
മോഹൻലാൽ രാജിവെച്ചു ! അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മോഹൻലാൽ രാജിവെച്ചു ! അമ്മയിൽ കൂട്ട രാജി !
ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം അമ്മ താര സംഘടനയിൽ വലിയ പ്രതിസന്ധികളാണ് നേരിടുന്നത്, ഇപ്പോഴിതാ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ മോഹൻലാൽ രാജിവെച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ‘അമ്മ’യില്‍ പൊട്ടിത്തെറി. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. എക്‌സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജി സന്നദ്ധത അറിയിച്ചു. പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്ന് മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്കു പിന്നാലെയാണ് കൂട്ടരാജി.
ഹേമ കമ്മറ്റി റിപ്പോർട്ടിൽ മുൻ നിര താരങ്ങൾക്ക് എതിരെ വരെ ആരോപണങ്ങൾ ഉണ്ടായിരുന്നു, റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മറ്റു പല താരങ്ങൾക്ക് എതിരെയും സിനിമ രംഗത്തെ ജൂനിയർ ആർട്ടിസ്റ്റുകൾ രംഗത്ത് വന്നിരുന്നു, ആരോപണ വിധേയരില്‍ ഒരാളായ നടന്‍ സിദ്ദിഖ് ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് മിനു മുനീര്‍ ജയസൂര്യ മാത്രമല്ല നടൻ മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു എന്നിവർക്ക് എതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.

എന്നാൽ അതേസമയം മോഹൻലാലിൻറെ രാജി ഇപ്പോൾ ഏറെ വാർത്താ പ്രാധാന്യം നേടുകയാണ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ‘അമ്മ’ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ അസൗകര്യത്തെ തുടര്‍ന്ന് എക്‌സിക്യൂട്ടീവ് യോഗം മാറ്റുകയായിരുന്നു. എക്‌സിക്യൂട്ടീവ് പോലും ചേരാതെയാണ് ഇപ്പോള്‍ സംഘടന ഭാരവാഹികളുടെ കൂട്ടരാജി.
Leave a Reply