എനിക്കത്ര കളർ ഇല്ലന്ന് നിങ്ങൾക്കും എനിക്കും അറിയാം, എന്നിട്ടും കാക്കയെ പോലെ കരിക്കട്ടയെ പോലെ എന്നൊക്കെയുള്ള കമന്റുകൾ വരുമ്പോൾ വിഷമം തോന്നി ! നവ്യ നായർ !

മലയാള സിനിമയിൽ ഒരു സമയത്ത് മുൻനിര നായികയായി തിളങ്ങി നിന്ന അഭിനേത്രിയാണ് നവ്യ നായർ, ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമാകുന്ന നവ്യ നൃത്ത പരിപാടികളുമാണ് ബന്ധപ്പെട്ട് തിരക്കിലാണ്, ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ പേരിൽ നിരവധി ‌ട്രോളുകൾ വന്നു. ഇതേക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ നവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

നവ്യയുടെ വാക്കുകൾ ഇങ്ങനെ, സിനിമയിൽ ഏറ്റവും കൂടുതൽ മേക്കപ്പിന്റെ ട്രോൾ കിട്ടിയ ആൾക്കാരിൽ ഒരാളാണ് ഞാൻ. എന്റെ ഓർമ ശരിയാണെങ്കിൽ ഞാൻ ഏഷ്യാനെറ്റിൽ ഒരു ഡാൻസ് പ്രോ​ഗ്രാം ചെയ്യുന്ന സമയത്ത് ട്രോളുകൾ വരുന്നതേയുള്ളൂ. തലേദിവസം എനിക്ക് ദുബായിൽ ഒരു ഷോയുണ്ടായിരുന്നു. അത് കഴിഞ്ഞ് വെളുപ്പാൻ കാലത്ത് എത്തി. പെട്ടെന്ന് തന്നെ ആ ഡാൻസും പ്രാക്ടീസ് ചെയ്ത് പഠിച്ചു, കലാ മാസ്റ്ററാണ് അന്നത്തെ കൊറിയോ​ഗ്രാഫർ. വേ​ഗം പഠിച്ചതിൽ കല അക്കയ്ക്ക് സന്തോഷം.

പക്ഷെ യാത്രയും ക്ഷീണവും കാരണം തലേ ദിവസത്തെ എന്റെ ഉറക്കം ശെരിയായിരുന്നില്ല, അതുകൊണ്ട് തന്നെ പിറ്റേന്ന് രാവിലെ തന്നെ എത്തി മേക്കപ്പ് ചെയ്യാൻ ഇരുന്നു, അന്ന് എന്നെ മേക്കപ്പ് ചെയ്തയാളുടെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. കാരണം പുള്ളി ​ഗംഭീര മേക്കപ്പ് ആർട്ടിസ്റ്റാണ്. എന്റെ എന്തോ അപ്പോഴത്തെ ഭാഗ്യ ദോഷം കൊണ്ട് അന്നത്തെ മേക്കപ്പ് ഒന്നും ശെരിയായില്ല, മേക്കപ്പ് ചെയ്യുന്ന സമയത്ത് ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. ഫുൾ മേക്കപ്പ് ചെയ്ത് കഴിഞ്ഞ് നോക്കിയപ്പോൾ ഞാൻ ഞെട്ടി. ഭയങ്കരമായി വെളുത്തിരിക്കുന്നു. ചേട്ടാ ഒരുപാ‌ട് വെളുത്ത് പോയല്ലോ എന്ന് ഞാൻ പറഞ്ഞു. വിളറിയെ വെളുപ്പ്. കുറച്ചൊക്കെ തു‌ടച്ചു. കൂടുതൽ മോശഷമായത് ഹെയർ സ്റ്റെെൽ ചെയ്തപ്പോഴാണ്. ഒരു സ്ത്രീയാണ് ചെയ്തത്.

അതും എനിക്ക് ഒട്ടും തന്നെ ശെരിയായി തോന്നിയില്ല, അന്ന് അവരോട് സംസാരിച്ചു. ചെറിയ അടിയായി. തലയിൽ നൂറ് നൂറ്റമ്പത് സ്ലെെഡൊക്കെ വെച്ചപ്പോൾ തന്നെ ആകെ ഡെസ്പ് ആയി, അങ്ങനെ എന്തായാലും ഒന്നും ഇഷ്ടപ്പെട്ടില്ലെങ്കിലും, ഡാൻസ് ചെയ്ത് തിരിച്ചുവന്നു, എന്നാൽ പിന്നീടിത് ട്രോൾ ആയത് അറിയുന്നത് അജു വർഗ്ഗീസ് അയച്ച് തന്നപ്പോഴാണെന്നും നവ്യ പറയുന്നു. ഇല്ല, ഇല്ല മരിച്ചിട്ടില്ല, മൈക്കൽ ജാക്സൺ മരിച്ചിട്ടില്ല. ജീവിക്കുന്നു നവ്യയിലൂടെ എന്നായിരുന്നു ട്രോൾ.

അന്നൊക്കെ ഈ ട്രോൾ വന്നു തുടങ്ങുന്നതേ ഉള്ളു, അപ്പോൾ മനസിന് ചെറിയ വിഷമമൊക്കെ ആയി, മാനസികമായി തളർന്ന് പോയി. ഒരു കൈയബദ്ധമൊക്കെ എല്ലാവർക്കും പറ്റും. എനിക്കത്ര കളർ ഇല്ല. നിങ്ങൾക്കും എനിക്കും അതറിയാം. അത് ഉണ്ടെന്ന് സ്ഥാപിക്കാൻ ഞാൻ എവിടേക്കും പോയിട്ടുമില്ല. പക്ഷെ കാക്കയെ പോലെ കരിക്കട്ടയെ പോലെ എന്നൊക്കെയുള്ള കമന്റുകൾ വരുമ്പോൾ വിഷമം തോന്നുമെന്നും നവ്യ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *