‘എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രമാണ് മോനിഷ സംസാരിച്ചിരുന്നത്’ ! ഇന്നും ആ ഓർമ്മകൾ എന്റെ മനസ്സിൽ സൂക്ഷിക്കുന്നു ! വിനീത് !
മലയാള സിനിമ പ്രേക്ഷകർ ഒരിക്കലും മറക്കാതെ ഒരു മനോഹര മുഖമാണ് നടി മോനിഷയുടേത്. ഒരുപാട് സിനിമകൾ ഒന്നും ചെയ്തിരുന്നില്ല എങ്കിലും ചെയ്ത ചിത്രങ്ങൾ എല്ലാം ഒന്നിന് ഒന്ന് മികച്ചതായിരുന്നു. 29 വർഷം ആകുന്നു ആ ചിരി മാഞ്ഞിട്ട്.. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമാണ് മോനിഷയ്ക്കുണ്ടായിരുന്നത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയ ഏക താരവുമാണ് മോനിഷ.
1971-ൽ കേരളത്തിലെ കോഴിക്കോട്ട് പി.നാരായണനുണ്ണിയുടെയും, ശ്രീദേവിയുടെയും മകളായി ജനിച്ചു. സഹോദരൻ സജിത്. പ്രശസ്തസാഹിത്യകാരനും, തിരക്കഥാകൃത്തും, ചലച്ചിത്ര സംവിധായകനുമായ എം.ടി.വാസുദേവൻ നായർ മോനിഷയുടെ കുടുംബസുഹൃത്തായിരുന്നു. അദ്ദേഹമാണ് മോനിഷയുടെ സിനിമാ പ്രവേശനത്തിന് കാരണമായത്. നഖക്ഷതങ്ങള്‍, അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം എന്നീ സിനിമകളിലൂടെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മോനിഷയെ നമുക്ക് നഷ്ടമാകുന്നത്.
മോനിഷയുടെ ഓർമയിൽ അമ്മ ഇപ്പോഴും വേദനിക്കുന്നു. അന്ന് എന്താണ് സംഭവിച്ചത് എന്ന് അമ്മ ശ്രീദേവി ഉണ്ണി പറയുന്നു.. ചെപ്പടിവിദ്യയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെ ഗുരുവായൂരില്‍ ഞങ്ങൾക്ക് ഒരു പ്രോഗ്രാം ചെയ്യാനുണ്ടായിരുന്നു. പ്രോഗ്രാമിനു വേണ്ടി ഒരു ദിവസത്തെ പരിശീലനത്തിനായി ഞങ്ങൾബെംഗലൂരുവില്‍ പോകുകയായിരുന്നു. തിരുവനന്തപുരത്തു നിന്നു വിമാനം കയറേണ്ടവര്‍ക്കു പക്ഷെ അന്ന് കൊച്ചിയിലേക്ക് പോകേണ്ടി വരികയായിരുന്നു. ആ സമയത്ത് എന്റെ മടിയിൽ തല ചായ്ച്ച് മോനീഷ നല്ല ഉറക്കത്തിലാണ്. ഡ്രൈവറും ഞാനും ഉറങ്ങിയിട്ടില്ല. എനിക്കതു കൃത്യം പറയാന്‍ സാധിക്കും. ഞാനാണു സംഭവത്തിന്‍റെ ഏക ദൃക്‌സാക്ഷി. ഞാന്‍ മാത്രമേ ബാക്കിയുള്ളു.
ഡ്രൈവര്‍ ഉറങ്ങിയെന്നു പറയാന്‍ പറ്റില്ല. അദ്ദേഹം ഇടക്കിടെ എന്നെ പിന്നിലേക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കാര്‍ ഡിവൈഡറില്‍ തട്ടിയിട്ടില്ല. കാര്‍ ഡിവൈഡറില്‍ തട്ടി എന്നായിരുന്നു അന്നൊക്കെ പ്രചരിച്ച കഥ. എന്നാല്‍ ഒരു കെഎസ്ആര്‍ടിസി ബസിന്‍റെ ലൈറ്റ് ഞാന്‍ കണ്ടു. ഒരു ശബ്ദം കേള്‍ക്കുമ്പോഴേക്ക് ഇരിക്കുന്നവശത്തെ ഡോര്‍ തുറന്നു ഞാന്‍ ദൂരേക്ക് തെറിച്ചുപോയിരുന്നു. അതൊരു ദുരന്ധം ആയിരുന്നു തിരിച്ചറിഞ്ഞപ്പോഴേക്കും കാറിനെ ബസ് കൊണ്ടുപോയിരുന്നു. കാറിന്‍റെ ഡിക്കി മാത്രമാണു ഞാൻ കാണുന്നത്. കാലുകളൊക്കെ തകര്‍ന്നു. ഒരു ഓട്ടോഡ്രൈവറാണ് ‘ആരാ അമ്മേ നിങ്ങള്‍’ എന്ന് ചോദിച്ച് അടുത്തു വന്നത്.
മോനിഷ സംഭവസ്ഥലത്തു വച്ചു തന്നെ പോയി എന്നു പറയാം. തലച്ചോറിനായിരുന്നു മോനിഷക്ക് പരിക്ക്. ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പ്രതീക്ഷ ഉണ്ടായില്ല. ആ സംഭവം നടക്കുമ്പോഴും ഉറങ്ങുകയായിരുന്ന അവൾ പിന്നീട് ആ ഉറക്കം ഉണര്‍ന്നില്ല. എന്നും ഏറെ വേദനയോടെ ആ ‘അമ്മ പറയുന്നു… മോനിഷയോടൊപ്പം കൂടുതൽ ചിത്രങ്ങൾ ഒരുമിച്ച് അഭിനയിച്ച വിനീതും ഇടക്ക് മോനിഷയുടെ ഓർമകൾ പങ്കുവെച്ചിരുന്നു… എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്നയാളായിരുന്നു മോനിഷ.
നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ മോനിഷ എട്ടാം ക്ലാസിലും ഞാന്‍ പത്തിലുമായിരുന്നു. ബാംഗ്ലൂരില്‍ ജീവിക്കുന്നതിനാല്‍ മോനിഷയ്ക്ക് മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു. മോനിഷയുടെ വീട്ടില്‍ എല്ലാവരും ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. അന്ന് ചമ്പക്കുളം തച്ചന്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന സമയം. ഷൂട്ട് കഴിഞ്ഞ ഒരു രാത്രിയില്‍ ഞങ്ങള്‍ എല്ലാവരും കൂടി ചമ്പക്കുളം തച്ചന്‍ കാണാന്‍ പോയി. ദുപ്പട്ടയിട്ട് മുഖം മറിച്ചായിരുന്നു മോനിഷ അന്ന് തിയേറ്ററിനുള്ളില്‍ കയറിയത്. അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ആ ദുരന്തം.
Leave a Reply