‘ഒരു ദൈവവും എന്നെ തുണച്ചില്ല’ ! ദൈവങ്ങളോട് ഞാൻ പിണക്കമാണ് ! എന്റെ കുഞ്ഞിന് അവന്റെ അച്ഛനെ ഒന്ന് കാണാൻ പോലും അവർ അനുവദിച്ചില്ല ! മേഘ്‌ന പറയുന്നു !

മലയാളികൾക്ക് ഏറെ പരിചിതയായ ആളാണ് മേഘ്‌ന രാജ്. യക്ഷിയും ഞാനും എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ ചുവട് വെച്ച മേഘ്‌ന പിന്നീട് മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു. അതിൽ മെമ്മറീസ് എന്ന ചിത്രത്തിൽ പൃഥ്വിയുടെ നായികയായി എത്തിയ കഥാപാത്രം ഏറെ ശ്രദ്ധിക്കപെടുകയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് മേഘ്‌ന തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി സർജയുമായുള്ള വിവാഹം നടന്നത്.

പക്ഷെ വളരെ അപ്രതീക്ഷിതമായി  മേഘ്‌നയുടെ ജീവിതത്തിൽ വളരെ വലിയൊരു ദുരന്തം കടന്നു വരികയായിരുന്നു, തന്റെ ഭർത്താവിന്റെ അകാലമരണം, അതും നിനച്ചിരിക്കാതെ വളരെപ്പെട്ടന്ന്, അദ്ദേഹത്തിന്റെ മരണ സമയത്ത് മേഘ്‌ന നാലുമാസം ഗർഭിണിയായിരുന്നു, ആ വാർത്ത മേഘ്‌നേപോലെതന്നെ അവരെ സ്നേഹിക്കുന്ന എല്ലാവർക്കും വലിയൊരു വേദനയായിരുന്നു.. അടുത്തിടെയാണ് മേഘ്ന ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്, ആരധകർ അത് തങ്ങളുടെ കുഞ്ഞ് സർജ തന്നെയാണെന്നാണ് പറയുന്നത്, ജൂനിയര്‍ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്.

ഇപ്പോൾ താൻ നേരിട്ട ദുർഘട അവസ്ഥയെ കുറിച്ച് പറയുകയാണ് മേഘ്‌ന, ‘സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ എന്റെ ജീവിതത്തിലേക്ക് വന്നത്. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം. ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാൻ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്, ചീരു പോകുമ്പോൾ ഞാൻ എട്ട് മാസം ഗർഭിണി ആയിരുന്നു.

എനിക്ക് നിങ്ങൾ ഓരോരുത്തരും തന്ന സപ്പോർട്ടും പിന്തുണയും എന്നെ അതിശയിപ്പിച്ചു. ഓരോ നിമിഷവും ചിരു വീണ്ടും ജനിക്കുമെന്ന മട്ടിൽ ആരാധകരുടെ മെസേജുകളും പോസ്റ്റുകളും കമന്റുകളുമായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ വാങ്ങിയപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞത്, ഒരേ ഒരു കാര്യമാണ് ‘ആൺകുട്ടിയല്ല എന്നു പറയല്ലേ’ എന്ന് മാത്രമാണ്. എന്നെ പറ്റിക്കാനായി ഡോക്ടർ കുറച്ച് സസ്പെൻസ് ഇട്ടു. മോനെ ആദ്യമായി കയ്യിൽ വാങ്ങിയ നിമിഷം ‍ഞാൻ പൊട്ടിക്കരഞ്ഞുപോയി. അത്രമാത്രം ‘ജൂനിയർ ചിരു’ എന്ന് ആരാധകർ പറയുന്നത് കേട്ടിരുന്നു. ശബ്ധം ഇടറിക്കൊണ്ട് നിറകണ്ണുകളോടെ മേഘ്ന പറയുന്നു.

ഒരു ജന്മം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്നത്ര സ്നേഹം എനിക്ക് തന്നിട്ടാണ് എന്റെ ചീരു പോയത്. ആ നഷ്ടപെടലിന് ശേഷമുള്ള ഓരോ നിമിഷവും ഞാൻ എങ്ങനെ അതിജീവിച്ചു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല, തനിച്ചിരിക്കുമ്പോൾ ആ ഓർമ്മകൾ എന്നിലേക്ക് വരും അപ്പോൾ ഞാൻ തകർന്ന് പോകുന്ന നിമിഷങ്ങളാണ് എന്നും മേഘ്‌ന പറയുന്നു. ഇപ്പോൾ മകനാണ് എന്റെലോകം. ഇനിയുള്ള എന്റെ ജീവിതംവും അവനുവേണ്ടി ഉള്ളതാണ്. അവനെ ഓർക്കുംപ്പോഴും എനിക്ക് സങ്കടം വരും, അച്ഛനെ ഒരുനോക്ക് കാണാൻ പോലും ഉള്ള ഭാഗ്യം എന്റെ കുഞ്ഞിന് ഇല്ലാതെ പോയല്ലോ എന്നും ഹൃദയം തകർന്ന്കൊണ്ട് മേഘ്‌ന പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *