സുരേഷിന്റെ നന്മനിറഞ്ഞ കാരുണ്യ പ്രവർത്തനങ്ങൾക് ലഭിച്ച അംഗീകരം ! അഭിമാനം, തന്റെ സുഹൃത്തിന് ആശംസകളുമായി മോഹൻലാൽ

ഇന്ന് മലയാളികൾ ഒന്നടങ്കം അഭിമാനിക്കുന്ന ഒരു നിമിഷം കൂടിയാണ്, മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ അതിലുപരി നിരവധി കാരുണ്യ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ ബഹു, സുരേഷ് ഗോപി ഇപ്പോഴിതാ കേന്ദ്ര മന്ത്രിയായി സ്ഥാനം ഏറ്റിരിക്കുകയാണ്, മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്സഭയിലേക്ക് എത്തിയ സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യനും ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഇപ്പോഴിതാ സുരേഷ് ഗോപിക്ക് ആശംസകളുമായി നടൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, സുരേഷ് ഗോപിയുമായി ദീർഘനാളത്തെ ഉറ്റ ബന്ധമാണ് ഉള്ളതെന്ന് മോഹൻലാൽ പ്രതികരിച്ചു. ഇത് മലയാള ചലച്ചിത്ര കൂട്ടായ്‌മയ്ക്ക് അഭിമാന നിമിഷമാണെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി. സുരേഷ് ഗോപിക്കൊപ്പം കേന്ദ്രമന്ത്രിസഭയിൽ അംഗമായ ജോർജ് കുര്യനും മോഹൻലാൽ ആശംസകൾ നേർന്നു..

അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി, പ്രിയ സുഹൃത്തിന് ആശംസ. വളരെയേറെ വർഷത്തെ ബന്ധമാണ് സുരേഷ് ഗോപിയുമായി ഉള്ളത്. അദ്ദേഹം ചെയ്ത ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് ബോധ്യമുണ്ട്. അതിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നത്. ഇന്ത്യയില്‍ നിന്നു നേരത്തെ സിനിമാ താരങ്ങൾ മന്ത്രിമാരായിട്ടുണ്ടെങ്കിലും നമ്മുടെ ഇടയിൽനിന്ന് ആദ്യമായാണ് മന്ത്രിയുണ്ടാകുന്നത്. മലയാള ചലച്ചിത്ര കൂട്ടായ്മയ്ക്ക് മിഷം. സുരേഷ് ഗോപിയുടെ നേട്ടത്തിൽ സന്തോഷിക്കുന്നു.’’ – മോഹൻലാൽ പറഞ്ഞു.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹൻലാലിനെ നരേന്ദ്ര മോദി ഫോണിൽ നേരിട്ട് വിളിച്ച് ക്ഷണിച്ചിരുന്നു. എന്നാൽ, വ്യക്തിപരമായ അസൗകര്യം നിമിത്തം തനിക്ക് പങ്കെടുക്കാനായില്ല എന്നും മോഹൻലാൽ വ്യക്തമാക്കി. ഇപ്പോൾ നിരവധി പേരാണ് പേരാണ് സിനിമ രാഷ്ട്രീയ സാമൂഹ്യ രംഗത്തുനിന്നും അഭിനന്ദനം അറിയിച്ച് എത്തുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *