വിവാഹ വിശേഷങ്ങളുമായി മൃദുല വിജയ് !! വിഡിയോ ഏറ്റെടുത്ത് ആരാധകർ
മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരായ ജോഡികളാണ് മൃദുല വിജയിയും നടൻ യുവ കൃഷ്ണനും മലയാളത്തിൽ നിരവധി ഹിറ്റ് സീരിയലുകൾ ചെയ്ത് ആളാണ് മൃദുല. ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകും, ഇവരുടെ വിവാഹ നിശ്‌ചയം കഴിഞ്ഞിരുന്നു, സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും നിറഞ്ഞു നിൽക്കുന്ന ആളാണ് മൃദുല കഴിവുള്ള അഭിനേത്രി എന്നതിനപ്പുറം അവർ വളരെ മികച്ചൊരു നർത്തകികൂടിയാണ്, ടെലിവിഷൻ പരിപാടികളിൽ മൃദുലയുട നിരവധി ഡാൻസ് പരിപാടികൾ നടന്നിരുന്നു, ഭാര്യ എന്ന സീരിയലിലൂടെയാണ് മൃദുല കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്, ഇപ്പോൾ സീ കേരളത്തിൽ ഹിറ്റയി മാറിക്കൊണ്ടിരിക്കുന്ന പൂക്കാലം വരവായി എന്ന സീരിയലിൽ നായിക മൃദുലയാണ്….
യുവ കൃഷണ ഒരു മോഡൽ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സീരിയലാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്, 2005 ഇത് അദ്ദേഹം തക തിമി താ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്നു, മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിൽ യുവയുടെ നായിക മാളവികയാണ്, മികച്ച പ്രേക്ഷക പിന്തുണയാണ് സീരിയലിനു ലഭിക്കുന്നത്, പൂക്കാലം വരവായി എന്ന സീരിയലിൽ സംയുക്ത എന്ന കഥാപാത്രമാണ് മൃദുല അവതരിപ്പിക്കുന്നത്.. ഇരുവരുടെയും സീരിയലിൽ ‘അമ്മ കഥാപാത്രമായി എത്തുന്നത് പ്രശസ്ത സീരിയൽ നടി രേഖ രതീഷ് ആണ്, രേഖയാണ് ഈ വിവാഹ ആലോചനക്ക് മുൻകൈയെടുത്തത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ..
മൃദുലക്ക് ഒരു യുട്യൂബ് ചാനൽ ഉണ്ട് അതിൽ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട് അതിൽ കഴിഞ്ഞ ദിവസം താരം തന്റെ വിവാഹ ഒരുക്കങ്ങൾ തുടങ്ങിയെന്നും താൻ അതിന്റെ പർച്ചെയിസിനായി പോകുകയാണെന്നും അതിൽ അപ്പോഴാണ് എന്റെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം സാധിക്കണം എന്ന് തോന്നിയത്. മൂക്കൊന്ന് കുത്തിയാലോ എന്നാണ് ആലോചന. ഒരുപാട് നാളായി ആഗ്രഹം ഉണ്ടായിട്ടും വേദനയോടുള്ള പേടി കൊണ്ടാണ് ഇതുവരെ ചെയ്യാത്തതെന്ന് മൃദുല പറയുന്നു…
എന്തായാലും ഇത്തവണ ഒരു കൈ നോക്കുക തന്നെ എന്ന് പറഞ്ഞാണ് മൂക്ക് കുത്തനായി നടി എത്തുന്നത്. വേദനയില്ലാതെ എടുക്കുന്ന ഗണ്‍ ഷോട്ടിന് പകരം സാധരണ രീതിയില്‍ മൂക്ക് കുത്താനാണ് തന്റെ തീരുമാനമെന്ന് കൂടി മൃദുല പറഞ്ഞിരുന്നു. ഏറെ നാളത്തെ ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷത്തില്‍ അത്രയും നേരം ധൈര്യത്തോടെ ഇരുന്ന നടി തട്ടാനെ കണ്ടതും പേടിക്കാന്‍ തുടങ്ങി.
ചേട്ടാ വേദനയെടുക്കുവോ വേദനയില്ലാതെ എടുക്കാൻ എന്താണ് മാർഗം എന്നൊക്കെ വളരെ കാര്യമായിട്ട് തിരക്കിയറിയുന്ന മൃദുല എന്നാൽ പറഞ്ഞ ധരിര്യമൊന്നും മൂക്കുകുത്തുന്ന സമയത്ത് കണ്ടില്ല ആ ജ്യുവലേറി വിറപ്പിക്കുന്ന രീതിയിൽ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങിയ മൃദുല, അവിടെ ആകെ ഒരു ബഹളമയമാക്കുകയായിരുന്നു.. വേദന കൊണ്ട് പുളയുന്ന സഹോദരിയെ പാര്‍വതി ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം… ഏതായാലും നിമിഷനേരംകൊണ്ട് വീഡിയോ വൈറലായി മാറുകയായിരുന്നു.. അതേ സമയം വിവാഹം എന്നാണെന്ന് ചോദിക്കുകയാണ് ആരാധകര്‍.
Leave a Reply