
സിനിമ പരാജയപ്പെടുമ്പോൾ അതിന്റെ മുഴുവൻ കുറ്റപ്പെടുത്തലുകളും എനിക്കാണ് ! ഇനി സിനിമകൾ ചെയ്യുമ്പോൾ സൂക്ഷിച്ചുവേണം ചെയ്യാൻ ! മോഹൻലാൽ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ, ലാലേട്ടൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന മോഹൻലാൽ, എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന് പരാജയ ചിത്രങ്ങൾ തുടർച്ചയായി സംഭവിച്ചിരുന്നു. ഇപ്പോഴിതാ താൻ ആദ്യമായി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രം ബറോസിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
കാലങ്ങൾ ഇത്രയുമായിട്ടും, പുതിയ സംവിധായകരുമായി മോഹൻലാൽ സിനിമ ചെയ്യാത്തതും കരിയറിലെ ഇപ്പോഴത്തെ വീഴ്ചയ്ക്ക് കാരണമാണെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. മറുവശത്ത് മമ്മൂട്ടി നവാഗത സംവിധായകർക്കൊപ്പം ചേർന്ന് ഹിറ്റുകൾ സൃഷ്ടിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന അവസരത്തിലാണ് മോഹൻലാലിൻറെ ഈ വാക്കുകൾ.
മാറ്റങ്ങൾ നല്ലതാണ്, പുതിയ സംവിധായകർക്ക്, ഒപ്പം സിനിമകൾ ചെയ്യാൻ ഞാനും ആഗ്രഹിക്കുന്നുണ്ട്, ഇപ്പോൾ അത് സംഭവിക്കുന്നുണ്ട്, എന്നാൽ അതും വളരെ ശ്രദ്ധിച്ചു, മാത്രമാണ് എന്നും മോഹൻലാൽ വ്യക്തമാക്കുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പുതിയ സംവിധായകർ മറ്റൊരു രീതിയിലാണ് ചെയ്യുന്നത്. .പുതിയ ചിത്രം ‘തുടരും’ ചെയ്യുന്നത് പുതിയ സംവിധായകനാണ് . കൂടാതെ ആവേശത്തിന്റെ സംവിധായകനൊപ്പം സിനിമ ചെയ്യാൻ പോകുന്നു. ഒരുപാട് കഥകൾ കേൾക്കുന്നുണ്ട്.

സഹ സംവിധായകനായി തുടക്കം കുറിച്ച ബ്ലെസിയുടെ ആദ്യ സിനിമ നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ എനിക്കൊപ്പമായിരുന്നു. ഒരുപാട് നല്ല സംവിധായകർ വരുന്നുണ്ട്. പക്ഷെ അവർ കഥ പറയുമ്പോൾ അതിൽ ഞാൻ മോഹൻലാലിനെ കാണുന്നു. അതവർ തുടച്ച് നീക്കണം. ഇനി ഒരു പുതിയ സംവിധായകനൊപ്പം സിനിമ ചെയ്യുകയെന്നത് എനിക്ക് ചലഞ്ചിംഗ് ആണ്. പ്രോപ്പറായ സിനിമ തെരഞ്ഞെടുക്കണം. ഏറെ പ്രതീക്ഷയോടെ മലൈക്കോട്ടെ വാലിബൻ എന്ന സിനിമ ചെയ്തു.
എന്നാൽ അത് വളരെ നല്ല സിനിമയാണ്. പക്ഷെ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. എന്നേക്കാൾ ഏറെ എന്റെ പ്രേക്ഷകരും ആരാധകരും വിഷമിക്കും. അതിനാൽ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധ കാണിക്കണം. അല്ലെങ്കിൽ ഭാരം എനിക്കാണ്. ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ മുഴുവൻ കുറ്റപ്പെടുത്തലുകളും അഭിനേതാക്കൾക്ക് നേരെയാണ് വരികയെന്നും മോഹൻലാൽ പറഞ്ഞു. അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.
Leave a Reply