‘മുറിഞ്ഞ് പഴുത്ത കാലുമായി ഇരുന്ന ഫിലോമിന ചേച്ചിയെ അന്ന് ലാൽ എടുത്തുകൊണ്ടാണ് പോയത്’ നിറ കണ്ണുകളോടെ ശാന്ത കുമാരി പറയുന്നു !!
മലയാള സിനിമയിലെ താര രാജാവാണ് മോഹൻലാൽ, അദ്ദേഹത്തെ പറ്റി എല്ലവർക്കും നല്ലതുമാത്രമേ പറയാനുള്ളു. സഹ ജീവികളോടെ ലാലേട്ടന്റെ കരുണ വളരെ വലുതാണ്. അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തികൾ അതികം ആർക്കും അറിയില്ല എന്നതാണ് വാസ്തവം. പല സീനിയർ ആർട്ടിസ്റ്റുകൾക്കും ലാലിനെ പറ്റി പറയുമ്പോൾ നൂറ് നാവാണ്.
അത്തരത്തിൽ തനിക്ക് ഉണ്ടായ അനുഭവനകളും താൻ നേരിട്ട് കണ്ട പല നന്മകളും തുറന്ന് പറയുകയാണ് നടി ശാന്ത കുമാരി. കഴിഞ്ഞ 42 വർഷങ്ങളായി മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള അഭിനേത്രിയാണ് ശാന്ത കുമാരി. അനേകം ആൾക്കാർക്ക് കൈത്താങ്ങായ മോഹനലാലിനെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ അവർ.
നടിയുടെ വാക്കുകൾ ഇങ്ങനെ.. ലാലിനെ കുറിച്ച് പറയുമ്പോൾ തന്നെ നൂറ് നാവാണ് , തന്റെ രണ്ടാമത്തെ മകളുടെ വിവാഹം ചില പ്രത്യേക കാരണങ്ങളാൽ മുടങ്ങി പോകേണ്ടതായിരുന്നു. എന്നാൽ ആ സമയത്ത് ലാൽ നടത്തിയ സമയയോചിതമായ ഇടപെടൽ കാരണമാണ് ആ വിവാഹം മുടങ്ങി പോകാതെ നടക്കാൻ സഹായിച്ചത് എന്നും ശാന്ത കുമാരി പറയുന്നു.
അത് മാത്രവുമല്ല ഞാൻ ഇന്ന് താമസിക്കുന്ന വീട് മോഹൻലാൽ മുൻകൈ എടുത്ത് താര സംഘടനയായ ‘അമ്മ’ യുടെ നേതൃത്വത്തിൽ എനിക്ക് പണികഴിപ്പിച്ച് തന്നതാണ്, എത്ര പറഞ്ഞാലും ലാലിനോടുള്ള നന്ദിയും കടപ്പാടും തീരില്ല എന്നും വളരെ വികാരഭരിതയായി ശാന്ത കുമാരി പറയുന്നു. അമൃത ടിവിയിലെ ‘ലാൽ സലാം’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴായിരുന്നു നടിയുടെ തുറന്ന് പറച്ചിൽ..
അത് മാത്രമല്ല സിദ്ധിക്ക് ലാൽ സംവിധനം ചെയ്ത് മോഹൻലാൽ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു വിയറ്റ്നാം കോളനി, ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നടി ഫിലോമിനയും ഉണ്ടായിരുന്നു. എന്നാൽ ആ സമയത്ത് നടിയുടെ കാൽ മുറിഞ്ഞ് പഴുത്ത് കണ്ടാൽ അറപ്പ് തോന്നുന്ന രീതിയിലായിരുന്നു ഇരുന്നിരുന്നത് എന്നും, ആർക്കും അത് കണ്ടാൽ വല്ലാത്ത ബുദ്ധിമുട്ട് തോന്നുമായിരുന്നു അത്രക്കും മോശം അവസ്ഥയിരുന്നു ഫിലോമിന ചേച്ചിയുടേത് എന്നും.
എന്നാൽ ആ സമയത്ത് യാതൊരു അറപ്പും വെറുപ്പും തോന്നാതെ ഒരു കൊച്ച് കുഞ്ഞിനെ എടുക്കുന്ന രീതിയിൽ ചേച്ചിയെ ലാൽ എടുത്തുകൊണ്ട് പോകുകയായിരുന്നു എന്നും, മറ്റൊരു താരവും ആ അവസ്ഥയിൽ അങ്ങനെ ചെയ്യില്ല എന്നും ശാന്ത കുമാരി തുറന്ന് പറയുന്നു. ആ സമയത്ത് എനിക്ക് ലാലിനോട് വല്ലാത്ത ഒരു ബഹുമാനവും വാത്സല്യവും തോന്നി എന്നും ശാന്ത കുമാരി തുറന്ന് പറയുന്നു.. ലാൽ ചെയ്ത് നന്മകൾ പത്രത്തിൽ വന്നാൽ അതിനൊരു പത്രം തന്നെ മതിയാകില്ല എന്ന് സുരേഷ് ഗോപി ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു.
Leave a Reply