ഇതിനു വേണ്ടി ഞാൻ കാത്തിരുന്നത് പതിനഞ്ച് വർഷമാണ്, ജന്മശ ത്രു ക്കള്‍ എന്ന് കരുതിയവര്‍ പോലും വിളിച്ചു, എനിക്ക് അതിനുള്ള കഴിവ് ഇല്ലാത്തത് കൊണ്ടാണോ എന്നും ഞാൻ ചിന്തിച്ചു ! ഷെല്ലി പറയുന്നു !!

ചില അഭിനേതാക്കൾ ഒരുപാട് മികച്ച വേഷങ്ങൾ ചെയ്തു എന്ന് പറഞ്ഞാലും അവരെ ആരും അനഗ്നെ തിരിച്ചറിയണം എന്നില്ല, ഒരുപക്ഷെ മുൻ നിരയിൽ നിൽക്കുന്ന പല അഭിനേതാക്കളെകാളും കഴിവുള്ളവർ ആയിരിക്കും അവർ, അങ്ങനെ ഒരുപാട് കഴിവ് ഉണ്ടായിട്ടും മിനിസ്‌ക്രീൻ രംഗത്ത് മാത്രം ഒതുങ്ങി പോകുകയും  അതിലുപരി കുറച്ച് മികച്ച സിനിമകളുടെ ഭാഗമായിരുന്നു എങ്കിലും ഷെല്ലിക്ക് ഒരു മേൽ പുരോഗതി അഭിനയ രംഗത്ത് ഉണ്ടായിരുന്നില്ല, ഇപ്പോഴിതാ മിന്നൽ മുരളി എന്ന ഒരൊറ്റ ചിത്രത്തിലെ ഏറ്റവും മികച്ച ഒരു വേഷത്തിലൂടെ ലോകമെങ്ങും ശ്രദ്ധനേടിയ നടിയായി ഷെല്ലി മാറിക്കഴിഞ്ഞു.

താൻ കടന്നു വന്ന വഴികളെ കുറിച്ച് ഷെല്ലിയുടെ വാക്കുകൾ ഇങ്ങനെ, ഇന്ന് ഏവർക്കും ഉഷയാണ് എന്നെ ജന്മശത്രുക്കള്‍ എന്ന് കരുതിയവര്‍ പോലും  വിളിച്ച് അഭിനന്ദിച്ചു ,  ഇത്രയും വലിയ റീച്ച്, ലോകം മുഴുവന്‍ സംസാരിക്കുന്ന നിലയിലേക്ക് സിനിമ എത്തും എന്ന് ഞാൻ  ഒരിക്കലും കരുതിയിട്ടില്ല. ഞാന്‍ ഇപ്പോഴും ആ മിന്നല്‍ അടിച്ച ഷോക്കില്‍ തന്നെയാണ്. എന്താണ് സംഭവിയ്ക്കുന്നത് എന്ന് അറിയില്ല. പുകമയമാണ് എല്ലാം. തീര്‍ച്ചയായും ബേസില്‍ ജോസഫും ടീമും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആ കഷ്ടപ്പാടിന്റെ വിജയമാണ് ഇത്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

തമിഴിൽ ദേശിയ പുരസ്‌കാരം നേടിയ തങ്കമീനുകൾ എന്ന ചിത്രത്തിൽ ഞാൻ അഭിനയച്ചിരുന്നു, കണ്ടപ്പോൾ തന്നെ ഗുരു സോമസുന്ദൻ സാർ എന്നെ തിരിച്ചറിഞ്ഞു, എനിക്ക് അത് വലിയ കാര്യമായിരുന്നു. വളറെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള നടനാണ് ഗുരു സോമസുന്ദരം. ഇപ്പോള്‍ കിട്ടുന്ന ഈ അംഗീകാരത്തിന് എന്തുകൊണ്ടും അദ്ദേഹം അര്‍ഹനാണ്. ആ ഹിറ്റ് രംഗത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞതാണ്, ഗ്ലിസറിനല്ല, എന്റെ നൂറ ശതമാനം എന്ന നിലയിലാണ് ആ രംഗം ചെയ്തത്. പക്ഷെ ഇപ്പോള്‍ കാണുമ്പോള്‍ കുറച്ചു കൂടെ നന്നാക്കാം എന്ന് തോന്നുന്നുണ്ട്. ഒരു മാജിക് പോലെ വന്നതാണ് ആ രംഗം. ഗുരു സര്‍ ചെയ്യുന്നതിനോട് റിയാക്ട് ചെയ്യുകയായിരുന്നു ഞാനും എന്നും ഷെല്ലി പറയുന്നു.

ഇത്തരമൊരു അവസരത്തിനായി ഞാൻ പതിനഞ്ച് വര്‍ഷങ്ങളാണ് കാത്തിരുന്നത്, ചില സിനിമകള്‍ എനിക്ക് വന്നിരുന്നു. എന്നാല്‍ സെറ്റില്‍ എത്തുമ്പോള്‍ ആ റോള്‍ ഇല്ല, വളരെ വേദനിപ്പിച്ച് വിട്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. കരഞ്ഞുകൊണ്ടാണ് അവിടെ നിന്നും ഇറങ്ങിയിട്ടുള്ളത്, ഇനി ഈ മേഖലയിലേക്ക് വരുന്നേയില്ല എന്ന് പോലും ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ കലയ്ക്ക് ഒരു സത്യമുണ്ട്. അത് എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ഒരിക്കല്‍ പുറത്ത് വരും എന്ന് ഞാൻ വിശ്വസിക്കുന്നു എന്നും ഷെല്ലി പറയുന്നു.

Articles You May Like

Comments are closed.