നയൻ താരയുടെ ബന്ധുവായ നടി മിത്രയുടെ പുതിയ വിശേഷങ്ങൾ !!
മിത്ര കുര്യൻ എന്ന നടിയെ മലയാളികൾ കൂടുതൽ അറിയാൻ തുടങ്ങിയത് ബോഡി ഗാർഡ് എന്ന സിദ്ധിഖിന്റെ ഹിറ്റ് ചിത്രത്തിൽ കൂടിയാണ് അതിൽ നായികയുടെ കൂട്ടുകാരിയായി എത്തിയ സേതുലക്ഷ്മി എന്ന കഥാപാത്രം നായികയോളം പ്രാധാന്യം ഉള്ള വേഷം തന്നെയായിരുന്നു.. ആ ചിത്തത്തിന്റെ വിജയം മിത്രയെയും പ്രശസ്തിയിൽ എത്തിച്ചു. പക്ഷെ അതിനു ശേഷവും പറയത്തക്ക മികച്ച വേഷങ്ങളൊന്നും താരത്തെ തേടി വന്നിരുന്നില്ല…
തമിഴിലും ചിത്രങ്ങൾ ചെയ്തുട്ടെങ്കിലും അതൊന്നും അത്ര വിജയകരമായിരുന്നില്ല, എന്നാൽ ബോഡി ഗാർഡിന്റെ തമിഴ് പതിപ്പിൽ സേതുലക്ഷ്മി എന്ന വേഷം ചെയ്തിരുന്നത് മിത്ര തന്നെയായിരുന്നു. അങ്ങനെ വിജയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിനുലഭിച്ചു. നയന്‍താരയുടെ അടുപ്പമുള്ള ഒരു ബന്ധു കൂടിയാണ് താരം. അങ്ങനെയാണ് സിനിമയിലേക്കൊക്കെ എത്തിപ്പെടുന്നത്. ഇരുവരും ഇപ്പോഴും നല്ല കൂട്ടാണ്.
നയൻതാര നായികയായ വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിൽ ഒരു ചെറിയ സീൻ ചെയ്തായിരുന്നു മിത്രയുടെ തുടക്കം. പിന്നട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു എങ്കിലും അതൊന്നും അത്ര വിജകരമായിരുന്നില്ല, ഗുലുമാൽ എന്ന ചിത്രത്തിൽ നായിക ആയിരുന്നു പക്ഷെ ആ ചിത്രം പൊട്ടിപോയിരുന്നു, ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന മോഹൻലാൽ ചിത്രത്തിലും മിത്ര അഭിനയിച്ചു അതും അത്ര വിജയകരമായിരുന്നില്ല…
മികച്ച കഥാപാത്രങ്ങൾ ലഭിക്കാഞ്ഞത് മിത്രയുടെ സിനിമ ലൈഫിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയിരുന്നു, 1989 ല്‍ പെരുമ്ബാവൂരാണ് താരം ജനിച്ചത്. ദല്‍മാ എന്നാണ് മിത്രയുടെ യഥാര്‍ത്ഥ പേര്. ബേബിയുടെയും കുരിയന്റെയും മൂത്തമകളായി ആണ് താരം ജനിച്ചത്. താരത്തിന് ഡാനി എന്നുപേരുള്ള ഒരു ഇളയ സഹോദരനും ഉണ്ട്. ബി ബി എ ആണ് മിത്രയുടെ വിദ്യാഭ്യാസം.. വില്യം ഫ്രാന്‍സിസിനെ മിത്ര വിവാഹം ചെയ്യുന്നത് 2015 ലാണ്..
പ്രണയ വിവാഹമായിരുന്നു ഇവരുടേത് ഇദ്ദേഹം ഒരു മ്യൂസിക് ഡിറക്ടറാണ്. നീണ്ട നാളത്തെ പ്രണയം വീട്ടിൽ അവതരിപ്പിച്ച് അവരുടെ ഇരു കുടുംബങ്ങളുടെയും സമ്മതം വാങ്ങിയാണ് മിത്ര പള്ളിയിൽ വെച്ച് വിവാഹിതയായത്. വിവാഹ ശേഷം അവർ സിനിയിൽ നിന്നും വിട്ടുനിന്നിരുന്നു.. അതിനു ശേഷം തമിഴ് സീരിയലിൽ താരം അഭിനയിച്ചുതുടങ്ങി, അങ്ങനെ അവിടെ കുറച്ചധികം സീരിയലുകൾ താരം ചെയ്തു….
അതിനു ശേഷം മലയാളത്തിൽ ചില ടെലിവിഷൻ പരിപാടികളിൽ ജഡ്ജായും മിത്ര എത്തിയിരുന്നു, അവസാനമായി ചെയ്തിരുന്നത് 2019 ലെ നന്ദനം എന്ന തമിഴ് സിനിമയിലാണ്. മിത്രയെ സമ്പത്തിച്ച് ഇനി അതികം ചിത്രങ്ങൾ ചെയ്തില്ല യെങ്കിലും താരത്തെ മലയാളികൾ ഓർത്തിരിക്കാൻ ബോഡി ഗാർഡിലെ ആ ഒരു കഥാപത്രം തന്നെ ധാരാളമാണ്.. തമിഴിലും ഇതേ വേഷം വളരെ വിജയകരമായിരുന്നു.. ഇടയ്ക്ക് താരത്തിന്റെ കാറില്‍ ബസ് കൊണ്ട് പോറിച്ചതില്‍ താരവും താരത്തിന്റെ കൂട്ടുകാരും കൂടെ കെ എസ് ആര്‍ ടി സി ബസ്സ് ഡിപ്പോയില്‍ പ്രെശ്നം ഉണ്ടാക്കിയതൊക്കെ വിവാദമായിരുന്നു….
Leave a Reply