‘ലാൽ അങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല’ ! മറക്കാനാകാത്ത അനുഭവം തുറന്ന് പറഞ്ഞ് നടി കനകലത
മലയാള സിനിമയിലെ മികച്ച അഭിനേത്രിമാരിൽ ഒരാളാണ് നടി കനകലത. ഒരുപാട് സിനിമകളിൽ കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും താരം ചെയ്‌തിരുന്നു. ഒട്ടു മിക്ക താരങ്ങൾക്കൊപ്പവും കനകലത അഭിനയിച്ചു. ഇപ്പോൾ തനറെ സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി. സിനിമ ഫീൽഡിൽ തനിക്ക് ഏറ്റവും കൂടുതൽ സൗഹൃദം ഉണ്ടായിരുന്നത് നടി കല്പനയുമായിട്ടാണ്. എനിക്ക് സ്വന്തമായി ഒരു വീട് ഇല്ലായിരുന്നു, ആ സ്വപ്നം സഫലമാകാൻ സഹായിച്ചത് നടൻ കലാഭവൻ മണിയും, ഇന്ദ്രൻസും, നടി കല്പനയുമാണ്, ഇതിൽ കല്പനയുടെയും മണിയുടെയും വിയോഗം എന്നെ ഒരുപാട് തളർത്തി. പിന്നെ ഇന്ദ്രൻസുമായി നല്ല സൗഹൃദമുണ്ട്. വല്ലപ്പോഴും വിളിക്കുമെന്നും നടി പറയുന്നു.
എന്നാൽ ഇപ്പോൾ നടൻ മോഹൻലാലുമായി ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള ഒരു അനുഭവം തുറന്ന് പറയുകയാണ് താരം. മലയത്തിൽ സൂപ്പർ ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് ഭദ്രൻ. അദ്ദേഹം മോഹൻലാലിനെ നായകനാക്കി അണിയിച്ചൊരുക്കിയ എവർ ഗ്രീൻ സൂപ്പർ ഹിറ്റ് ആക്ഷൻ മൂവിയാണ് ‘സ്പടികം’. ആ ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ കനകലതയും എത്തിയിരുന്നു. 1995 ലാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴും ആ ചിത്രവും ത്തിലെ കഥാപാത്രവും പ്രേക്ഷക മനസ്സിൽ അങ്ങനെ തന്നെ നിൽക്കുന്നു.
ചിത്രത്തിൽ പോലീസ് ഓഫീസറുടെ ഭാര്യ വേഷത്തിൽ എത്തിയ കനകലത ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായിരുന്നു. തിയറ്ററിൽ വെച്ച് നടക്കുന്ന ഒരു ആക്ഷൻ രംഗമാണ് അപ്പോൾ ചിത്രീകരിച്ചുകൊണ്ടിരുന്നത്. അഭിനയത്തോടുള്ള മോഹൻലാൽ എന്ന നടന്റെ ആത്മാർഥത മനസിലാക്കാൻ സാധിച്ചു എന്നാണ് താരം പറയുന്നത്, ആ സംഭവം ഇങ്ങനെ, രാവിലെ എല്ലാവരും ഭക്ഷണം കഴിക്കുന്ന സമയത്താണ് ആ തിയറ്റർ രംഗം എടുക്കുന്നത്. ബ്രേക്ക് ഇല്ലാതെയാണ് ആ രംഗങ്ങൾ എടുത്തുകൊണ്ടിരുന്നത് കാരണം ഈ രംഗം മുഴുവൻ ഷൂട്ട് ചെയ്ത് കഴിഞ്ഞു വേണം അവർക്ക് അവൈഡ് ഷോ തുടങ്ങാൻ.
എല്ലാവരും പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ മോഹൻ ലാൽ അങ്ങോട്ട് വന്നിട്ട് ചോദിച്ചു, എന്താണ് കഴിക്കാൻ അപ്പോൾ അസിസ്റ്റന്റ് പയ്യൻ പറഞ്ഞു അപ്പവും മുട്ടകറിയുമാണ് എന്ന്, അത് കേട്ടതും ലാൽ പറഞ്ഞു, ആഹാ എനിക്ക് ഇഷ്ടമുള്ള ഐറ്റം തന്നെയാണല്ലോ എന്ന്, അപ്പോൾ കഴിക്കാൻ എടുക്കാൻ പറഞ്ഞ് ആഹാരം കഴിക്കാൻ തുടങ്ങിയപ്പോൾ ഷോട്ട് റെഡി മോഹൻലാൽ വാരാൻ അവിടുന്നു പറഞ്ഞു, അത് കേട്ട നിമിഷം തന്നെ ലാൽ കഴിച്ച പാത്രം അവിടെ വെച്ച് അടച്ചിട്ട് നേരെ സെറ്റിലേക്ക് ഓടി ചെല്ലുകയായിരുന്നു.. ആ സ്ഥാനത്ത് വേറെ ആരായിരുന്നു എങ്കിലും കഴിക്കാനെടുത്ത ഭക്ഷണം കഴിച്ചിട്ടേ മറ്റെന്തായാലും ശ്രദ്ധിക്കുക ഉണ്ടായിരുന്നുള്ളു, ഈ പറയുന്ന ഞാനായാലും അത് കഴിച്ച് കഴിഞ്ഞിട്ടേ മറ്റെന്തെങ്കിലും ശ്രദ്ധിക്കുക പോലും ഉണ്ടായിരുന്നുള്ളു എന്നും നടി പറയുന്നു. പക്ഷെ ലാലിൻറെ ആ ഡെഡിക്കേഷൻ അത് സമ്മതിച്ചു കൊടുക്കേണ്ട കാര്യമാണെന്നും കനക ലത പറയുന്നു…
Leave a Reply