അച്ഛന്റെ കോടികൾ വിലയുള്ള ആഡംബര കാരാവാനും, മകൻ പ്രണവിന്റെ കാരാവാനും ! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !

താര പുത്രന്മാരിൽ താരരാജാവിന്റെ മകൻ പ്രണവ് എന്നും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ആളാണ്. സിമ്പിളിസിറ്റി ആണ് പ്രണവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. മറ്റെന്തിനേക്കാളും യാത്രകൾ ഇഷ്ടപെടുന്ന പ്രണവ് എന്നും എപ്പോഴും യാത്രകളിൽ ആണ്. അതിന് അദ്ദേഹം തിരഞ്ഞെടുക്കുന്ന മാർഗമാണ് ഏവരെയും അതിശയിപ്പിക്കുന്നത്. ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് മോഹന്ലാലിന്റേത്. അങ്ങനെ ഒരു കുടുംബത്തിൽ നിന്നുള്ള പ്രണവ് വളരെ സാധാരക്കാരനുള്ള ലളിതമായ ജീവിതമാണ് ഇഷ്ടപ്പെടുന്നതും നയിക്കുന്നതും.

ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോഹൻലാൽ സ്വന്തമാക്കിയ ആഡംബര കാരവാന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. കോടികൾ വിലമതിക്കുന്ന അത്യാധുനിക ആഡംബര കാരാവാൻ സ്വന്തമാക്കിയത് തന്റെ സ്ഥിരം നമ്പർ ആയ 2255 എന്ന നമ്പറിൽ തന്നെയാണ്. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലൊരുക്കിയിരിക്കുന്ന കാരവാനിന്റെ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ലിവിങ് റൂം, മേക്കപ്പ് റൂം, ബെഡ്‌റൂം തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ കാരവാനിലുണ്ട്. ആഢംബരം നിറഞ്ഞ ഇന്റീരിയറാണ് വാഹനത്തിനുള്ളത്. കിടിപ്പുമുറി, അടുക്കള, ജിം തുടങ്ങി എല്ലാ സൗകര്യങ്ങളും കാരവനിലുണ്ട്. 3907 സിസി, നാലു സിലിണ്ടർ 4ഡി34ഐ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്.

ഈ വീഡിയോ വൈറലായതിന് പിന്നാലെ പ്രണവ് തന്റെ യാത്രകൾക്ക് ഉപയോഗിക്കുന്ന കാരവാന്റെ ചിത്രവും ഇതിന് മുമ്പ് പങ്കുവെച്ചിരുന്നതും ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തത്. ഒരു സാധാരണ വാനിൽ കുത്തിനിറച്ച സാധനങ്ങളുടെ ഒരു ചിത്രമാണ് പ്രണവ് പങ്കുവെച്ചിരുന്നത്. ഇപ്പോൾ അച്ഛന്റെയും കറവന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. മകന്റെ യാത്രകളെ കുറിച്ച് അമ്മ സുചിത്ര പറഞ്ഞ വാക്കുകളെയും ഏറെ ശ്രദ്ധ നേടുകയാണ് ഈ സാഹചാര്യത്തിൽ.

ചെറുപ്പം മുതൽ തന്നെ അവൻ വളരെ വ്യത്യസ്തനാണ്, ആഡംബര ജീവിതം അവൻ ഇഷ്ടപ്പെടുന്നില്ല.കാറിലോ വിമാനത്തിലോ പോകാൻ സാധിക്കുമായിരുന്നിട്ടും പ്രണവ് യാത്രക്കായി തിരഞ്ഞെടുത്തത് ബസിലും ബസിന്റെ പുറത്തും ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിലും കയറി യാത്ര ചെയ്തു. തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിച്ചു. വാടക കുറഞ്ഞ സാധാരണമുറികളിൽ താമസവും. അവൻ എന്തിനാണ് ഇങ്ങനെയൊരു ത്യാഗം ചെയ്യുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.ഒരു ‘അമ്മ എന്ന നിയലായിൽ അതെന്നെ ചെറുതായി വേദനിച്ചിട്ടുണ്ട്.

പക്ഷെ അവന്റെ ആ ഇഷ്ടങ്ങളെ തിരുത്താൻ ഞാൻ ശ്രമിച്ചില്ല, അതാണ് അവന്റെ രീതി, അവൻ അതാണ് ഇഷ്ട പെടുന്നത് എന്ന് പതിയെ ഞാൻ മനസിലാക്കുകയായിരുന്നു. ഇപ്പോൾ അവൻ അഭിനയത്തിലൂടെ സ്വന്തമായി വരുമാനമുണ്ടായിട്ടും പ്രശസ്തനാവുന്നതിനേക്കാൾ അജ്ഞാതനാകുന്നതാണ് അവന് കൂടുതലിഷ്ടം എന്നെനിക്കു തോന്നുന്നു. ഒരു താരമായി മാറുന്നതൊന്നും അവൻ ഇഷ്ടപ്പെടുന്നില്ല എന്നും അമ്മ സുചിത്ര പറയുന്നു. കൂടാതെ മുഴുവൻ സമയവും സിനിമയിൽ അഭിനയിക്കുക സാധ്യമല്ലെന്നും തന്റെ പാഷനുകളെല്ലാം നിലനിർത്തികൊണ്ടേ അഭിനയം താനൊരു കരിയറാക്കൂ എന്ന് പ്രണവ് ആദ്യമേ പറഞ്ഞിരുന്നുവെന്നും സുചിത്ര വ്യക്തമാക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *