ആ അതുല്യ പ്രതിഭ വിടവാങ്ങിയിട്ട് ഇന്നേക്ക് 42 വർഷങ്ങൾ ! അദ്ദേഹത്തിന്റെ ആ ഉപദേശം ഇന്നും ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു ! ജയന്റെ ഓർമകളിൽ മോഹൻലാൽ !

ജയൻ എന്ന നടൻ  മലയാളികൾക്ക് എന്നും പ്രിയങ്കരനാണ്. ഇന്നത്തെ പുതുതലമുറ പോലും അദ്ദേഹത്തെ ആരാധിക്കുന്നു.  യഥാർഥ പേര് കൃഷ്ണൻ നായർ. അദ്ദേഹം ഒരു നേവി ഓഫീസർ ആയിരുന്നു. ഏകദേശം 120 ലധികം മലയാള ചിത്രങ്ങളിൽ അദ്ദേഹം വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു. തന്റെ സിനിമാ ജീവിതകാലത്ത് അദ്ദേഹം പ്രധാനമായും ഒരു ആക്ഷൻ താരമായാണ് അറിയപ്പെട്ടിരുന്നതെങ്കിലും സ്വഭാവ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതിസങ്കീർണ്ണമായ സാഹസിക രംഗങ്ങളിൽ അവയുടെ അപകടസ്വഭാവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ എന്തിനും തയാറാകുന്ന ഒരു മികച്ച കലാകാരനും കൂടിയാണ് ജയൻ.ഇന്ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞ് 42 വർഷങ്ങൾ തികയുകയാണ്.

ഇപ്പോഴതാ ഇതിനുമുമ്പ് ജയനെ കുറിച്ച് മോഹൻലാലിന് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ലാലിൻറെ ആ വാക്കുകൾ ഇങ്ങനെ, സഞ്ചാരി എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഞങ്ങൾ തമ്മിൽ ആദ്യമായി കാണുന്നത്. വളരെ സൗമ്യമായി പെരുമാറിയിരുന്ന ജയനെ സ്നേഹത്തോടുകൂടി മാത്രമേ ഓര്‍ക്കാനാകൂ. ഒരു പുതുമുഖം എന്ന നിലയിൽ അല്ല ജയന്‍ എന്നോട് ഇടപെട്ടിരുന്നത്. സൂപ്പര്‍ ഹീറോ ഭാവം അദ്ദേഹത്തില്‍ ഒട്ടും പ്രകടമായിരുന്നില്ല. നിര്‍മ്മാതാക്കളും സംവിധായകരും ആരാധകരുമുള്‍പ്പെട്ട വലിയൊരു കൂട്ടം തന്നെ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

ആ സിനിമയിൽ ഞങ്ങൾക്ക് ഫൈറ്റ് സീനുകൾ ഉണ്ടായിരുന്നു.   ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങൾ ചെയ്യാൻ അദ്ദേഹം എന്നെ ഉപദേശിച്ചിരുന്നു. സൂക്ഷിക്കണം. അപകടം പിടിച്ച രംഗങ്ങള്‍ ശ്രദ്ധയോടു കൂടി ചെയ്യണം.’ ആ ഉപദേശം ഇന്നും ഞാന്‍ ഏറെ വിലമതിക്കുന്നു. അങ്ങനെ ആ സെറ്റിലേക്ക് അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും എത്തിയിരുന്നു. അവർക്ക് മറ്റു താരങ്ങളെ പരിചയപെടുതുന്നുമ്പോൾ ഞാൻ അവിടേക്ക് മാറി നിന്നു. എന്നെ ചൂണ്ടി ജയന്‍ പറഞ്ഞു,  പുതുമുഖമാണ്, പേര്  മോഹന്‍ലാല്‍. ഈ സിനിമയിലെ വില്ലന്‍. അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ട്. വളര്‍ന്നുവരും എന്നാണ് അദ്ദേഹം അന്ന് അവരോട് പറഞ്ഞത്.

സിനിമയിൽ ഒരു പുതുമുഖമായ എനിക്ക് ഏറെ ആത്മവിശ്വാസം പകര്‍ന്നു തന്ന വാക്കുകള്‍ ആയിരുന്നു അത്. ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, പറഞ്ഞു, ‘മോനേ… കാണാം.’ അതായിരുന്നു മൂന്നോ നാലോ ദിവസം നീണ്ട സൗഹൃദത്തിന്റെ വിടപറയല്‍ വാക്യം.

അങ്ങനെ സഞ്ചാരി കഴിഞ്ഞ് ഞാന്‍ മറ്റൊരു പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ അദ്ദേഹം മ,രി,ച്ചുവെന്ന വാര്‍ത്തയറിയുന്നത്. അക്ഷരാര്‍ത്ഥത്തില്‍ കേരളമാകെ തകര്‍ന്നുപോയ നിമിഷം. ഒരു നടന്റെ വിയോഗത്തില്‍ ആരാധകര്‍ ഇത്രയധികം കണ്ണീരൊഴുക്കുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല. ജയന്‍ അവര്‍ക്ക് എന്തായിരുന്നു എന്നതിന്റെ ഏറ്റവും വലിയ സാക്ഷ്യമായിരുന്നു ആ രോദനങ്ങള്‍. ശേഷം ഒരു മാസം കഴിഞ്ഞ് ഞാൻ അദ്ദേഹത്തിന്റ വീട്ടിൽ പോയി അമ്മയെ കണ്ടിരുന്നു.. എന്നും ഓർക്കുന്ന വ്യക്തിത്വങ്ങളിൽ ഒന്നാണ് എനിക്ക് അദ്ദേഹം… മോഹൻലാൽ പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *