‘വീട്ടിലെ പുതിയ അതിഥിയെയും കാത്ത് മൃദുല’ ! 19 വീക്ക് ഓഫ് പ്രെഗ്നന്‍സി ! ആശംസകളുമായി ആരാധകർ !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി മൃദുലയും ഭർത്താവ് യുവ കൃഷ്ണയും. കൃഷ്ണ തുളസി എന്ന സീരിയലിലൂടെ ജനശ്രദ്ധ നേടിയ മൃദുല പിന്നീട് ഭാര്യ എന്ന ഹിറ്റ് സീരിയലോടെ മിനിസ്ക്രീൻ രംഗത്തെ താര റാണിയായി മാറുകയായിരുന്നു. ഇരുവരും മിനിസ്ക്രീൻ രംഗത്തെ സൂപ്പർ സ്റ്റാറുകളാണ്. മൃദുല ഒരു അഭിനേത്രി എന്നതിലുപരി ഒരു ഗംഭീര ഡാൻസറുമാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ജൂലൈയ് 8 ന് ആയിരുന്നു ഇവവരും കൊവിഡ് മാനദണ്ഡം പാലിച്ച് ആറ്റുകാല്‍ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്, ഇവരുടെ വിവാഹം സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാണാന്‍ കാത്തിരുന്ന വിവാഹമായിരുന്നു ഇവരുടേത്.
മൃദുലയുടെ സഹോദരി പർവതിയെയും പ്രേക്ഷകർക്ക് വളരെ പരിചിതയാണ്. താരം ആകെ ഒരു സീരിയലിൽ വളരെ കുറച്ച് സീനുകളിൽ മാത്രമേ അഭിനയച്ചിരുന്നുള്ളു എങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു പാർവതി. കുടുംബ വിലക്ക് എന്ന സീരിയലിൽ ശീതൾ എന്ന കഥാപാത്രം ആദ്യം ചെയ്തിരുന്നത് പാർവതി ആയിരുന്നു. ആ സീരിയലിന്റെ തന്നെ ക്യാമറാമാൻ ആയിരുന്ന അരുൺ രാവൺ ആണ് പാർവതിയുടെ ഭർത്താവ്.
പ്രണയ വിവാഹമായിരുന്നു ഇവരുടേത്, സീരിയലിന്റെ ഷൂട്ടിനിടയിൽ പാർവതിയെ കണ്ട് ഇഷ്ടപെട്ട അരുൺ തന്റെ പ്രണയം പാർവതിയെ അറിയിച്ചെങ്കിലും ആദ്യം താല്പര്യം കാണിക്കാതിരുന്ന താരം പിന്നീട് തന്റെ ഇഷ്ടം അരുണിനോട് തുറന്ന് പറഞ്ഞതോടെ അത് തീവ്ര പ്രണയത്തിലേക്ക് വഴിയൊരുക്കുകയായിരുന്നു, പക്ഷെ അതികം കാത്തുനിൽക്കാതെ അവർ വളരെ പെട്ടന്ന് രഹസ്യ വിവാഹം കഴിക്കുകയായിരുന്നു… ഇരു വീട്ടുകാരും വിവാഹ ശേഷമാണ് സംഭവം അറിയുന്നത്.
ആദ്യമൊക്കെ ഇരു വീട്ടുകാരും അംഗീകരിച്ചിരുന്നില്ല എങ്കിലും പിന്നീട് ഇവരെ വീട്ടുകാർ സ്വീകരിക്കുകയായിരുന്നു. ഇപ്പോൾ പാർവതി അമ്മയാവാന്‍ തയ്യാറെടുക്കുകയാണ്. താരം തന്നെയാണ് ജീവിതത്തിലെ പുതിയ ഘട്ടത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് അമ്മയാവാന്‍ പോകുന്നതിനെ കുറിച്ച് പാര്‍വതി വെളിപ്പെടുത്തിയത്. ഇപ്പോള്‍ അഞ്ചാം മാസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ബേബി ലോഡിങ് എന്നാണ് താരം പറയുന്നത്.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം എന്റെ ശരീരം എനിക്ക് സമ്മാനിച്ചിരിക്കുന്നു, ഞാന്‍ അമ്മയാകാന്‍ പോകുന്നു എന്നാണ് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അനിയത്തിക്ക് ആശംസയുമായി മൃദുലയും രംഗത്ത് എത്തിയിട്ടുണ്ട്. മേമ വാവക്കായി കാത്തിരിക്കുന്നു എന്നും കൂടാതെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പാര്‍വതിയ്ക്ക് ആശംസയുമായി മിനിസ്ക്രീന്‍ താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
മൃദുലയെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പാര്‍വതിയും. പാർവതിക്ക് ആരാധകർ ഒരുപാടാണ്. സീരിയലില്‍ നിന്ന് പോയിട്ടും ആരാധകരുമായി വളരെ അടുത്ത ബന്ധം നടി കാത്ത് സൂക്ഷിക്കുന്നുണ്ട്. പാര്‍വതിയ്ക്കും അരുണിനും ആശംസയുമായി ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. മൃദുലയും യുവാവും ഇപ്പോൾ തങ്ങളുടെ പുതിയ വീട് പണിയുടെ തിരക്കിലാണ്.
Leave a Reply