രതീഷിനെ ജയന് പകരക്കാരനാക്കാൻ ഐ വി ശശി ഒരുപാട് ശ്രമിച്ചിരുന്നു, രതീഷിനെ പോലെ സുന്ദരനും സുമുഖനും ഊർജസ്വലനുമായ മറ്റൊരു നായകൻ ഉണ്ടായിരുന്നില്ല ! മുകേഷ് !
ഒരു സമയത്ത് മലയാള സിനിമയുടെ സൂപ്പർ ഹീറോ ആയിരുന്നു രതീഷ്. എൺപതുകളിൽ അദ്ദേഹം സൃഷ്ട്ടിച്ച ഒരു ഓളം അദ്ദേഹത്തെ മുൻ നിര സൂപ്പർ സ്റ്റാറാക്കി മാറ്റി, എന്നാൽ അദ്ദേഹത്തിന്റെ വളർച്ചയും താഴ്ചയും ഒരുപോലെ കണ്ടവരാണ് മലയാളികൾ. കരിയറിൽ അപ്രതീക്ഷിതമായി രതീഷ് പരാജിതനായി മരുകയായിരുന്നു. ഇന്നും രതീഷ് സിനിമ ലോകത്തിന് മുന്നിൽ ചർച്ചാ വിഷയം തന്നെ ആയിരുന്നു. ഇപ്പോഴിതാ രതീഷിനെ കുറിച്ച് നടൻ മുകേഷ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ യുട്യൂബ് ചാനലിലെ പുതിയ വീഡിയോ രതീഷിനെ കുറിച്ചായിരുന്നു. മുകേഷിന്റെ കോളേജിലെ രതീഷ്, ആ പരിജയം പിന്നീട് സിനിമയിൽ എത്തിയപ്പോൾ സൗഹൃദമായി മാറി.
മുകേഷിന്റെ വാക്കുകൾ ഇങ്ങനെ, രതീഷിനെ കുറിച്ച് സംസാരിക്കാൻ ഒരുപാട് പേര് എന്നോട് ആവിശ്യപെട്ടിരുന്നു, അദ്ദേഹത്തെ കുറിച്ച് പറയാൻ ഒരുപാട് ഉണ്ട്. കോളേജ് തൊട്ടേ അദ്ദേഹത്തെ കാണലും പരിചയപ്പെടാനും ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം അദ്ദേഹം സമ്പന്ന കുടുംബത്തിൽ നിന്നുള്ള ആളാണ്. അതിനാൽ ഡ്രസിംഗ് ശ്രദ്ധിക്കുമായിരുന്നു. നല്ല വസ്ത്രങ്ങൾക്ക് പുറമെ പൂച്ചക്കണ്ണുകളും. പിന്നീട് ഉൾക്കടൽ എന്ന സിനിമയിലൂടെയൊക്കെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി രതീഷ് മാറുകയായിരുന്നു.
ആ കാലഘട്ടത്തിലെ സൂപ്പർ സ്റ്റാറായിരുന്ന ജയന്റെ മരണത്തിന് ശേഷം ഐ വി ശശി രതീഷിനെ ആ സ്ഥാന,ത്ത് എത്തിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു. ശശി സാറിന്റെ നേതൃത്വത്തിൽ രതീഷിനെ ആക്ഷൻ പഠിപ്പിക്കുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്. അത്ര സുന്ദരനും സുമുഖനും ഊർജസ്വലനുമായ ഒരു ഹീറോ മലയാളത്തിൽ അന്നില്ലായിരുന്നു’ ‘അദ്ദേഹം ഒരു സൂപ്പർ സ്റ്റാറിന്റെ ലെവലിലേക്ക് വന്നു. പിന്നീട് എന്ത് സംഭവിച്ചു.. പറയാൻ തന്നെ വിഷമിക്കുന്ന തരത്തിലേക്കുള്ള അധപതനം ഉണ്ടായതെങ്ങനെയെന്ന് ചോദിച്ചാൽ അതിന് ഒറ്റവാക്കിൽ എനിക്ക് മറുപടി പറയാൻ പറ്റില്ല.
വ്യക്തിപരമായി എനിക്ക് തോന്നിയിട്ടുള്ള എന്റെ ചില അനുമാനങ്ങളാണ് ഞാൻ പറയുന്നത്. അദ്ദേഹം സിനിമയിൽ സൂപ്പർ സ്റ്റാറായി നിൽക്കുന്ന സമയത്താണ് ഞാൻ സിനിമയിൽ എത്തുന്നത്. എന്നെ നേരത്തെ അറിയാമായിരുന്നത് കൊണ്ട് വലിയ സ്നേഹം ആയിരുന്നു. അന്നത്തെ കാലത്ത് രതീഷിന് രാത്രി വേട്ടയ്ക്ക് പോവുന്നത് വളരെ ഇഷ്ടം ആയിരുന്നെന്നും മുകേഷ് പറഞ്ഞു. രതീഷിന്റെ കരിയറിന് സംഭവിച്ച പതനത്തെ പറ്റി വരും ദിവസങ്ങളിൽ സംസാരിക്കുമെന്നും മുകേഷ് വ്യക്തമാക്കി കൊണ്ടാണ് വീഡിയോ അവസാനിപ്പിച്ചത്.
Leave a Reply