നാഗ ചൈതന്യ ഇനി ശോഭിതയ്ക്ക് സ്വന്തം ! ജീവിതകാലം മുഴുവൻ നീളുന്ന സന്തോഷം ആശംസിച്ച് അച്ഛൻ നാഗാർജുന ! സമാന്തയുമായുള്ള വിവാഹമോചനം നേടിയിട്ട് രണ്ടര വർഷം !

തെന്നിന്ത്യൻ സിനിമ ലോകത്ത് ആരാധകർ ഏറെയുള്ള ആളാണ് നാഗാർജുന. കേരളത്തിലും അദ്ദേഹത്തിന് ആരാധകർ ഏറെയാണ്, അദ്ദേഹത്തിന്റെ മകൻ നാഗ ചൈതന്യയും ഏവർക്കും വളരെ സുപരിചിതനാണ്, ഇപ്പോഴിതാ വലിയ ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് നാഗചൈതന്യയും നടി ശോഭിത ധുലിപാലയുമായുള്ള വിവാഹ നിശ്ചയം നടന്നിരിക്കുകയാണ്. വിവാഹനിശ്ചയ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നാഗാർജുന.

ഒരു സമയത്ത് സിനിമ ലോകം ആഘോഷമാക്കിയ താര വിവാഹമായിരുന്നു സമാന്തയുടെയും നാഗ ചൈതന്യയുടെയും, നടി സമാന്തയുമായുള്ള വിവാഹമോചനം നടന്ന് രണ്ടര വർഷങ്ങൾക്ക് ശേഷമാണ് നാഗ ചൈതന്യ പുനർ വിവാഹിതനാകുന്നത്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ അഭിനയിച്ച നടിയാണ് ശോഭിത. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ശോഭിതയ്ക്ക് ഒരു വേഷമുണ്ടായിരുന്നു.

സന്തോഷം അറിയിച്ചുകൊണ്ട് നാഗാർജുന സമൂഹ മാധ്യമങ്ങളിൽ കുറിച്ചതിങ്ങനെ. ഇന്ന് രാവിലെ 9.42ന് നടന്ന ചടങ്ങില്‍ ഞങ്ങളുടെ മകന്‍ നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുമായുടെയും വിവാഹനിശ്ചയം നടന്നുവെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. അവളെ സന്തോഷത്തോടെ ഞങ്ങളെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ ഹാപ്പി കപ്പിള്‍സിന് എന്റെ അഭിനന്ദനങ്ങള്‍..” എന്ന കുറിപ്പോടെയാണ് നാഗാര്‍ജുന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

വളരെ സിംപിൾ ലുക്കിലാണ് താരങ്ങൾ എത്തിയത്, പീച്ച് നിറത്തിലെ സാരി ചുറ്റി, തലയിൽ പൂ ചൂടിയാണ് ശോഭിത വിവാഹ നിശ്ചയത്തിൽ തിളങ്ങിയത്. മിനിമൽ ആഭരണങ്ങളും ധരിച്ചിരുന്നു. ഐവറി കുർത്തയാണ് നാഗ ചൈതന്യയുടെ വേഷം. ഏറെക്കാലമായി ഇവർ പ്രണയത്തിലാണ് എന്ന് വാർത്തകളും അഭ്യൂഹങ്ങളും പരക്കുന്നതിനിടെയാണ് വിവാഹനിശ്ചയം നടന്നത്..

നാഗ ചൈതന്യയും, ശോഭിതയും ഇപ്പോൾ  ഇംഗ്ലണ്ടിൽ വെക്കേഷൻ ആഘോഷിക്കുന്ന വേളയിലാണ് ഇവരുടെ പ്രണയ വാർത്ത രൂക്ഷമാകുന്നത്. ഇതിനിടെ പുതുതായി പണി കഴിപ്പിച്ച വീട്ടിൽ നാഗ ചൈതന്യ ശോഭിതയുമായി സന്ദർശനം നടത്തി എന്നും റിപ്പോർട്ടുണ്ടായി. എന്നാൽ ഇരുകൂട്ടരും ഈ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ എല്ലാ ഗോസിപ്പുകൾക്കും വിരാമമിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *