മകനെപ്പോലെ സ്നേഹിച്ചതാണ്, അവസാനമായി അദ്ദേഹത്തെ എനിക്ക് ഒന്ന് കാണണം എന്നുണ്ട് ! 28 വർഷം ഒപ്പമുണ്ടായിരുന്നു ! മോഹനൻ നായർ പറയുന്നു !

മോഹൻലാലിൻറെ ആദ്യ ഡ്രൈവർ മോഹനൻ നായർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. ലാലേട്ടൻ അദ്ദേഹത്ത ഒന്ന് പോയി കാണുന്നത് വരെ ഈ വീഡിയോ ഷെയർ ചെയ്യും എന്നാണ് ആരാധകർ പറയുന്നത്. മോഹനൻ നായർ എന്ന മനുഷ്യൻ സാരഥിയായി എത്തിയത് മോഹൻലാൽ എന്ന ഇന്നത്തെ ഈ സൂപ്പർ സ്റ്റാറിന് ആയിരുന്നില്ല മറിച്ച് ഒന്നുമാകാതെ സിനിമ ലോകത്ത് പിച്ചവെച്ചു നടക്കുന്ന മോഹൻലാൽ എന്ന ആൾക്കായിരുന്നു. കാലം മാറി ഇന്ന് അദ്ദേഹം സൂപ്പർ സ്റ്റാർ ആയിമാറിയപ്പോൾ മോഹനൻ നായർക്ക് പകരം ആൻ്റണി പെരുമ്പാവൂർ ആയി.

ഇപ്പോഴിതാ മോഹനൻ നായരുടെ വാക്കുകൾ ഇങ്ങനെ… പ്രായം ആയി അതിന്റെ ബുദ്ധിമുട്ടുകൾ ഒരുപാട് ഉണ്ട്. ഞാൻ അന്ന്  ലാലിന്റെ കുടുംബത്തിനൊപ്പം ഞാൻ 28 വര്‍ഷം ഡ്രൈവറായി ഞാന്‍ ജോലി ചെയ്തിരുന്നു. അങ്ങനെ കൃത്യമായി ശമ്പളമായി ഒന്നും ഞാൻ ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ കൈയ്യില്‍ കൊടുത്തിട്ട് അവരാണ് എനിക്ക് കാശ് തന്നിരുന്നത്. ഇപ്പോള്‍ ഒന്നുമില്ലാതായത് എന്റെ ദോഷമാണെന്നേ പറയാന്‍ പറ്റൂ. എറണാകുളത്ത് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആന്റണി പെരുമ്പാവൂരിനെ ഞാനാണ് വിളിച്ച് ഏര്‍പ്പാടാക്കി കൊടുത്തത്. പിന്നീട് മോഹന്‍ലാല്‍ എന്നെ ശ്രദ്ധിക്കാതെയായി.

അന്ന് അദ്ദേഹം സിനിമയിൽ ഇത്ര വലിയ ആളൊന്നും ആയിരുന്നില്ല, ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിച്ചു വീട്ടില്‍ തിരിച്ചെത്തി അറിയാതെ തന്‍റെ മടിയില്‍ തല വച്ചു കിടന്നുറങ്ങിയതൊക്കെ ഇന്നും ഓർമയുണ്ട്. ആന്റണിയുടെ സമയം നല്ലതായിരുന്നു അതുകൊണ്ട് അയാൾ ഇന്ന് ഇവിടെവരെ എത്തി. എന്നാൽ അതുപോലെ ആകേണ്ട ആളായിരുന്നു ഞാനും എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. ആന്റണി വന്നതിന് ശേഷം മോഹന്‍ലാലിനും നല്ലതേ ഉണ്ടായിട്ടുള്ളു. ആന്റണിയും അത്രയും വലിയ കാശുകാരനായി. ഞാനാദ്യം ആന്റണിയെ പരിചയപ്പെടുമ്പോള്‍ പമ്മി നില്‍ക്കുന്ന പയ്യനായിരുന്നു. സംസാരിക്കാന്‍ പോലും അറിയില്ല. അദ്ദേഹത്തിന്റെ വിശ്വാസം ആണ് ഏറ്റവും ശ്രദ്ധേയം.

എനിക്ക് പ്രായമായി, അവസാനമായി അദ്ദേഹത്തെ ഒന്ന്കൂടി ഒന്ന് കാണണമെന്നുണ്ട്. ഇടക്കെല്ലാം അദ്ദേഹത്തെ കാണാന്‍ തോന്നാറുണ്ട്. മോഹന്‍ലാല്‍ ഒരൊറ്റ സെക്കന്‍ഡ് എന്നെ നോക്കിയാല്‍ എന്റെ ജീവിതം മാറും. പക്ഷേ നോക്കത്തില്ല. നീ ഇങ്ങ് വാ എന്ന് പറഞ്ഞ് ഒരിക്കൽ അമ്മ വിളിച്ചിരുന്നു. പക്ഷേ പോയില്ല. ഇപ്പോഴും മോഹന്‍ലാലിനെ ഓര്‍ത്താല്‍ കരച്ചില്‍ വരും. അത്രത്തോളം ബന്ധമായിരുന്നു. ഇപ്പോള്‍ ഒന്നുമില്ലാതായത് എന്റെ ദോഷമാണെന്നേ പറയാന്‍ പറ്റൂ. എറണാകുളത്ത് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആന്റണി പെരുമ്പാവൂരിനെ ഞാനാണ് വിളിച്ച് ഏര്‍പ്പാടാക്കി കൊടുത്തത്. പിന്നീട് മോഹന്‍ലാല്‍ എന്നെ ശ്രദ്ധിക്കാതെയായി എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *