കുറച്ചും കൂടി നല്ല വസ്ത്രം കൊടുത്തൂടെ എന്നൊക്കെ പറഞ്ഞ് നയൻ‌താര അവരുമായി വഴക്ക് ഇട്ടിരുന്നു ! മിത്ര കുര്യൻ പറയുന്നു ! !

വളരെ കുറഞ്ഞ സിനിമകൾ കൊണ്ട് മലയാളികളുടെ ഇഷ്ട നടിയായി മാറിയ ആളാണ് മിത്ര കുര്യൻ. മിത്രയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ചിത്രമായി മാറിയത് ദിലീപ് നായകനായി എത്തിയ ബോഡിഗാർഡ് എന്ന ചിത്രമാണ്. സേതുലക്ഷ്മി എന്ന കഥാപാത്രം നായികയോളം പ്രാധാന്യം ഉള്ള വേഷം തന്നെയായിരുന്നു.. ആ ചിത്രത്തിന്റെ വിജയം മിത്രയെയും പ്രശസ്തിയിൽ എത്തിച്ചു. പക്ഷെ അതിനു ശേഷവും പറയത്തക്ക മികച്ച വേഷങ്ങളൊന്നും താരത്തെ തേടി വന്നിരുന്നില്ല.

വിവാഹത്തോട് സിനിമ രംഗത്തുനിന്നും വിട്ടുനിന്ന മിത്ര ഇപ്പോൾ ആറ് വര്‍ഷത്തിന് ശേഷം വീണ്ടുംഅഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ്.     സിനിമയിൽ എന്തുകൊണ്ടാണ് തനിക്ക്  നല്ല  അവസരങ്ങൾ ലഭിക്കാതിരുന്നത് എന്ന് മിത്ര തുറന്ന് പറഞ്ഞിരുന്നു, സിനിമാ മേഖലയെന്നാല്‍ അഡ്ജസ്റ്റ്മെന്റുകളുടെ ലോകമാണെന്ന് ഇതിനു മുമ്പും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. പലരുടെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു മുന്നിലും പലതിനും വഴങ്ങേണ്ടിയും വരും. അതിനാല്‍ തന്നെ ധാരാളം സ്ത്രീകളാണ് സിനിമ രംഗത്ത്  ഷൂഷണം ചെയ്യപ്പെടുന്നത്’

അത്തരം കാര്യങ്ങളിൽ നിന്നും മാറി നിന്നുകൊണ്ട് തന്നെ തനിക്ക് ഒരുപരിധി വരെ അത്  അവസരങ്ങള്‍ കുറയാന്‍ കാരണമെന്നാണ് താരം പറയുന്നത്. ‘പലപ്പോഴും അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്യേണ്ടിവരും. എന്നാല്‍ താന്‍ അതിന് ആഗ്രഹിച്ചിരുന്നില്ല. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്വന്തം ശരീരവും വ്യക്തിത്വവും അടിയറവുവെയ്ക്കാന്‍ തയ്യാറാകാതെയിരുന്നതോടെയാണ് അവസരങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങിയത്’ എന്നുമാണ് മിത്ര പറഞ്ഞിരുന്നു.

അതുപോലെ ഇപ്പോഴിതാ ആറു വർഷങ്ങ്ൾക്ക് ശേഷവും സീരിയൽ കൂടി എത്തിയെങ്കിലും തനിക്ക് തന്റെ മകനെ അതികം പിരിഞ്ഞ് ഇരിക്കാൻ കഴിയില്ല എന്നും, അവന്റെ ഭാവിയേ ബാധിക്കാത്ത രീതിയിൽ മാത്രമേ ഇനി അഭിനയ മേഖല മുന്നോട്ട് കൊണ്ടുപോകുക ഉള്ളു എന്നാണ് മിത്ര പറയുന്നത്. അതുപോലെ നയൻതാരയെ കുറിച്ചും മിത്ര പറയുന്നുണ്ട്, ബോഡിഗാർഡിന്റെ സമയത്ത് ഞങ്ങൾ തമ്മിൽ വളരെ നല്ല സൗഹൃദമായിരുന്നു. അന്ന് എനിക്ക് വേണ്ടി തന്നിരുന്ന വസ്ത്രങ്ങള്‍ കണ്ട് ഇതെന്താ ഇങ്ങനെ, കുറച്ച് നല്ല കോസ്റ്റിയൂം കൊടുത്തൂടേ എന്നൊക്കെ ചോദിക്കുമായിരുന്നു. ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിന്റെ സെറ്റില്‍ വെച്ചാണ് പിന്നീട് നയന്‍താരയെ കണ്ടത്. അന്ന് വിശേഷങ്ങളൊക്കെ പങ്കുവെച്ചിരുന്നു.

വളരെ നല്ല മനസിന് ഉടമയാണ്, സ്നേഹിക്കുന്നവർക്ക് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്ത ആളാണ് എന്നും മിത്ര പറയുന്നു. 1989 ല്‍ പെരുമ്പാവൂരാണ് താരം ജനിച്ചത്. ദല്‍മാ എന്നാണ് മിത്രയുടെ യഥാര്‍ത്ഥ പേര്. ബേബിയുടെയും കുരിയന്റെയും മൂത്തമകളായി ആണ് താരം ജനിച്ചത്. താരത്തിന് ഡാനി എന്നുപേരുള്ള ഒരു ഇളയ സഹോദരനും ഉണ്ട്. ബി ബി എ ആണ് മിത്രയുടെ വിദ്യാഭ്യാസം..  വില്യം ഫ്രാന്‍സിസിനെ മിത്ര വിവാഹം ചെയ്യുന്നത് 2015 ലാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത് ഇദ്ദേഹം ഒരു മ്യൂസിക് ഡിറക്ടറാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *