നിയന്ത്രണങ്ങളും നിയമങ്ങളും എല്ലാവർക്കും ഒരുപോലെയാണ് ! മോഹൻലാലിന് ഇവിടെ ഒരു പ്രത്യേകതയും ഇല്ല ! രൂക്ഷ വിമർശനവുമായി ഹൈക്കോടതി !

മോഹൻലാൽ മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ. കഴിഞ്ഞ 42 വർഷമായി സിനിമ രംഗത്ത് നിറ സാന്നിധ്യമായ ആളാണ് മോഹൻലാൽ ഇന്നും താര രാജാവ് എന്ന തന്റെ സിംഹാസനം കാത്ത് സൂക്ഷിച്ചു പോകുന്നു. എന്നാൽ ഇപ്പോഴിതാ മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്ത് വന്നിരിക്കുകയാണ്.

വ്യവസായ പ്രമുഖൻ രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു മോഹൻലാൽ അമ്പലത്തിൽ എത്തിയത്.  എന്നാൽ  ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലേക്ക് മോഹന്‍ലാലിന്റെ കാര്‍ പ്രവേഷിപ്പിച്ചതിനെതിരെ വിമർശനവുമായി  ഹൈ,ക്കോ,ടതി. നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും എല്ലാവരും ഒരുപോലെ പാലിക്കേണ്ട വിഷയമാണ് എന്നും ഹൈക്കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ ഒമ്പതിന് നടന്‍ മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിന് അടുത്തു വരാന്‍ അനുവദിച്ചതിന് സുരക്ഷാ ജീവനക്കാരോട് അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരണം തേടിയിരുന്നു.

മോഹൻലാലിൻറെ കാര്‍ അമ്പലത്തിലേക്ക് എത്തിയപ്പോള്‍ ഗേറ്റ് തുറന്ന് കൊടുത്ത സുരക്ഷാ ജീവനക്കാർക്കാണ് അഡ്മിനിസ്ട്രേറ്റര്‍ കാ,രണം കാ,ണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്ത് കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം അവിടെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. രണ്ടു മെമ്പര്‍മാരടക്കം മൂന്നു ഭരണ സമിതി അംഗങ്ങള്‍ താരത്തിനൊപ്പം ഉണ്ടായിരുന്നത് കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം.

സാധാരണ പൊ,ലീ,സ് വാഹനങ്ങള്‍ എത്തുന്നിടത്താണ് താരത്തിന്റെ വാഹനവും എത്തിയത്. ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ മുന്‍ അഡ്മിനിസ്‌ട്രേറ്ററും രണ്ട് സജീവ കമ്മിറ്റി അംഗങ്ങളും 2022 ഏപ്രില്‍ 14 വിഷുവിന് വിഷുക്കണി കാണാന്‍ നാലമ്പലത്തില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്ററുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ഇപ്പോൾ കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. അതുപോലെ മോഹൻലാലിന് എന്ത് പ്രത്യേകതയാണ് ഉള്ളതെന്നും, നിയമവും നിയന്ത്രണങ്ങളും എല്ലാവർക്കും ഒരുപോലെ ആണെന്നും. കോടതി എടുത്തു പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published.