അതിനുശേഷം എന്റെ മകന്റെ ഓർമ്മ പൂർണമായും നഷ്ടപ്പെട്ടു ! പക്ഷെ അദ്ദേഹത്തെ മാത്രം അവൻ മറന്നില്ല ! നടൻ നാസർ പറയുന്നു !

ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടനാണ് നാസർ, അദ്ദേഹം സൗത്തിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചു കൂടാതെ ബോളിവുഡിലും തനറെ സ്ഥാനം നേടിയെടുത്ത നടൻ മലയാള സിനിമക്കും മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചിരുന്നു. 1958 മാർച്ച് 5ന് മെഹബൂബ് ബാഷ, മുംതാസ് എന്നിവരുടെ മകനായി തമിഴ്നാട്ടിൽ ജനിച്ച അദ്ദേഹം പഠിച്ചതും ചെന്നൈയിൽ തെന്നെയാണ്. പഠിക്കുന്ന സമയം മുതൽ അദ്ദേഹം നാടക മേഖലയിൽ സജീവമായിരിന്നു.1985 ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത് ‘കല്യാണ അഗതികൾ’ എന്ന ചിത്രത്തിലാണ് നാസർ ആദ്യമായി അഭിനയിച്ചത്.

മലയാളത്തിലും നിരവധി ചിത്രങ്ങളിൽ ശക്തമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഇപ്പോൾ തനറെ കുടുംബ ജീവിതത്തിലെ ചില വേദനിപ്പിക്കുന്ന കാര്യങ്ങൾ തുറന്ന് പറയുകയാണ് അദ്ദേഹം. കമീലയെയാണ് നാസർ വിവാഹം ചെയ്തിരിക്കുന്നത്. മൂന്ന് ആൺ മക്കളാണ് ഇവർക്കുള്ളത്. ഇതിൽ ഇപ്പോൾ തന്റെ അബ്ദുള്‍ അസന്‍ ഫൈസല്‍ അവന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ് എന്ന് തുറന്ന് പറയുകയാണ് നാസർ. ഇപ്പോൾമകന്റെ ഓർമ്മ പൂർണമായും നഷ്ടപെട്ട അവസ്ഥയിലാണ്. ഒരു അപകടത്തിലാണ് മകന് ഇങ്ങനെ സംഭവിച്ചത്. ആ അപകടത്തിൽ അവന്റെ ജീവൻ തിരിച്ച് കിട്ടിയത് തന്നെ വലിയകാര്യമായിരുന്നു എന്നും അദ്ദേഹം പറയുന്നു. ഇന്നും എന്റെ മകൻ അതെ അവസ്ഥയിൽ തന്നെയാണ്, മകന്റെ ഓർമ്മ ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല. പക്ഷെ ഒരാളെ മാത്രം അവന്റെ മനസ്സിൽ എവിടെയോ ഉണ്ട് ആ ആളാണ് നടൻ വിജയ്.

മകൻ വിജയുടെ വലിയ ആരാധകർ ആയിരുന്നു. വിജയ് എന്നവൻ പറയുമ്പോൾ ഞങ്ങൾ കരുതി അവന്റെ ഒരു കൂട്ടുകാരൻ വിജയ്‌യുണ്ട്. അവൻ ആകുമെന്ന് പക്ഷെ അതല്ലെന്ന് പിന്നീട് മനസിലായി. പിന്നീട് എപ്പോഴും വിജയ് എന്ന് പറഞ്ഞ് അവന്‍ തന്നെ ബഹളം ഉണ്ടാക്കാൻ തുടങ്ങി. വിജയ് സാറിന്റെ പാട്ട് വെച്ചപ്പോഴാണ് അവന്റെ ദേഷ്യം അടങ്ങിയത്. അപ്പപ്പോഴാണ് ഞങ്ങൾക്ക് മനസിലായത് അവൻ അന്ന് മുതൽ പറയുന്നത് വിജയ് സാറിനെ ആണെന്ന്..

അന്ന് മുതൽ എന്റെ വീട്ടിൽ എപ്പോഴും വിജയ്‌യുടെ പാട്ടുകൾ മാത്രമാണ് എപ്പോഴും കേൾക്കുന്നത്, ഇത് എങ്ങനെയോ ഒരിക്കൽ വിജയ് സാറിന്റെ എടുത്ത് ആരോ പറഞ്ഞു. ഇങ്ങനെയൊരു അറിഞ്ഞതുമുതൽ അത് വളരെ വ്യക്തിപരമായി എടുക്കുകയും അവനെ കാണാൻ വരികയും അവനോടു ഒരുപാട് നേരം സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട് അവന്റെ ജന്മദിനത്തിലും അദ്ദേഹം അവനെ കാണാൻ എത്തിയിരുന്നു എന്നും വളരെ വികാരഭരിതനായി അദ്ദേഹം പറയുന്നു. മകൻ ഒരു ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാൻ തയ്യാറെടുക്കുമ്പോൾ ആയിരുന്നു ഈ അപകടം സംഭവിച്ചത്.രണ്ടാമത്തെ മകനായ ലുത്ഫുദീൻ, 2014-ൽ എ.എൽ. വിജയ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൈവം എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇളയ മകൻ അബി മെഹ്ദി ഹസൻ, നാസർ തന്നെ സംവിധാനം ചെയ്ത സൺ സൺ താത്താ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *