോണിനെ വിവാഹം കഴിച്ചിരുന്നു. ശേഷം ദുബായിലാണ് മീരയുടെ താമസം.
ഭർത്താവുമൊത്ത് സന്തുഷ്ട കുടുംബ ജീവിതമാണ് നയിക്കുന്നതെന്നും, തന്നെ സിനിമയിൽ വീണ്ടും സജീവമാകാകാനും, ജിമ്മിൽ പോകാനും അങ്ങനെ എല്ലാത്തിനും പ്രോത്സാഹിപ്പിക്കുന്നത് തനറെ ഭർത്താവാണെന്ന് മീര അടുത്തിടെ പറഞ്ഞിരുന്നു, എന്നാൽ മീര ഡിവോഴ്സ് ആയെന്നും വാർത്തകൾ ഉണ്ടായിരുന്നു. പക്ഷെ സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്തുകൊണ്ട് മീരയുടെ കുടുംബ ചിത്രങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല, ഇപ്പോൾ വർഷങ്ങൾക്ക് ശേഷം സിനിമ രംഗത്ത് സജീവമാകാൻ ഒരുങ്ങുന്ന മീര അതിന്റെ തുടക്കം കുറിക്കുന്നത്, സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിൽ കൂടിയാണ്.
മീരയുടെ തിരിച്ചുവരവിനെ കുറിച്ച് കഴിഞ്ഞ ദിസവം അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ളാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന ‘കൺമണി’. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ ‘അച്ചു’. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.
മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്. എന്നുമാണ് സത്യൻ കുറിച്ചിരുന്നത്.
മീരയുടെ കഥാപത്രത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും അദ്ദേഹം പുറത്തുവിട്ട വാർത്തകൾ വളരെ പെട്ടന്നാണ് പ്രേക്ഷകർ പ്രേക്ഷകർ സ്വീകരിച്ചത്, സത്യന്‍ അന്തിക്കാടുമായി വീണ്ടും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും രണ്ടാം വരവില്‍ ഈ സിനിമ നല്ല തുടക്കമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മീര ജാസ്മിന്‍ പറഞ്ഞിരുന്നു.
രസതന്ത്രം, അച്ചുവിന്റെ അമ്മ തുടങ്ങി താനും സത്യന്‍ അന്തിക്കാടും നേരത്തെ ഒരുമിച്ച സിനിമകളുമായി ഈ ചിത്രത്തെ താരതമ്യപ്പെടുത്തരുത്. ഇതുമൊരു സത്യന്‍ അന്തിക്കാട് ചിത്രം തന്നെയാണ്, വളരെ നല്ല കഥാപാത്രവുമാണ് എന്നാണ് മീര പറയുന്നത്.
Leave a Reply