ഞാന്‍ എവിടെയും ഒളിച്ചോടിപ്പോയിട്ടില്ല, എനിക്ക് ഉത്തരങ്ങളില്ല.. ഞാന്‍ എന്താണ് പറയേണ്ടത്? ഇത് സിനിമാ മേഖലയെ തകര്‍ക്കുന്ന വിവാദം ! പ്രതികരിച്ച് മോഹൻലാൽ !

ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം മലയാള സിനിമ നേരിടുന്നത് വളരെ വലിയ പ്രതിസന്ധിയാണ്, അതിനുശേഷം അമ്മ സംഘടനയുടെ കൂട്ടരാജിയും പിരിച്ചുവിടലും എല്ലാം വലിയ വിവാദമായി മാറിയപ്പോഴും സൂപ്പർ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും ഇതുവരെയും പ്രതികരിക്കാത്തതിൽ അതിൽ ഇപ്പോഴിതാ മോഹൻലാൽ മോഹൻലാൽ ആദ്യമായി ഈ വിഷയത്തിൽ പ്രതികരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

മോഹൻലാലിൻറെ പ്രതികരണം ഇങ്ങനെ, ഞാന്‍ എവിടെയും ഒളിച്ചോടിപ്പോയിട്ടില്ല. എന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ ഗുജറാത്തിലും ബോംബെയിലും മദ്രാസിലുമായിരുന്നു. ഭാര്യയുടെ സര്‍ജറിയുമായി ആശുപത്രിയിലായിരുന്നു. വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. ആധികാരികമായി പറയാന്‍ അറിയുന്ന ആളല്ല. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. എല്ലാത്തിനും അമ്മയല്ല ഉത്തരം നല്‍കേണ്ടത്. അഭിഭാഷകരും സിനിമയിലെ തലമുതിര്‍ന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയില്‍ നിന്ന് പിന്മാറിയത്.

ഒരുപാട് കഷ്ടപ്പാടുകൾക്ക് ശേഷമാണ് മലയാള സിനിമ ഇന്ന് ഈ കാണുന്ന നിലയിലേക്ക് എത്തിയത്, ദയവ് ചെയ്ത് എല്ലാ തെറ്റും ഞങ്ങളുടെത് മാത്രമായി കണക്കാക്കരുത്. ആയിരക്കണക്കിന് ജോലിക്കാരുള്ള വലിയ ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ അത് നിശ്ചലമായി പോകും. കൂട്ടായെടുത്ത തീരുമാന പ്രകാരമാണ് അമ്മ ഭരണസമിതി രാജിവച്ചത്. ആര്‍ക്ക് വേണമെങ്കിലും അമ്മയുടെ നേതൃത്വത്തിലേക്ക് വരാം. മലയാള സിനിമയെ നമുക്ക് രക്ഷിക്കണം.

ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു സംഘടനയാണ്, തെറ്റുകുറ്റങ്ങള്‍ ഉണ്ടായേക്കാം. ഒരു സംഘടന മാത്രം ക്രൂ,ശി,ക്ക,പ്പെടുന്നത് ശരിയല്ല. കേരളത്തില്‍ നിന്നുള്ള ഒരു വലിയ മൂവ്‌മെന്റ് ആയി ഇത് മാറണം. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റികള്‍ ഉണ്ടാകണം എന്നാണ് ആഗ്രഹം. കുറ്റം ചെയ്തിട്ടുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നാണ് എന്റെ ആഗ്രഹം. ദയവുചെയ്ത് എല്ലാവരും കൂടി സഹകരിച്ച് മലയാള സിനിമ മേഖല തകരാതിരിക്കാന്‍ ശ്രമിക്കണം.

കഴിഞ്ഞ 47 വർഷമായി നിങ്ങൾക്കൊപ്പം ഉള്ള ആളാണ് ഞാൻ, ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എന്റെ കയ്യില്‍ ഉത്തരങ്ങളില്ല. നിങ്ങളുടെ കയ്യിലാണ് ഇക്കാര്യം നില്‍ക്കുന്നത്. കോടതിയില്‍ ഇരിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങള്‍ സംഭവിച്ചു പോയി. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാനുള്ള കാര്യമാണു ചെയ്യേണ്ടത്. പൊലീസും കോടതിയും സര്‍ക്കാരുമാണ് നടപടികള്‍ സ്വീകരിക്കുന്നത്. മാധ്യമങ്ങളും കൂടി ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം. ഒറ്റദിവസം കൊണ്ട് ഞങ്ങള്‍ എങ്ങനെ നിങ്ങള്‍ക്ക് അന്യന്മാരായി? സിനിമാമേഖലയിലെ ശുദ്ധീകരണത്തിന് അമ്മയും സഹകരിക്കും. ശുദ്ധീകരണത്തിന്, നല്ല കാര്യത്തിനായുള്ള നീക്കങ്ങളില്‍ സഹകരിക്കുമോ എന്ന ചോദ്യത്തിന് സഹകരിക്കും എന്നു തന്നെയാണ് ഉത്തരം എന്നും മോഹൻലാൽ വ്യകതമാക്കി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *