
എമ്പുരാനിൽ ഒരു മാജിക്കുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ സര്‍വശക്തന്‍ തീരുമാനിക്കട്ടെ, എമ്പുരാന്‍ കേവലം ഒരു സിനിമയല്ല ! ബാക്കി സിനിമ നിങ്ങളോട് സംസാരിക്കും ! മോഹൻലാൽ
ലോക മലയാളികൾ വലിയ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്, ഇപ്പോഴിതാ എമ്പുരാന്‍ പോലെ ഒരു വലിയ സിനിമ നിര്‍മിക്കുക എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ പൃഥ്വിരാജിന് നന്ദി പറഞ്ഞ് നടൻ മോഹന്‍ലാല്‍. മുംബൈയില്‍ നടന്ന എമ്പുരാന്റെ ഐമാക്‌സ് ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റില്‍ സംസാരിക്കുമ്പോഴായിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ചിത്രത്തെക്കുറിച്ച് കൂടുതല്‍ എന്ത് പറയണം എന്ന് തനിക്കറിയില്ല. എമ്പുരാന്‍ കേവലം ഒരു സിനിമയല്ലെന്നും തങ്ങളുടെ ചോരയും വിയര്‍പ്പുമാണെന്നും ചിത്രം നിങ്ങളോട് സംസാരിക്കുമെന്നും മോഹൻലാൽ പറഞ്ഞു. എമ്പുരാനിൽ ഒരു മാജിക്കുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ സര്‍വശക്തന്‍ തീരുമാനിക്കട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു. 27-ന് രാവിലെ കൊച്ചിയില്‍ ആദ്യ ഷോയ്ക്ക് പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാന്‍ താനും ഉണ്ടാവുമെന്നും മോഹൻലാൽ പറഞ്ഞു.

ലോക മലയാളികൾ വലിയ പ്രതീക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്, എമ്പുരാൻ, 2025 മാർച്ച് 27 ന് റിലീസ് ചെയ്യും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുൾപ്പെടെയുള്ള താരനിര അണിനിരക്കും. സാനിയ അയ്യപ്പൻ, സായ്കുമാർ തുടങ്ങിയവർ അവരുടെ റോളുകളുമായി വീണ്ടും ഉണ്ടാവും. ലൂസിഫർ ട്രൈലജിയിലെ ഈ രണ്ടാം ഭാഗം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസും, ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ്. യു.കെയും യു.എസ്.എയും യു.എ.ഇയും ഉൾപ്പെടെ നാല് രാജ്യങ്ങളിലും എട്ടു സംസ്ഥാനങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമാണ് എമ്പുരാൻ.
Leave a Reply