ഞാൻ മരിക്കുമ്പോൾ എന്റെ ബാങ്ക് ബാലൻസ് സീറോ ആയിരിക്കണം ! ഞാൻ കഷ്ടപ്പെടുന്നത് എനിക്ക് സുഖിച്ച് ജീവിക്കാനാണ് ! മകന് വിദ്യാഭ്യസം നൽകും ! നൈല ഉഷ

ഒരുപിടി ശക്തമായ കഥാപാത്രങ്ങളിൽ കൂടി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ആളാണ് നൈല ഉഷ. കുഞ്ഞനന്തന്റെ കട’ എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ നൈല അതിനു ശേഷവും ഒരുപാട് ചിത്രങ്ങളിൽ വേഷമിട്ടു, ഇപ്പോൾ നൈല ദുബായിൽ റേഡിയോ ജോക്കിയും, മോഡലുമാണ്. ഒരു അഭിനേത്രി എന്നതിനപ്പുറം തന്റെ തുറന്ന അഭിപ്രായങ്ങൾ പങ്കുവെക്കുന്ന ആളുകൂടിയാണ് നൈല ഉഷ. അത്തരത്തിൽ മുമ്പൊരിക്കൽ നൈല പറഞ്ഞ ചില വാക്കുകളിലാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

വിവാഹ മോചിതയായ നൈലക്ക് ഒരു മകനുണ്ട്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും അങ്ങനെ തന്നെയാണ്. നടിയുടെ വാക്കുകൾ ഇങ്ങനെ ഞാന്‍ ഒരു കാര്യം പറയട്ടെ, ഇവര്‍ക്കൊക്കെ വീട്, കാര്‍, ബാങ്ക് ബാലന്‍സ് എല്ലാം ഉണ്ട്. എന്നെ സംബന്ധിച്ച് ഞാന്‍ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം. അതാണ് എന്റെ ലക്ഷ്യം. എന്റെ പണം മുഴുവന്‍ ഞാന്‍ തന്നെ ഉപയോഗിച്ച് തീര്‍ക്കണം. ഒന്ന് ആലോചിച്ച് നോക്കൂ നമ്മള്‍ മരിച്ച് കഴിഞ്ഞ് ഗോസ്റ്റായി കഴിഞ്ഞാല്‍ നമ്മള്‍ ഉണ്ടാക്കിയതൊക്കെ ബാക്കിയാളുകള്‍ ഉപയോഗിക്കുന്നത് കാണുമ്പോഴുള്ള അവസ്ഥ… നോ, ഞാന്‍ ഉണ്ടാക്കുന്നതെല്ലാം എനിക്ക് ചിലവഴിക്കണം.

എന്റെ മകന് നല്ല വിദ്യാഭ്യാസം നൽകും, ശേഷം സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനാക്കും, അതിനപ്പുറം ഞാൻ സാമ്പത്തികമായി അവനെ സഹായിക്കില്ല, അവനു വേണ്ടതെല്ലാം അവൻ തന്നെ സമ്പാദിക്കണം. ഞാൻ ഒറ്റക്ക് നേടിയതാണ് ഇതെല്ലം, നിലവിൽ ഞാൻ ഒരു അഭിനേത്രിയാണ്, ആർ ജെ ആണ്, ,മോഡലാണ്.. ഇതെല്ലാം എങ്ങനെയാണ് ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത് എന്ന ചോദ്യത്തിന് നമുക്ക് ആകെ ഒരു ജീവിതമേ ഉള്ളു.. ജീവിതത്തിലെ ഓരോ മൊമന്റും എന്‍ജോയ് ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നായിരുന്നു നൈലയുടെ മറുപടി.

എല്ലാം എപ്പോഴും ശെരിയാകണമെന്നില്ല,  തലവേദനകളൊക്കെ ഉണ്ടാകും. എന്നാൽ നമ്മൾ അതൊക്കെ മാറ്റിവെച്ച് ജീവിതത്തിലെ ഓരോ നിമിഷങ്ങളും സെലിബ്രേറ്റ് ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമാണ് എന്നും നൈല പറയുന്നു. ഫുള്‍ ബിസിയായി ഇരിക്കാന്‍ തന്നെയാണ് എനിക്ക് ഇഷ്ടം. ആഗ്രഹം തോന്നുന്ന പോലെ ജീവിക്കുന്ന ആളാണ് താനെന്നും നൈല പറയുന്നു. നടിയുടെ വാക്കുകൾക്കു നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *