
ജയസൂര്യ പുറകില്‍ നിന്നും കെട്ടിപ്പിടിച്ച് ചുംബിച്ചു ! ഫ്‌ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചു ! പുറത്ത് പറയാൻ പേടിയായിരുന്നു ! മുകേഷ് ഇടവേള ബാബു എന്നിവർ മോശമായി പെരുമാറി ! തുറന്ന്പറച്ചിൽ
ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം സിനിമയിലെ പല താരങ്ങളെ കുറിച്ചും വളരെ വലിയ ആരോപണങ്ങളുമായി നിരവധി നടിമാരാണ് രംഗത്ത് വരുന്നത്, ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് നടൻ ജയസൂര്യക്കെതിരെ ഗുരുതര ആരോപണവുമായി സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് മിനു മുനീര്‍ രംഗത്ത് വന്നിരിക്കുകയാണ്, ജയസൂര്യ മാത്രമല്ല നടൻ മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു എന്നിവർക്ക് എതിരെയും മിനു രംഗത്ത് വന്നിരിക്കുന്നത്.
അവരുടെ വാക്കുകൾ ഇങ്ങനെ, ആദ്യത്തെ ദുരനുഭവം 2008ല്‍ ആണ് ഉണ്ടായത്. ജയസൂര്യയുടെ ഭാഗത്ത് നിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്. സെക്രട്ടേറിയറ്റില്‍ ആയിരുന്നു ഷൂട്ടിംഗ്. റസ്റ്റ് റൂമില്‍ പോയിട്ട് വന്നപ്പോള്‍ ജയസൂര്യ പുറകില്‍ നിന്നും കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്‌ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചു. പിന്നീട് ശല്യം ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാന്‍ പേടിയായിരുന്നു.
അമ്മയിൽ ഒരു അംഗമാകുക എന്നത് വലിയ സ്വപ്നമായിരുന്നു, 2013 ആയപ്പോളേക്കും ഞാന്‍ 6 സിനിമകളില്‍ അഭിനയിച്ചു. 3 സിനിമയില്‍ അഭിനയിച്ചാല്‍ അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കും. ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചു കൊണ്ട് നിന്നപ്പോള്‍ ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചു. പെട്ടെന്ന് ഫ്‌ളാറ്റില്‍ നിന്നിറങ്ങി.

അങ്ങനെ അമ്മയിൽ അംഗത്വം എടുക്കാൻ കഴിഞ്ഞില്ല, അതിനുശേഷം നടന്‍ മുകേഷ് ഫോണില്‍ വിളിച്ചു മോശമായി സംസാരിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല. മണിയന്‍പിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചു.
അങ്ങനെ പലപ്പോഴായി പലരിൽ നിന്നും മോശമായ സംസാരവും പെരുമാറ്റവും നേരിടേണ്ടി വന്നിട്ടുണ്ട്. ചിലരൊക്കെ മുറിയുടെ വാതിലില്‍ മുട്ടി. നടന്മാർ മാത്രമല്ല സിനിമയിലെ മറ്റു പ്രവർത്തകരും മോശമായി പെരുമാറുന്നുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരും മോശമായി പെരുമാറി. പിന്നീട് അമ്മയില്‍ നിന്ന് ഒരാള്‍ വിളിച്ച് ഇപ്പോള്‍ അംഗത്വം തരാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഇതിന് ശേഷം എല്ലാം മടുത്താണ് ചെന്നൈയിലേക്ക് പോയത് എന്നാണ് മിനു മുനീര്‍ പറയുന്നത്. ജയസൂര്യ ഇതുവരെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല, പക്ഷെ മറ്റു താരങ്ങൾ ഇത് പണം തട്ടാനുള്ള മാർഗമാണ് എന്നാണ് മണിയൻ പിള്ള രാജു പ്രതിലരിച്ചത്.
Leave a Reply