‘മീര ആളാകെ മാറിപ്പോയി’ വീണ്ടും ചിത്രങ്ങൾ പങ്കുവെച്ച് മീര നന്ദൻ
ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം മുല്ലയിൽ നായികയായി അഭിനയ ലോകത്ത് ചുവടുറപ്പിച്ച ആളാണ് മീര നന്ദൻ. ആദ്യം ചിത്രം വിജയിച്ചതോടെ താരത്തിന് കൈനിറയെ ചിത്രങ്ങൾ. നിലവിൽ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര. അവതാരകയായി മലയാളത്തിൽ എത്തി അവിടെനിന്ന് നായിക നിരയിലേക്ക് എത്തിയ ആളാണ് മീര. മലയാളത്തിൽ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുയെങ്കിലും അവയെല്ലാം മികച്ച കഥാപാത്രങ്ങൾ ആയിരുന്നു.
തിരക്കിട്ട ദുബായ് ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തൻ്റെ ലൈഫിലെ സുന്ദരമായ എല്ലാ നിമിഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. മീര പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ന്യൂയർ ദിനത്തിൽ മൽസ്യ കന്യക ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.
ജോലിത്തിരക്കുകൾക്കിടയിലും താരം നിരവധി ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട് അവയിൽ മിക്കതും ഗ്ലാമർ ലുക്കിൽ ഉള്ളവയായിരുന്നു. അതിനെത്തുടർന്ന് മീരക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ മീര അതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. വീണ്ടും അത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ താരം വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ട് ഇരുന്നു, ഒരു പക്ഷെ പഴയതിലും കൂടുതൽ ഗ്ലാമറായ ചിത്രങ്ങൾ.
മലയാളത്തിൽ മുല്ലക്ക് ശേഷം മീര ചെയ്ത പൃഥ്വിരാജ് ചിത്രം പുതിയമുഖം, ഉണ്ണിമുകുന്ദൻ ചിത്രം മല്ലുസിങ്, ജയറാം ചിത്രം മൈലാഞ്ചി മൊഞ്ചുള്ള വീട്, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങൾ വിജകരമായിരുന്നു, തമിഴിൽ ശരത്കുമാറിന്റെ നായികയായും മീര അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ച ആളാണ് മീര നന്ദൻ, സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളുടെ പേരില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിടുന്ന നടിമാരില്‍ ഒരാളാണ് മീര.
പലപ്പോഴും മീര നന്ദന്‍ ലേശം ഗ്ലാമറസ് വേഷത്തിലെത്തുന്നതാണ് ചിലരെ ചൊടിപ്പിക്കുന്നത്. ഇപ്പോൾ പുതിയതായി മീര ഇൻസ്റ്റയിൽ പങ്കുവെച്ച പുതിയ ചിത്രവും വിഡിയോയും വൈറലായിരിക്കുകയാണ്, നീല നിറത്തിലുള്ള ഗൗൺ ആണ് മീര ധരിച്ചിരിക്കുന്നത്, ഗ്ലാമർ ഒട്ടും കുറയാത്ത രീതിയുള്ള പുതിയ ചിത്രത്തിനും ആരാധകർ നിരവധി കമന്റുകൾ നൽകുന്നുണ്ട്, എന്തൊരു മാറ്റമാണ് മീരക്ക്, ആളാകെ മാറിപ്പോയല്ലോ എന്നൊക്കെയാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ.
വിമർശകർക്ക് അപ്പപ്പോൾ തന്നെ വായടപ്പിക്കുന്ന മറുപടി മീര കൊടുക്കാറുമുണ്ട്. ഇപ്പോഴും ഗ്ലാമർ ചിത്രം തന്നെയാണ് മീര പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയേക്കാൾ കൂടുതൽ സന്തോഷം റേഡിയോയിൽ ജോലി ചെയ്യുമ്പോൾ കിട്ടുന്നുണ്ടെന്നാണ് മീര പറയുന്നത്. നടി എന്നതിലുപരി മീര ഒരു ഗായിക കൂടിയതാണ്, ഐഡിയ സ്റ്റാർ സിംഗറിൽ മത്സരിയ്ക്കാൻ എത്തിയ താരം പിന്നീട് അതിൽത്തന്നെ അവതാരകയാകുകയായിരുന്നു..
Leave a Reply