കുറ്റക്കാര്‍ക്ക് 5 വര്‍ഷം സിനിമയിൽ വിലക്ക് ! പരാതിക്കാർക്ക് നിയമ പോരാട്ടത്തിനുള്ള സഹായം നൽകും ! ഞെട്ടിച്ച് തമിഴ് സിനിമ സംഘടനാ !

മലയാള സിനിമ ലോകം ഇപ്പോൾ ഏറ്റവും വലിയ പ്രതിസന്ധി തരണം ചെയ്യുകയാണ്, ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം മലയാള സിനിമയിലെ പല പ്രമുഖ താരങ്ങൾക്ക് എതിരെയും ആരോപണവുമായി സിനിമയിലെ പല ജൂനിയർ ആർട്ടിസ്റ്റുകളും രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് തമിഴ് സിനിമ രംഗത്തും ഇതിനെ കുറിച്ച് ചർച്ചകൾ നടന്നിരുന്നു, ഇപ്പോഴിതാ മലയാളത്തിലെ താര സംഘടനാ അമ്മയ്ക്ക് കഴിയാതെ പോയത് ചെയ്ത് കാണിക്കുകയാണ് തമിഴ് സിനിമ കൂട്ടായ്‌മ ആയ നടികർ സംഘം.

നടികർ സംഘം ലൈം,ഗി,ക അ,തി,ക്ര,മ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തരപരിഹാര സമിതി രൂപീകരിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ തമിഴ് സിനിമയില്‍ നിന്നും അഞ്ച് വര്‍ഷം വിലക്കും. ഇത്തരം അതിക്രമങ്ങള്‍ ഉണ്ടായാല്‍ ആദ്യം പരാതി നല്‍കേണ്ടത് സംഘടനയ്ക്കാണ്. പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ഇമെയിലും ഫോണ്‍ നമ്ബറും ഏര്‍പ്പെടുത്തി. അതുകൂടാതെ അതിജീവതമാർക്ക് നിയമപോരാട്ടത്തിനുള്ള സാഹയം നടികര്‍ സംഘം നല്‍കും. ജനറല്‍ സെക്രട്ടറി വിശാല്‍, പ്രസിഡന്റ് നാസര്‍, ട്രഷറര്‍ കാര്‍ത്തി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്.

ഇവരുടെ ഈ ചുവടുവെപ്പിന് നിറഞ്ഞ കൈയ്യടിയാണ് ഇപ്പോൾ ലഭിക്കുന്നത്, അമ്മ താര സംഘടനാ പരാജിതരായി മാറി നിൽക്കുന്ന ഈ സാഹചര്യത്തിൽ തമിഴ് സിനിമ നടികർ സംഘം കൈയ്യടികൾ നേടുകയാണ്, മലയാള സിനിമയിൽ ഇതുവരെ നടൻ സിദ്ദിഖ്, മുകേഷ്, ജയസൂര്യ, നിവിൻ പോളി ഇടവേള ബാബു എന്നിങ്ങനെ നിരവധി താരങ്ങൾക്കെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്. തങ്ങൾ  ഇതിനെ നിയമപരമായി നേരിടുമെന്നാണ് കുറ്റാരോപിതരായ നടന്മാർ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *