ഇന്ന് ഞങ്ങളുടെ മകന്റെ വളരെ പ്രധാനപ്പെട്ട ദിവസമാണ് ! ആഘോഷ ചിത്രങ്ങളുമായി മിയ ! ആശംസകളുമായി ആരാധകർ !
മലയാളികളുടെ വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മിയ. മലയാളത്തിൽ ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മിയ ഏവരുടെയും പ്രിയങ്കരിയാണ്, താരത്തിന്റെ വിവാഹം വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് മിയ, കുടുംബ ജീവിതത്തിൽ വളരെ സന്തോഷവതിയായി പോകുന്ന മിയ തന്റെ സന്തോഷ വാർത്തകൾ സോഷ്യൽ മീഡിയിൽ ആരധകർക്കായി പങ്കുവെക്കാറുണ്ട്..
വിവാഹ ശേഷം സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത ആളാണ് മിയ, വിവാഹത്തോടെ നല്ലൊരു കുടുംബിനിയായി മാറുകയായിരുന്നു. ഗർഭണിയായ വിവരം മിയ ഏവരിൽ നിന്നും മറച്ച് വെച്ചിരുന്നു. കുഞ്ഞ് ജനിച്ച ശേഷമാണ് മിയ ആ വിവരം ആരാധകരെ അറിയിച്ചത്. അടുത്തിടെയാണ് മിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകന് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് പേരിട്ടതെന്നും മിയ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് മിയ. മകന്‍ ലൂക്കയ്ക്കും ഭര്‍ത്താവ് അശ്വിനും ഒപ്പമുള്ള ഏതാനും ചിത്രങ്ങള്‍ മുന്‍പും മിയ ഷെയര്‍ ചെയ്തിരുന്നു.
നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നത്. 2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്ബനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്നും താല്‍ക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടര്‍ന്നും അഭിനയിക്കുന്നതില്‍ അശ്വിന് പ്രശ്നങ്ങളില്ലെന്നും താന്‍ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ സമയത്തായിരുന്നു മിയയുടെ വിവാഹം.
മിയയുടെ കുടുംബം തിരഞ്ഞെടുത്ത വരാനായിരുന്നു അശ്വിൻ. കൊച്ചി സ്വദേശിയാണ് അശ്വിന്‍ ഫിലിപ്പ്. എറണാകുളം ആലംപറമ്ബില്‍ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിന്‍. പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ. കണ്‍സ്ട്രഷന്‍ കമ്ബനി ഉടമയാണ് അശ്വിന്‍. പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസന്‍സ് ആണ് മിയയുടെ ഏറ്റവും ഒടുവില്‍ റിലീസായ സിനിമ. മുംബൈയിലാണ് മിയ ജനിച്ചു വളർന്നത്. സഹ താരമായി അഭിനയം തുടങ്ങിയ മിയ 2015-ലെ അനാര്‍ക്കലി എന്ന സിനിമയിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയ നടിയായിമാറിയത്.
ഇപ്പോഴത്തെ ചില താഹാരങ്ങളെ പോലെ ഗർഭകാലം സമൂഹ നമാധ്യമങ്ങൾ വഴി ഒരു ആഘോഷമാക്കാതിരുന്നതിന് താരത്തിന് നിരവധി ആശംസകൾ ലഭിച്ചിരുന്നു, ഇത് മറ്റുള്ളവരും മാതൃകയാക്കട്ടെ എന്നാണ് കൂടുതൽ പേരും ആശംസിച്ചത്. അശ്വിൻ വളരെ സപ്പോർട്ടൻ മിയക്ക്, ഓണസമയത്ത് കുടുംബത്തോടൊപ്പമുള്ള ചിത്രവും മിയ പങ്കുവച്ചിരുന്നു. കേരളസാരിയില്‍ അതിസുന്ദരിയായ മിയയെ ആണ് ചിത്രത്തില്‍ കാണാൻ സാധിച്ചത്. മിയ പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ വേഗമാണ് ആരാധകർ സ്വീകരിക്കുന്നത്.
Leave a Reply