‘നിനക്ക് കാമുകി ഉണ്ടെങ്കില്‍ അത് നീ എന്നോട് പറയുമോ’ !! മകന്റെ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞു ! മോഹിനി പറയുന്നു !!
ഒരു സമയത്ത് തെന്നിത്യയിൽ ഏറ്റവും തിരക്കുള്ള പ്രമുഖ അഭിനേത്രിയായിരുന്നു നടി മോഹിനി. മലയാളികളുടെ പ്രിയങ്കരിയായിരുന്ന നടി ഇപ്പോൾ അഭിനയ മേഖലയിൽ അത്ര സജീവമല്ല. നടിയുടെ യഥാർഥ പേര് മഹാലക്ഷ്മി എന്നാണ്. 1991 ൽ പുറത്തിറങ്ങിയ ‘ഈരമന റോജാവേ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മോഹിനി സിനിമ മേഖലയിൽ യെത്തുന്നത്, ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്ന മോഹിനി ഗസൽ എന്ന സിനിമയിൽ വിനീതിന്റെ നായികയായി മലയാളത്തിൽ തുടക്കം കുറിക്കുന്നത്.
ബോളിവുഡിലും അഭിനയിച്ചിരുന്ന നടി മലയാളത്തിൽ ചെയ്ത ചിത്രങ്ങളിൽ എല്ലാം വളരെ ശ്രദ്ധേയ വേഷങ്ങളായിരുന്നു. നാടോടി, പഞ്ചാബി ഹൗസ്, കാണാക്കിനാവ്, ഉല്ലാസ പൂങ്കാറ്റ്, മീനാക്ഷി കല്യാണം, പട്ടാഭിഷേകം തുടങ്ങിയ നിരവധി ചിത്രങ്ങൾ ഇന്നും നമ്മൾ ഓർത്തിരിക്കുന്ന മനോഹര ചിത്രങ്ങളാണ്. പൂച്ച കണ്ണുകളുള്ള നടി അന്നത്തെ ഗ്ലാമർ താരമായിരിന്നു.
എന്നാൽ ഇന്ന് സിനിമ എന്ന മായികലോകാത്തുനിന്നും താരമിപ്പോൾ ഒരു സുവിശേഷ പ്രാസംഗികയാണ്. അതിനു കാരണമായത് താൻ സിനിമയിൽ നിന്നും വിട്ടുനിന്ന സമയത്ത് കടുത്ത മാനസിക ബുദ്ധിമുട്ടുകൾ സഹിച്ചിരുന്നു എന്നും, ആ അവസ്ഥ കൂടി വന്നപ്പോൾ ഡിപ്രഷനിലേക്ക് വീണുപോയ തനിക്ക് തന്റെ വീട്ടുജോലിക്കാരി നൽകിയ ബൈബിളാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് എന്നും, നടി പറയുന്നു. നല്ലൊരു ഭർത്താവിനെ ലഭിച്ചു അതും കൈ നിറയെ സമ്പാദ്യവുമുണ്ടായി പക്ഷെ എന്നിട്ടും ജീവിതത്തിൽ നിരാശമാത്രമായിരുന്നു ഫലം. തനിക്ക് ഭർത്താവിനെ ഉൾക്കൊള്ളാനായില്ല. ജീവിതത്തിൽ ഒന്നിലും തൃപ്തി കണ്ടെത്താനായില്ലെന്നും കൂടാതെ മനസ്സ് കൈവിട്ടുപോകുകയുമായിരുന്നു എന്നാണ് താരം പറയുന്നത്, ബൈബിൾ തന്നെ കൈ പിടിച്ച് ഉയർത്തി, ഞാൻ ക്രിസ്തുമതം സ്വീകരിച്ചു ക്രിസ്റ്റീന എന്ന പേരും മാറ്റി.
ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് തന്റെ ആ പാപങ്ങളെല്ലാം തീർന്നിരിക്കുന്നു. ഇപ്പോൾ താൻ ഹാപ്പിയാണ്, തനറെ കുടുംബവുമൊത്ത് സന്തോഷത്തോടെ ജീവിക്കുന്നു, തനിക്ക് രണ്ടു മക്കളാണ് അനിരുദ്ധ്, അദ്വൈത്. മക്കളുടെ അടുത്ത് സുഹൃത്തിനെ പോലെ നില്‍ക്കാനാണ് ഞാന്‍ ശ്രമിച്ചത്, എന്നാൽ മാത്രമേ അവർ നമ്മളോട് തുറന്ന് സംസാരിക്കുകയുള്ളു, ഞാന്‍ മൂത്ത മകനോട് എപ്പോഴും ചോദിക്കും; ‘നിനക്ക് ഏതേലും ഗേള്‍ഫ്രണ്ട് ഉണ്ടെങ്കില്‍ എന്നോട് പറയുമോ എന്ന്’ എന്നാൽ അവന്റെ മറുപടി എന്നെ ഞെട്ടിച്ചു….
ഇല്ല, അമ്മയോട് ഞാനത് പറയില്ല എന്നാണ് അവന്‌റെ മറുപടി. എന്തുക്കൊണ്ടാണ് പറയത്താതെന്ന് ചോദിച്ചപ്പോള്‍ അവൻ പറഞ്ഞു എന്നിട്ടുവേണം അമ്മ അവളുടെ പുറകെ നടന്ന് നോക്കും അവള് എങ്ങനെയുണ്ട്, എന്ത് ചെയ്യുന്നു. പളളിയില്‍ പോകുന്നുണ്ടോ എന്നൊക്കെ അമ്മ പുറകെ നടന്ന് നോക്കും. കൂടാതെ ഒരു ദിവസം ബെബിള് എടുത്ത് അവളോട് ചോദ്യങ്ങള്‍ വരെ ചോദിക്കും. അങ്ങനെ തുടക്കത്തില്‍ തന്നെ എന്‌റെ പ്രണയം കുളമാവും. അതുകൊണ്ട് അമ്മയോട് മാത്രം ഞാനെന്‌റ് പ്രണയം പറയില്ല എന്നാണ് മകൻ പറഞ്ഞത്. അപ്പോൾ അവന്റെ മനസ്സിൽ എന്നെ പറ്റി അങ്ങനെയൊരു ഇമേജാണ് എന്നും അറിയാൻ കഴിഞ്ഞു എന്നും മോഹിനി പറയുന്നു..
Leave a Reply