കുടുംബമില്ല, കുട്ടികളില്ല; ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്, പക്ഷേ അത് അവര്‍ക്ക് അറിയില്ലായിരുന്നു ! ജീവിതത്തെ കുറിച്ചും, ഒപ്പം ആ സന്തോഷ വാർത്തയും ഗുരു സോമസുന്ദരം പറയുന്നു !

ഇപ്പോൾ മിന്നൽ മുരളി എന്ന ചിത്രമാണ് എങ്ങും സംസാര വിഷയം. നല്ല സിനിമകൾ എന്നും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണ് നമുക്കുള്ളത്. അത്തരത്തിൽ ഇപ്പോഴിതാ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഏറ്റവും പുതിയ ടോവിനോ ചിത്രം മിന്നൽ  മുരളി ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നെടു മുന്നേറുകയാണ്. ചിത്രത്തിലെ ഓരോ അഭിനേതാക്കളും മികച്ച അഭിപ്രായമാണ് നേടുന്നത്, അതിൽ ചിത്രം കണ്ടവർ ഒര സ്വരത്തിൽ പറയുന്ന ഒരു പേര് ഷിബു എന്നാണ്.

ടോവിനോ നായകനായ ജെയ്‌സൺ എന്ന കഥാപാത്രമായപ്പോൾ വില്ലൻ കഥാപാത്രം ഷിബു ആയി എത്തിയത് തെന്നിന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളായ നടൻ ഗുരു സോമസുന്ദരമാണ്. മികച്ച പ്രകടമാണ് നടൻ ഗുരു ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളും ഏവരുടെയും വാട്സ് ആപ്പ് സ്റ്റാറ്റസും ചിത്രത്തിലെ ഷിബുവിന്റെ വിശേഷങ്ങളാണ്. മലയാളികൾക്ക് അത്ര പരിചയമില്ലാത്ത നടൻ ഗുരു സോമസുന്ദരം ഇപ്പോൾ മലയാളികളുടെ പ്രിയങ്കരനായി മാറിക്കഴിഞ്ഞു.

ഒരു മികച്ച നടൻ ആകണമെങ്കിൽ ജീവിതാനുഭവങ്ങൾ വേണം എന്ന് പറയുന്നത് പോലെ, തനറെ വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് ഇന്ന് ഈ കാണുന്ന വിജയം ഈ നടൻ കൈവരിച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞ ചില കാര്യങ്ങളന് ഏറെ ശ്രദ്ധ നേടുന്നത്.  താനൊരു മെക്കാനിക്കൽ എൻജിനീയർ ആയിരുന്നു, കുറച്ച് നാൾ ടി വി ആസ് കമ്പനിയിൽ ജോലി ചെയ്തു, പിന്നീട് അത് ഉപേക്ഷിച്ച് സ്വന്തമായൊരു ബിസിനെസ്സ് തുടങ്ങി, അതും വിജയം കണ്ടില്ല, അതൊന്നും എന്റെ മനസിനെ സന്തോഷിപ്പിച്ചിരുന്നില്ല.

അങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ യാത്രപോയി. ആ സമയത്ത് എപ്പോഴോ ആണ് അഭിനയമോഹം തലക്ക് പിടിക്കുന്നത്, അങ്ങനെ നേരത്തെ പരിചയം ഉണ്ടായിരുന്ന നടൻ നാസറിനെ പോയിക്കണ്ടു. അങ്ങനെ അദ്ദേഹം ഒരു നാടക കമ്പനിയുടെ വിലാസം തന്നു..  നീ  ഒരു മൂന്ന് വര്ഷം ഇവിടെ പിടിച്ചു നിന്നാൽ നിന്റെ ജീവിതം മാറിമറിയും എന്ന് അദ്ദേഹം പറഞ്ഞു, ഗുരു മൂന്നല്ല പത്ത് വർഷത്തോളം ആ നാടക കമ്പനിയിൽ പല കരുത്തുറ്റ നാടകങ്ങളുടെയും ജീവനുള്ള കഥാപാത്രമായി മാറിയ ഗുരു പിന്നീട് സിനിമയിൽ എത്തി. ഇപ്പോഴും അവിഹാഹിതൻ, എന്നാൽ തനിക്ക് ചില പ്രണയങ്ങൾ ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ആ വാക്കുകൾ…

ജീവിതത്തില്‍ വണ്‍ സൈഡ് പ്രണയങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. ഞാന്‍ ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്. പക്ഷേ അത് അവര്‍ക്ക് അറിയില്ലായിരുന്നു. ഏഴാം ക്ലാസിലാണ് ആദ്യത്തെ പ്രണയലേഖനം എഴുതിയത്. ആളെ കാത്തിരുന്ന് അവൾ വന്നപ്പോള്‍ പേടിയായി, ഓടി”. ഇപ്പോൾ ഏറ്റവും വലിയ സന്തോഷം  മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ആണ്.. അദ്ദേഹം എനിക്ക് വേണ്ടി ആക്ഷൻ പറയാൻ കാത്തിരിക്കുകയാണ് ഞാൻ എന്നും ഗുരു പറയുന്നു. ‘ചട്ടമ്പി’ എന്ന മറ്റൊരു ചിത്രവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മിന്നല്‍ മുരളി നല്‍കിയ കയ്യടികളില്‍ നിന്നും മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും മറ്റു ഭാഷകളില്‍ നിന്നും ശ്രദ്ധേയ അവസരങ്ങള്‍ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഈ നടന്‍.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *