ഭർത്താവ്, മക്കള്‍, മാതാപിതാക്കള്‍, വീട് എന്ന രീതിയിലേക്ക് സ്ത്രീകള്‍ അവരുടെ ലോകത്തെ ചെറുതാക്കരുത് ! നവ്യ നായർ !
മലയാള സിനിമയിൽ ഒരു സമയത്ത് മുൻനിര നായികയായി തിളങ്ങിയ ആളാണ് നവ്യ നായർ. വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച നവ്യ നീണ്ടൊരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലും നൃത്ത വേദികളിലും സജീവമാകുകയാണ്. തന്റെ നൃത്തവിദ്യാലയമായ മാതംഗിയിലും സജീവ സാന്നിധ്യമാണ് നവ്യ. ഇപ്പോഴിതാ മുമ്പൊരിക്കൽ തന്റെ ജീവിതത്തെ മുൻനിർത്തി നവ്യ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
നവ്യയുടെ, ആ വാക്കുകൾ ഇങ്ങനെ, സ്ത്രീകള്‍ക്ക് ഫിനാൻഷ്യല്‍ ഫ്രീഡം ഉണ്ടായിരിക്കണം, അല്ലെങ്കില്‍ നമുക്ക് നമ്മുടെ അവകാശങ്ങള്‍ പോലും നേടിയെടുക്കാൻ കഴിയാതെ വരും. അതുപോലെ വിവാഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്. നമ്മുടെ ഭർത്താവ്, മക്കള്‍, മാതാപിതാക്കള്‍, വീട് എന്ന രീതിയിലേക്ക് സ്ത്രീകള്‍ അവരുടെ ലോകത്തെ ചെറുതാക്കരുത്. ഫിനാൻഷ്യല്‍ ഇന്റിപെൻഡൻസ് എല്ലാവർക്കും അവകാശപ്പെട്ടതാണ്.
നമ്മൾ എപ്പോഴും ആദ്യം സ്നേഹിക്കേണ്ടതും പരിഗണിക്കപ്പെടേണ്ടതും സ്വന്തം കര്യങ്ങൾക്ക് ആയിരിക്കണം. എന്റെ വിവാഹത്തിന് ശേഷമാണ് ഞാൻ എന്നെ കൂടുതല്‍ സ്നേഹിക്കാൻ തുടങ്ങിയത്, എന്റെ കാര്യങ്ങൾക്ക് എനിക്ക് സ്വയം പ്രയോറിറ്റി കൊടുക്കണമെന്നും എന്ന് തോന്നി തുടങ്ങിയത് വിവാഹത്തിനുശേഷമാണ്. നമ്മളെ സ്നേഹിക്കാൻ നമ്മള്‍ സമയം കണ്ടെത്തിയില്ലെങ്കില്‍ നമുക്കൊപ്പം ഒരു പട്ടിയുമുണ്ടാകില്ല. എന്റെ എക്സ്പീരിയൻസില്‍ നിന്നാണ് ഞാൻ എല്ലാം പറയുന്നത്.
ഇന്ന് മാതംഗി എന്ന നൃത്ത വിദ്യാലയം എന്റെ കഷ്ടപ്പാടിന്റെ ഫലമാണ് .. അതിനായി ഉപയോഗിച്ച ഓരോ രൂപയും സ്വന്തം വിയർപ്പിന്റെ ഫലമാണ്. വീടിന്റെ ലക്ഷ്വറി കുറച്ച് ആ പണം ഉപയോഗിച്ചാണ് മാംതഗി എന്ന നൃത്ത വിദ്യാലയം ഒരുക്കിയത്. അങ്ങനെ ചെയ്തത് കൊണ്ട് താമസിക്കാൻ വീടും, പാഷനായ നൃത്ത വിദ്യാലയവും ഒരു പോലെ പണിയാൻ സാധിച്ചു. നന്ദാവന എന്നാണ് വീടിന്റെ പേരെന്നും നവ്യ പറയുന്നുണ്ട്.
ഭർത്താവ് സന്തോഷിനെ കുറിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി നവ്യ ഒന്നും തന്നെ പോസ്റ്റ് ചെയ്യാറില്ല, അതുകൊണ്ട് തന്നെ പല ചോദ്യങ്ങളും താരം നേരിടുന്നുണ്ട് എങ്കിലും വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതിൽ താല്പര്യമില്ലെന്നും നവ്യ വ്യക്തമാക്കിയിട്ടുണ്ട്. മകൻ സായി കൃഷ്ണ നവ്യക്ക് ഒപ്പമാണ് വളരുന്നത്.
വളരെ ചെറുപ്പം മുതൽ തന്നെ ശാസ്ത്രീയമായ രീതിയിൽ നൃത്തം അഭ്യസിച്ചിരുന്ന നവ്യ സ്കൂളിൽ കലാതിലകമായിരുന്നു, ഡിഗ്രിക്കായി താരം ഇഗ്ളീഷാണ് തിരഞ്ഞെടുത്തത്, ചെറുപ്പം മുതൽ തന്നെ പഠനത്തിൽ മിടുക്കിയായിരുന്നു താരം, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തുതന്നെയാണ് താരം സിനിമയുമായി യാതൊരു ബന്ധവുമില്ലത്ത മുംബൈയില്‍ ജോലി ചെയ്യുന്ന ങ്ങനാശ്ശേരി സ്വദേശി സന്തോഷ് എന്‍. മേനോനുമായി നവ്യ വിവാഹിതയാകുന്നത്.
Leave a Reply