സ്ട്രോക്ക് ആണ് അമ്മയുടെ ആരോഗ്യ നല്ല വഷളാക്കിയത്, അമ്മ സംസാരിക്കും എന്നാൽ ക്ലാരിറ്റി കുറവാണ് ! അമ്മയുടെ പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ ! ആശംസകൾ നേർന്ന് മലയാളികൾ !

മലയാള സിനിമ ലോകത്തെ താര രാജാവാണ് ലാലേട്ടൻ എന്ന നമ്മുടെ സ്വന്തം മോഹൻലാൽ, ഇപ്പോഴിതാ അമ്മ ശാന്തകുമാരിയുടെ പിറന്നാൾ ആഘോഷമാക്കിയതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കൊച്ചിയിലെ നടന്റെ വസതിയിൽ വച്ചായിരുന്നു ആഘോഷങ്ങൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തു. ഇതിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇതിന് പിന്നാലെ പ്രിയ നടന്റെ അമ്മയ്ക്ക് ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് രം​ഗത്ത് എത്തുന്നത്. ‘ലാലേട്ടനെ തന്നതിന് നന്ദി.. ആശംസകൾ അമ്മ’ എന്നാണ് പലരും കമന്റുകളായി രേഖപ്പെടുത്തുന്നത്.

ഇത്തവണ അച്ഛമ്മയുടെ പിറന്നാൾ കൂടാൻ പ്രണവും എത്തി എന്നതും ഏറെ ശ്രദ്ധ നേടി, അതുപോലെ സൂപ്പർ സ്റ്റാർ സിംഗർ വിജയി ആവിർഭവ് ലാലേട്ടന്റെ അമ്മയ്ക്ക് മുൻപിൽ പാടുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. കൊച്ചുഗായകന്റെ പാട്ട് അമ്മ ആസ്വദിക്കുന്നതും കാണാം. അന്നേ ദിവസം തന്നെ ആണ് പ്രണവന് ഒപ്പമുള്ള ചിത്രവും ആവിർഭവ് പങ്കിട്ടത്.

മുമ്പൊരിക്കൽ അമ്മയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മോഹൻലാൽ പറഞ്ഞിരുന്നതിങ്ങനെ, സ്ട്രോക്ക് ആണ് അമ്മയുടെ ആരോഗ്യ നല്ല വഷളാക്കിയത്. അതിനുശേഷം കൊച്ചയിലെ വീട്ടിൽ ആണ് ലാലേട്ടന്റെ അമ്മയുള്ളത്. അമ്മ സംസാരിക്കും എന്നാൽ ക്ലാരിറ്റി കുറവാണ്. എങ്കിലും അമ്മ സംസാരിക്കുന്നത് നമ്മൾക്ക് മനസിലാകും. സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് പെട്ടന്നാണ് അമ്മയ്ക്ക് വയ്യാതെയായത്.

അമൃത ഹോസ്പിറ്റൽ ഉള്ളതുകൊണ്ടാണ് എനിക്ക് എന്റെ അമ്മയെ ഇങ്ങനെയെങ്കിലും കാണാൻ കഴിയുന്നതെന്നും ഒരിക്കൽ ജോൺ ബ്രിട്ടാസിനോട് സംസാരിക്കവെ ലാലേട്ടൻ പറഞ്ഞത്. ആരോഗ്യത്തോടെ കുട ചൂടി നടന്നും ബസ് കയറിയും ഒക്കെ യാത്ര ചെയ്യുന്ന അമ്മമാരെ കാണുമ്പോൾ ഒക്കെയും എന്റെ അമ്മയും ഇങ്ങനെ ഇരിക്കേണ്ട ആളായിരുന്നുവെന്ന് ഓർക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

മകനെ കുറിച്ച് അമ്മയും മുമ്പൊരിക്കൽ പറഞ്ഞിരുന്നതിങ്ങനെ, ലാലു വീട്ടിലും നല്ല കുസൃതി ആണ്. കട്ടിലിൽ കിടന്നു മറിയുകയും ചാടുകയും ഒക്കെ ചെയ്യും. മുറ്റത്തൊക്കെ ഓടും, മരത്തിലൊക്കെ കയറും. കുതിരപ്പുറത്ത് പോകുവാണ് എന്ന് സങ്കല്പിച്ചുകൊണ്ട് ഇറങ്ങി ഓടും റോഡിലേക്ക്. ചെറുപ്പത്തിൽ ഇതൊക്കെ ആയിരുന്നു പരിപാടികൾ. പോയപോലെ കുതിരപ്പുറത്ത് തിരിച്ചുവരും. ഭ്രമങ്ങൾ എന്ന് പറയാനുള്ളത് കൂടുതലും ഡ്രെസുകളോട് ആണ്. ഒരുപാട് ഡ്രെസുകൾ വാങ്ങാൻ ഇഷ്ടമാണ്.

അത്യാവിശം പഠിക്കുന്ന ഒരു കുട്ടിയായിരുന്നു അവൻ ട്യൂഷനൊക്കെ ഉണ്ടായിരുന്നു ലാലുവിന്. ഒരുപാട് നിർബന്ധിച്ച് പഠിപ്പിക്കേണ്ടി ഒന്നും വന്നിട്ടില്ല. ഒരു കാര്യം പറഞ്ഞുകൊടുത്താൽ മനസിലാവുന്ന കൂട്ടത്തിലുള്ള ആളാണ് എന്നും അമ്മ ശാന്താ കുമാരി പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *