എന്റെ മോശമായ അവസ്ഥകള്‍ കണ്ടത് അമ്മ മാത്രമാണ്, മേഘ്ന രാജ് മനസ്സ് തുറക്കുന്നു

മേഘ്ന രാജ് മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയാണ്, യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ നമുക്കുമുന്നിൽ വന്ന മേഘ്ന പിന്നീട് നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തിരുന്നു.. നടിയുടെ ജീവിതത്തിൽ നിനച്ചിരിക്കാതെ വലിയ ഒരു ദുരന്തം സംഭവിച്ചതിന്റെ നടുക്കത്തിലാണ് ഇപ്പോഴും മേഘ്‌നയും കുടുംബവും. നടൻ ചിരഞ്ജീവി സർജയുമായുള്ള വിവാഹശേഷം വളരെ വലിയ സന്തോഷത്തിലായിരുന്നു മേഘ്ന, നാലുമാസം ഗർഭിണി ആയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഭർത്താവിന്റെ മരണം മേഘ്നയെ തളർത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ മേഘ്‌ന പങ്കുവെക്കാറുള്ള ചിരഞ്ജീവിയുടെ ഓര്‍മ്മകള്‍ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇരുവര്‍ക്കും ജനിച്ച ആണ്‍കുഞ്ഞിന്റെ ചിത്രങ്ങളും മേഘ്‌ന പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മേഘ്‌ന നല്‍കിയ ഒരു അഭിമുഖത്തിലെ ചില വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വൈറലാകുന്നത്..  താന്‍ കണ്ട ഏറ്റവും കരുത്തുള്ള സ്ത്രീ തന്റെ അമ്മയാണെന്ന് പറയുകയാണ് മേഘ്ന. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പഴയൊരു അഭിമുഖത്തിലാണ് മേഘ്ന അമ്മയെ കുറിച്ചും മകനെ കുറിച്ചും സംസാരിച്ചത്.

അമ്മയാകുകയെന്നത് ഏതൊരു സ്ത്രീക്കും ഈശ്വരൻ നൽകുന്ന വരതാനമാണ്. ലോകത്തിലെ ഏറ്റവും കഠിനവും മനോഹരവുമായ ജോലിയാണ് മാതൃത്വമെന്ന് മേഘ്ന പറയുന്നു.അമ്മയാകുന്നത് വരെ നമ്മുടെ അമ്മമാരുടെ സ്നേഹവും അവര്‍ അനുഭവിച്ച ത്യാഗങ്ങളും മനസ്സിലാകില്ലെന്ന് പറയുന്നത് വളരെ ശരിയാണെന്നും മേഘ്ന. ഭര്‍ത്താവിന്റെ മരണശേഷം താന്‍ തകര്‍ന്നുപോയ നാളുകളില്‍ പാറ പോലെ തനിക്കൊപ്പം നിന്ന സ്ത്രീയാണ് അമ്മയെന്നും മേഘ്ന പറയുന്നു.

ഗര്‍ഭിണിയായിരിക്കുമ്ബോള്‍ ജീവിതത്തിലെ ഏറ്റവും കഠിനമായ കാലത്തിലൂടെയായിരുന്നു കടന്നു പോയത്. അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു. താന്‍ കരുത്തയായ സ്ത്രീയെന്നാണ് ആളുകള്‍ പറയുന്നതെന്നും എന്നാല്‍ തന്റെ ദുര്‍ബലമായ അവസ്ഥകള്‍ കണ്ടത് അമ്മ മാത്രമാണെന്നും മേഘ്ന പറയുന്നു. നിരവധി താരങ്ങളാണ് ചിരുവിന്റെ വിയോഗത്തില്‍ മേഘ്‌നയെ ആശ്വസിപ്പിച്ചത്. ഇപ്പോഴിതാ തന്റെ ദുഃഖത്തില്‍ താങ്ങായി കൂടെ നിന്ന നടികളും തന്റെ പ്രിയസുഹൃത്തുക്കളുമായ നസ്രിയയും അനന്യയെക്കുറിച്ചും മേഘ്‌ന തുറന്ന് പറഞ്ഞിരുന്നു..

ഞാൻ തകർന്നുപോയ സയത്ത് കുടുംബത്തോടൊപ്പം എന്നെ താങ്ങി നിർത്തിയത് എനിക്ക് മുന്നോട്ട് പോകാൻ കൂടുതൽ കരുത്ത് നൽകിയത് എന്റെ സുഹൃത്തുക്കൾ കൂടിയായണ്.  ജൂണ്‍ ഏഴിന് ചിരഞ്ജീവി സര്‍ജ വിട്ട് പിരിഞ്ഞപ്പോള്‍ താങ്ങായി നിന്നത് മലയാളി താരങ്ങളായ നസ്രിയയും അനന്യയുമാണെന്ന് മേഘ്ന ഓര്‍ക്കുന്നു.  ഉറ്റ സുഹൃത്തുക്കളായ ഇരുവരുമാണ് തനിക്ക് മാനസികമായി പിന്തുണ നില്‍കിയതെന്ന് മേഘ്ന പറഞ്ഞു. വര്‍ഷങ്ങളായി നസ്രിയയും ഫഹദുമായിയുള്ള സൗഹൃദത്തെപ്പറ്റിയും മേഘ്ന സംസാരിച്ചു. മേഘ്നയ്ക്ക് കുഞ്ഞ് പിറന്നപ്പോള്‍ ഇരുവരും കാണാനായി എത്തിയിരുന്നു. വര്‍ഷങ്ങളായി അനന്യയുമായുള്ള അടുപ്പവുംനടി പങ്കുവച്ചു.ഇനിയുള്ള ജീവിതം മകന് വേണ്ടിയാണെന്നും മാതാപിതാക്കളാണ് എല്ലായിപ്പോഴും കൂടെയുള്ളതെന്നും മേഘ്ന കൂട്ടിച്ചേര്‍ത്തു. നിരവധി ആരധകരാണ് താരത്തിന് ആശ്വാസവാക്കുകൾ അറിയിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *