വീട്ടിലെ അടുക്കളയിൽ പോലും 62 കാരനായ മോഹൻലാൽ വിഗ് വെച്ച് സുന്ദരൻ ആയപ്പോൾ 32 കാരൻ മകൻ പ്രത്യക്ഷപ്പെട്ടത് തലയിൽ കഷണ്ടി ആയി ! വാക്കുകൾ ശ്രദ്ധ നേടുന്നു !

മോഹൻലാൽ എന്ന നടൻ മലയാളികളുടെ ആവേശമാണ്,  അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ചില ചിത്രങ്ങളുടെ പേരിൽ അദ്ദേഹത്തെ പലരും വിമർശിക്കാറുണ്ട് എങ്കിലും, മലയാളികൾ ആഗ്രഹിക്കുന്നത് പോലെ ഒരു ചിത്രം ഇറങ്ങിയാണ് തീരാവുന്ന പ്രശ്നമേ ഇപ്പോൾ അദ്ദേഹത്തിനുള്ളു, അതുപോലെ മോഹൻലാലിൻറെ തലയിലെ വിഗ്ഗിനെ വരെ വിമർശിച്ച് പലരും രംഗത്ത് എത്തിയിരുന്നു. ഇതേ പേരിൽ തന്നെ വർഷങ്ങൾക്ക് മുമ്പ് സുകുമാർ അഴിക്കോടും ലാലിൻറെ വിഗ്ഗിനെ വിമർശിച്ച് പറഞ്ഞിരുന്നു, ലാൽ ആ വിഗ്ഗ് ഊരിയാൽ ഞങ്ങളിൽ ഞാനാകും സുന്ദരൻ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

ഇപ്പോഴിതാ സംവിധായകൻ ശാന്തിവിള ദിനേശും കഴിഞ്ഞ ദിവസം മോഹൻലാലിനെയും തലയിൽ വെച്ചിരിക്കുന്ന വിഗ്ഗിനെയും പരസ്യമായി വിമർശിച്ചിരുന്നു. അതുകൊണ്ട് തന്നെ ശാന്തിവിളയെ വിമർശിച്ച് പലരും രംഗത്ത് വന്നിരുന്നു, ഈ ചർച്ചകൾ ചൂടുപിക്കുന്ന സമയത്താണ് ,മോഹൻലാൽ തന്റെ പുതിയ സന്തോഷം ആരാധകർക്ക് പങ്കുവെച്ചത്. വിദേശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ തന്റെ മകൻ അപ്പുവിനൊപ്പം ഭക്ഷണം പാകം ചെയ്ത് കഴിക്കുന്ന സന്തോഷമാണ് അദ്ദേഹം പങ്കുവെച്ചത്.

ചിത്രത്തിൽ പ്രണവ് തല മൊട്ട അടിച്ച നിലയിലാണ് കാണുന്നത്, എന്നാൽ ഈ ചിത്രങ്ങൾക്ക് വന്ന ചില പ്രധാന കമന്റുകളിൽ ചിലത് ഇങ്ങനെ, ’62 കാരനായ മോഹൻലാൽ വിഗ് വെച്ച് സുന്ദരൻ ആയപ്പോൾ 32 കാരൻ മകൻ തലയിൽ കഷണ്ടി ആയിട്ടാണ് ഇരിക്കുന്നത് എന്നായിരുന്നു’, മോഹൻലാലും അദ്ദേഹത്തിന്റെ തലയിലെ വിഗ്ഗും ഇപ്പോൾ ഇത്രയും ശ്രദ്ധ നേടാൻ കാരണം കഴിഞ്ഞ ദിവസം ശാന്തിവിള പറഞ്ഞ വാക്കുകൾ തന്നെയാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ, പണ്ട് ഞാനൊരു മോഹൻലാൽ ഫാൻ ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാം സിനിമകളും കണ്ടിരുന്നു.

അയ്യോ എന്നാൽ ഇപ്പോഴത്തെ അവസ്ഥ അതല്ല… നമുക്ക് സഹിക്കാൻ പറ്റില്ല, അദ്ദേഹത്തിന്റെ പെരുച്ചാഴി, ഊ,ച്ചാ,ളി എന്നൊക്കെ പറഞ്ഞ് കുറേ കൂ,ത,റ സിനിമകൾ. നമ്മളുടെ പൈസയും കൊടുത്ത് ചീ,ത്ത,യും വിളിച്ച് തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോവുന്നത് എന്തിനാണ്. റബ്ബറിന്റെ കറ വറ്റുമ്പോൾ അവസാനം ഒരു വെട്ട് വെട്ടും. എന്നിട്ട് അത് അവസാനം വരെ അതിന്റെ കറ ഊറ്റിയെടുക്കും . അത് പോലെയാണ് ഇപ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും ഊറ്റി എടുക്കുകയാണ്. എത്ര വില കൂടിയ വി​ഗ് വെച്ചാലും മോഹൻലാൽ വി​ഗ് വെച്ചിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാം. അതുപോലെ മമ്മൂട്ടി തലയിൽ പാച്ച് വെച്ചിരിക്കുകയാണെന്നും, കണ്ണിൽ ലെൻസ് വെച്ചിരിക്കുകയാണെന്നും ആളുകൾക്ക് എല്ലാം അറിയാം..

ഇവരൊക്കെ രജനികാന്തിനെ കണ്ടു പഠിക്കണം. അദ്ദേഹം ജീവിതത്തിൽ അഭിനയിക്കാറില്ല, കഷണ്ടി തലയുമായി അദ്ദേഹം എത്ര സിംപിളായാണ് നടക്കുന്നത്, ഈ ജന്മം നമ്മുടെ ഈ നടന്മാർക്ക് അതിന് കഴിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *