അവളെ എനിക്ക് നഷ്ട്ടമായിട്ട് അഞ്ച് വർഷങ്ങൾ കഴിഞ്ഞു ! ഇന്നും ഞാൻ ആ നടുക്കത്തിൽ നിന്നും കരകയറിയിട്ടില്ല ! മുരളി ഗോപി
മലയാള സിനിമയിലെ അഭിനയ ചക്രവർത്തി എന്നറിയപ്പെടുന്ന ഭരത് ഗോപി, ഇപ്പോഴും മറ്റുള്ളവർ മാതൃകയാക്കുന്ന വ്യക്തിത്വം, അഭിനയ കുലപതി, അവാർഡുകൾ വാരിയെടുത്ത അതുല്യ പ്രതിഭ, അദ്ദേഹത്തിനെ വർണിക്കാൻ വാക്കുകൾ മതിയാകാത്ത അവാസ്ത അതാണ് നടൻ ഭരത് ഗോപി, അദ്ദേഹത്തിന്റെ മകൻ മുരളി ഗോപി, അഭിനയത്തിന്റെ കാര്യത്തിൽ അച്ഛനെക്കാളും ഒട്ടും പിറകിലല്ല മകനും, വില്ലൻ വേഷങ്ങളിൽ തുടക്കം, ദിലീപ് ചിത്രം രസികൻ ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം, അതിന്റെ തിരക്കഥയും വില്ലൻ വേഷവും അദ്ദേഹം വളരെ ഭംഗിയായി പൂർത്തിയാക്കി, അതൊന്നും കൂടാതെ അദ്ദേഹമൊരു പത്ര പ്രവർത്തകൻ കൂടിയാണ് മുരളി ഗോപി എന്ന പേരില്‍ അറിയപ്പെടുന്ന വി.ജി. മുരളീകൃഷ്ണന്‍.
എന്നാൽ സ്വകര്യ ജീവിതത്തിൽ നിരവധി നഷ്ടങ്ങൾ അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ട്, അതിന്റെ ദുഖം ഇപ്പോഴും തന്നെ വിട്ടുപോയിട്ടില്ലന്നും ആ വീഴ്ചയിൽ നിന്നും താൻ ഇതുവരെ കരകയറിയിട്ടില്ലന്നും അദ്ദേഹം പറയുന്നു, അഞ്ച് വര്‍ഷം മുന്‍പ് ഭാര്യ അഞ്ജനയുടെ വിയോഗം സംഭവിച്ചപ്പോള്‍ നേരിട്ടതും അങ്ങനെ തന്നെയായിരുന്നു… അവൾ ഞങ്ങളുടെ വീടിന്റെ വിളക്കായിരുന്നു, ഒരിക്കൽ പോലും അവൾ ഇല്ലാത്ത ഒരവസ്ഥ ഞാൻ ചിന്തിച്ചുപോലും കാണില്ല.. അപ്പോൾ അവൾ എന്നേക്കുമായി ഞങ്ങളെ വിട്ടുപോകുക എന്നാൽ ആ ദുഃഖം കരകയറാൻ ഒരുപാട് സമയം വേണ്ടി വന്നെന്നും, ഇപ്പോൾ അഞ്ച് വർഷങ്ങൾ കഴിയുന്നു…
ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമാണ്.. എൻ്റെ മകള്‍ ഗൗരി ഇപ്പോള്‍ കമ്ബ്യൂട്ടര്‍ എഞ്ചിനിയറിങ് അവസാന വര്‍ഷം പഠിക്കുന്നു . മകന്‍ ഗൗരവ് ഏഴാം ക്ലാസില്‍. തിരുവനന്തപുരത്തെ എന്റെ വീട്ടില്‍ എന്റേയും അഞ്ജനയുടേയും അമ്മമാരുടേയും എന്റെ അനുജത്തി മീനു ഗോപിയുടേയും ഭര്‍ത്താവ് ജയ് ഗോവിന്ദിന്റേയും മക്കള്‍ക്കൊപ്പമാണ് അവര്‍ വളരുന്നത്. അവർ ഒപ്പമുള്ളതുകൊണ്ട് എന്റെ മക്കൾ അമ്മയുടെ വിയോഗം കുറച്ചെങ്കിലും മരക്കുണ്ടായിരിക്കണം, ഈ ഒരൊറ്റ കാരണത്താൽ ഏത് സാഹചര്യവും ധൈര്യത്തോടെ നേരിടാനുള്ള ശക്തി ലഭിച്ചു, പ്രതിസന്ധികൾ തരണം ചെയ്യാൻ പഠിച്ചു എന്നും അദ്ദേഹം പറയുന്നു…
എന്റെ അച്ഛൻ എന്നും ഞങ്ങൾക്ക് ഒരു അഭിമാനമായിരുന്നു, ഞാനും എന്റെ മക്കൾക്ക് അങ്ങനെയായിരിക്കും . എന്റെ മോള്‍ക്ക് എഴുത്തില്‍ താത്പര്യമുണ്ട്. മോന്‍ ഒരു കാര്യം കിട്ടിയാല്‍ അതേക്കുറിച്ച് ആഴത്തില്‍ പഠിക്കും. അത് എന്റെ ഒരു ട്രെയിറ്റ് ആണെന്ന് തോന്നുന്നു. എന്റെ അച്ഛന്‍ ഒരിക്കലും മക്കളെ ഉപദേശിച്ചിട്ടില്ല. ഞാനും മക്കളെ ഉപദേശിക്കാത്ത അച്ഛനാണ്. അവര്‍ അവരുടെ ഇഷ്ടങ്ങള്‍ പിന്തുടരട്ടെ. മലയാളത്തിൽ ഏറ്റവും സൂപ്പർ ഹിറ്റായിരുന്ന പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ അഭിനയിച്ച ലൂസിഫർ വലിയ വിജയമായിരുന്നു, അതിന്റെ തിരക്കഥ മുരളി ഗോപിയായിരുന്നു, ഇനി അതിന്റെ സെക്കന്റ് പാർട്ട് ഏമ്പുരാന്റെ പണിപ്പുരയിലാണ് അദ്ദേഹം… അതിനുശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം കൂടി അദ്ദേഹം ഉദ്ദേശിക്കുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു….
Leave a Reply