“ആദ്യ ചുംബനം നിശ്ചയത്തിന് മുമ്പായിരുന്നു” !! എല്ലാ പിണക്കങ്ങളും രാത്രിയിൽ പറഞ്ഞ് തീർത്ത് കെട്ടി പിടിച്ചാണ് കിടക്കുന്നത് !!

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുലയും യുവയും, മൃദുല ഇന്ന് മിനിസ്ക്രീൻ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ്, ഇതിനോടകം നിരവധി സീരിയലുകൾ താരം ചെയ്തിട്ടുണ്ട്, കൃഷ്ണ തുളസി എന്ന സീരിയൽ വലിയ വിജയമായിരുന്നു, അതിനു ശേഷം ഭാര്യ എന്ന സീരിയലിൽ മികച്ച ഒരു കഥാപാത്രം ചെയ്തതോടെ മൃദുല കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു….

ഇപ്പോൾ സീ കേരളത്തിലെ പൂക്കാലം വരവായി എന്ന സീരിയൽ ചെയ്തുകൊണ്ടിരിക്കുന്നു, അതിൽ സംയുക്ത എന്ന കഥാപാത്രം കൂടുതൽ പ്രേക്ഷക പ്രീതി നേടി ഇപ്പോഴും പ്രദർശനം തുടരുന്നു , യുവ കൃഷണ ഒരു മോഡൽ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സീരിയലാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്, 2005 ൽ  അദ്ദേഹം ‘തക തിമി താ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്നു..

മഞ്ഞിൽ വിരിഞ്ഞ പൂവ്  സീരിയലിൽ യുവയുടെ നായിക മാളവികയാണ്, മികച്ച പ്രേക്ഷക പിന്തുണയാണ് സീരിയലിനു ലഭിക്കുന്നത്.. ആദ്യമൊക്കെ ഒരു വില്ലൻ കഥാപാത്രമായി തുടങ്ങി പിന്നീട് നായകൻ ആയി മാറുകയായിരുന്നു… മൃദുലയും യുവയും വിവാഹിതർ ആകാൻ പോകുന്നു എന്ന വാർത്ത പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു…

ഇരുവരുടെയും സീരിയലിൽ ‘അമ്മ കഥാപാത്രമായി എത്തുന്നത് പ്രശസ്ത സീരിയൽ നടി രേഖ രതീഷ് ആണ്, രേഖയാണ് ഈ വിവാഹ ആലോചനക്ക് മുൻകൈയെടുത്തത് എന്നൊരു വാർത്ത ആ സമയത്തൊക്കെ സോഷ്യൽ മീഡിയിൽ സജീവമായിരുന്നു.. എന്നാൽ ആകാര്യത്തെക്കുറിച്ച് താരങ്ങളുടെ ഭാഗത്തുനിന്നും മറുപടിയും ലഭിച്ചിരുന്നില്ല…

ഇപ്പോൾ തങ്ങളുടെ പ്രണയ വിശേഷങ്ങൾ തുറന്ന് പറയുകയാണ് യുവ, ഞങ്ങൾ പരസ്പരം എന്ത് പറഞ്ഞാലും മിക്കവാറും അതിൽ തർക്കങ്ങൾ ഉണ്ടാകും, പക്ഷെ വഴക്കിടാറില്ല പിണക്കങ്ങൾ , എന്ത് ഉണ്ടയാലും അത് രാത്രി കിടക്കുന്നതിന് മുമ്പ് പറഞ്ഞ് തീർത്ത് കെട്ടിപ്പിടിച്ച് വേണം കിടക്കാൻ എന്നൊരു നിയമം ഞങ്ങള്‍ നേരത്തെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ആ വാക്ക് തെറ്റിക്കാന്‍ ആരും ഇതുവരെ ശ്രമിച്ചിട്ടില്ല എന്നും, ഫോണിൽക്കൂടിയുള്ള പഞ്ചാര അടിക്കൽ എനിക്ക് അത്ര താത്പര്യമില്ലെന്ന് യുവ പറയുന്നു…. കൂടിപ്പോയാൽ ഞങ്ങൾ  ഒന്നര മണിക്കൂർ മാത്രമേ സംസാരിച്ചിട്ടുള്ളു എന്നും താരം പറയുന്നു….

എന്ത് പിണക്കമായാലും ആദ്യം സോറി പറയുന്നത് താനാണെന്ന് യുവ പറയുന്നു, പിന്നെ മൃദുലക്ക് മുമ്പ് തനിക്കൊരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു , ഒരു ബാംഗ്ലൂർ പെൺകുട്ടി, പക്ഷെ വീട്ടിൽ സമ്മതിച്ചാൽ മാത്രമേ വിവാഹത്തിലേക്ക് പോകത്തുള്ളൂ എന്ന് ഞാൻ ആ കുട്ടിയോട് പറഞ്ഞിരുന്നു, അതുപോലെ തെന്നെ വീട്ടിൽ എതിർത്തു അതുകൊണ്ട് ആ ബന്ധം അവിടെ അവസാനിച്ചു എന്നും യുവ പറയുന്നു … മൃദുല വളരെ മിടുക്കിയായ കുട്ടിയാണ്, അവളെ വിവാഹം കഴിക്കാൻ ഞാൻ വളരെ ലക്കിയാണെന്നും താരം പറയുന്നു കൂടാതെ     വിവാഹനിശ്ചയത്തിന് മുന്‍പാണ് മൃദുലയെ ആദ്യമായി ഉമ്മ വെച്ചത് എന്നും യുവ പറയുന്നു …

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *