കൈവെച്ച മേഖലകൾ എല്ലാം വിജയം ! ഉയരങ്ങൾ കീഴടക്കിയ നടി നാദിയ മൊയ്‌ദുവിന്റെ ജീവിത കഥ !!

മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായികമാരിൽ ഒരാളാണ് നാദിയ മൊയ്‌ദു. നടി ജനിച്ചു വളർന്നത് മുംബൈയിലാണ്. 1984 ൽ ഫാസിൽ സംവിധാനത്തിൽ മോഹൻലാൽ നായകനായ നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് എത്തിയത്. ഈ ചിത്രത്തിലെ ഗേളി എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷക മനസ്സിൽ അങ്ങനെ തന്നെ നിൽക്കുന്നു. ആ ചിത്രത്തിന് നടിക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നെഡ് കൊടുത്തിരുന്നു. അച്ഛൻ എൻ കെ മൊയ്‌ദു ഒരു മുസ്ലിമാണ്, തലശ്ശേരിയാണ് അദ്ദേഹത്തിന്റെ സ്ഥലം. ‘അമ്മ ലളിത തിരുവല്ല സ്വദേശിയാണ് ഇവർ ജോലി സംബദ്ധമായി മുംബൈയിലാണ് താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ നാദിയ വളർന്നതും പഠിച്ചതും മുംബൈയിലായിരുന്നു, നടിയുടെ യഥാർഥ പേര് സെറീന മൊയ്‌ദു എന്നാണ്.

ആദ്യ ചിത്രത്തിൽ താനെ കൂടുതൽ ശ്രദ്ധിക്കപെട്ടതോടെ താരറ്റത്തെ തേടി കൂടുതൽ അവസരങ്ങൾ എത്തിയതോടെ കോളേജ് പഠനം പൂർത്തിയാക്കാൻ സാധിച്ചില്ല, മലയാളത്തിൽ പിന്നീട് ‘കൂടും തേടി’, ‘വന്നു കണ്ടു കീഴടക്കി’ എന്നീ ചിത്രങ്ങൾ ഒരു നടി എന്ന നിലയിൽ അവരുടെ സ്ഥാനം ഉറപ്പിച്ചു. മലയാള കൂടാതെ അവർ തമിഴിലും വളരെ ചുരുങ്ങിയ സമയം കൊണ്ട് മുൻ നിര നായികയായി മാറുകയായിരുന്നു.

തമിഴിൽ ആദ്യ ചിത്രം ‘പൂവേ പൂചൂടാവാ’ എന്ന ചിത്രമായിരുന്നു, അതിനു ശേഷം നിരവധി തമിഴ് ചിത്രങ്ങൾ നാദിയ ചെയ്തിരുന്നു, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയ മുൻ നിര നായകർക്കൊപ്പം നാദിയ ചിത്രങ്ങൾ ചെയ്തു, പിന്നെ തമിഴിൽ നിന്നും തെലുങ്ക് സിനിമയിലേക്ക് ചുവടിവെച്ചു അവിടെയും സൂപ്പർ സ്റ്റാർസിനൊപ്പം നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു. സിനിമ മേഖലയിൽ തിളങ്ങി നിൽക്കുമ്പോഴാണ് അവർ പ്രണയിച്ച് വിവാഹിതയാകുന്നത്. 1988 ല്‍ വിവാഹം നടക്കുന്നത്. മഹാ രാഷ്ട്രയിൽ ഉള്ള ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ള ഗിരീഷ് ഗോഡ്‌ബോലെ ആണ് നദിയയുടെ ഭർത്താവ്. ഇവർക്ക് രണ്ട് പെണ്മക്കളാണ് സനം, ജന.

വിവാഹ ശേഷം അവർ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ശേഷം ഏറെനാള്‍ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നദിയ ഇപ്പോള്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം മുംബൈയിലാണ് താമസം. സിനിമ വിട്ട് അവർ ഒരു വീട്ടമ്മയായി ഒതുങ്ങി കൂടുകയായിരുന്നില്ല, മറിച്ച് അമേരിക്കയിൽ താമസിച്ച സമയത്ത് അവർ അവരുടെ തുടർ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു, മീഡിയ മാനേജ്‌മെന്റിൽ അനുബന്ധ ബിരുദവും കമ്മ്യൂണിക്കേഷൻ ആർട്‌സ് റേഡിയോ ആൻഡ് ടെലിവിഷൻ എന്നിവയിൽ ബി.എ. ബിരുദവും താരത്തിന് നേടാൻ സാധിച്ചിരുന്നു.

ഇത് കൂടതെ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം അവർ ശക്തമായ ‘അമ്മ വേഷത്തിലൂടെ സിനിമ ലോകത്തേക്ക് തിരിച്ചെത്തുകയായിരുന്നു. ജയം രവി നായകനായ എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്. ആ കഥാപാത്രം അവരുടെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ്. തുടർച്ചയായി വീണ്ടും ‘അമ്മ റോളുകൾ ചെയ്തെങ്കിലും അതിൽ ഒതുങ്ങി പോകാതെ ഇപ്പോൾ മറ്റ് വേഷങ്ങളും താരം ചെയ്തുവരികയാണ്. നാദിയയെ സംബന്ധിച്ച് പ്രായം റിവേഴ്‌സ് ഗിയറിലാണ് എന്നാണ് ആരാധകർ പറയുന്നത്. ഇന്ന് തെന്നിത്യൻ സിനിമകളിൽ കൈ നിറയെ അവരസങ്ങളാണ് നടിയെ തേടി എത്തുന്നത്…

Leave a Reply

Your email address will not be published. Required fields are marked *