നല്ലൊരു അധ്യാപകൻ ! എല്ലാവരോടും തുറന്ന് സംസാരിക്കുന്ന പ്രകൃതം ! നരേന്ദ്ര പ്രസാദിനെ കുറിച്ച് സുഹൃത്ത് തുറന്ന് പറയുന്നു !!

മലയാള സിനിമ ഇന്ന് ഈ കാണുന്ന രീതിയിൽ ഉയരങ്ങൾ കീഴടക്കിയിട്ടുടെങ്കിൽ അതിനു പ്രധാന കാരണം ചില അതുല്യ പ്രതിഭകളുടെ സാനിധ്യവും കൊണ്ടുതന്നെയാണ്. നരേന്ദ്ര പ്രസാദ്, മലയാള സിനിമ ചരിത്രത്തിൽ എഴുതപെട്ട നാമധേയം. കൊമേഡിയൻ, വില്ലൻ, സഹ നടൻ എന്നിങ്ങനെ ഏതു വേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച കലാകാരൻ, പക്ഷെ അദ്ദേഹത്തിന്റെ നഷ്ട്ടം ഇന്നും സിനിമയിൽ പ്രതിഫലിക്കുന്നു.

പക്ഷെ ആ ഗംഭീര്യമുള്ള മുഖം ഒരിക്കലും മലയാള സിനിമ മറക്കില്ല, എത്ര എത്ര സിനിമകൾ ഇപ്പോഴും നമ്മുടെ മനസിൽ അങ്ങനെ നിലനിൽക്കുന്നു. അനിയൻ ബാബ  ചേട്ടൻ ബാബ, ആറാം തമ്പുരാൻ, മേലെപ്പറമ്പില്‍ ആണ്‍വീട്, ഏകലവ്യന്‍ ഉള്‍പ്പെടെയുളള സിനിമകളിലെ നരേന്ദ്രപ്രസാദിന്‌റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു നടൻ എന്നതുപരി അദ്ദേഹം വളരെ സമർഥനായ അദ്ധ്യാപകനും, ഒരു സംവിധയകനും എഴുത്തുകാരനുമാണ്.

ഇന്നും മിനിസ്‌ക്രീനിൽ അദ്ദേഹത്തിന്റെ സിനിമകളായും കാധ്യപത്രങ്ങളും വൻ വിജയമാണ്, പൈതൃകം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, യാദവം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത്, ഞങ്ങള്‍ സന്തുഷ്ടരാണ്, ഉസ്താദ്, വാഴുന്നോര്‍, വണ്‍മാന്‍ ഷോ പോലുളള ചിത്രങ്ങളെല്ലാം നരേന്ദ്ര പ്രസാദിന്‌റെതായി ശ്രദ്ധിക്കപ്പെട്ട മറ്റു സിനിമകളാണ്. 2003 ലാണ് അദ്ദേഹത്തെ മലയാള സിനിമക്ക് നഷ്ടമാകുന്നത്. ഇപ്പോൾ  നരേന്ദ്രപ്രസാദിനെ കുറിച്ചുളള ചില ഓര്‍മ്മകള്‍ അദ്ദേഹത്തിന്‌റെ ബന്ധുവായ ശശികുമാര്‍ തുറന്ന് പറയുകയാണ്.

അദ്ദേത്തിന്റെ വാക്കുകളിലേക്ക്.. നാടകമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട മേഖല, എല്ലാത്തിലുമുപരി നല്ലൊരു ആദ്യപകനാണ്, ഏവർക്കും പ്രിയപെട്ടവൻ, അദ്ദേഹത്തിന്റെ ഭാര്യ ആനന്ദവല്ലി, ഞങ്ങൾ  നന്ദ ചേച്ചി എന്നാണ് വിളിച്ചിരുന്നത്. ഇവർക്ക് രണ്ട് കുട്ടികളാണ്. ദീപ പ്രസാദും ദിവ്യ പ്രസാദും’.. ദീപ കുടുംബത്തോടൊപ്പം ഇപ്പോൾ ആസ്ട്രേലിയലിലാണ്. ദിവ്യ തനറെ ഭർത്താവിനും കുടുംബത്തിനൊപ്പം ദുബായിലും.

നാട്ടിലെ അവാര്ഡ് ഈവീട്ടിൽ ഇപ്പോൾ ആരുമില്ല, അവരെല്ലാം നാട്ടിൽ വരുമ്പോഴാണ് ഇവിട ഈയൊരു ആളനക്കം ഒക്കെ ഉണ്ടാകുന്നത്, ഞാൻ പിന്നെ ഇടക്കൊക്കെ വന്നുപോകും. പ്രസാദേട്ടൻ വളരെ സോഫ്റ്റാണ്, കാണുമ്പോൾ പരുക്കനായ തോന്നുമെങ്കിലും തമാശകൾ ഒക്കെ പറയുന്ന ഒരു രസികൻ. പിന്നെ എന്ത് കാര്യവും എല്ലാവരോടും വെട്ടി തുറന്ന പറയും. അത് ഇനി ആരോടായാലും.  ഒന്നും മനസ്സിൽ വെച്ച് പെരുമാറില്ല.

മറ്റൊരാൾക്ക് പ്രത്യേകിച്ച് ഒന്നും അദ്ദേത്തിനോട് അടിച്ചേൽപ്പിക്കാൻ സാധിക്കില്ല, തിരിച്ചും അതേ രീതി തന്നെയാണ്. അദ്ദേഹവും ആരെയും ഒന്നും  അടിച്ചേല്‍പ്പിക്കില്ല.  പ്രസാദേട്ടൻ എന്‌റെ വലിയ അമ്മാവന്‌റെ മകനാണ് അദ്ദേഹമെന്നും ശശികുമാര്‍പറയുന്നു.  അദ്ദേഹത്തിനോടപ്പം വളരെ നല്ല കുറെ ഓർമകൾ എനിക്കുണ്ട്, പല സന്ദർഭങ്ങളിലും ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു, പിന്നെ ഒരു നോവൽ അദ്ദേഹം എഴുതുയിരുന്നു. ‘അലയുന്നവർ അന്വേഷിക്കുന്നവർ’ അത് എന്റെ കയ്യക്ഷരത്തിൽ വൃത്തിയായി എഴുതാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. എല്ലാവരോടും വളരെ ഫ്രീയായിട്ട് ഇടപെടുന്ന ഒരു നല്ല മനുഷ്യനായിരുന്നു പ്രസാദേട്ടൻ … ശശി കുമാർ പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *