വിവാഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്, എന്റെ കഷ്ടപാടിന്റെ ഫലമാണ് ഇന്ന് എനിക്ക് ഉണ്ടായതെല്ലാം ! മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാതെ സ്വന്തം കാര്യങ്ങൾക്കും പ്രാധാന്യം നൽകുക ! നവ്യ നായർ !

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് നവ്യ നായർ, ഒരുപിടി മികച്ച ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നവ്യ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് വിവാഹിതയായി സിനിമ ലോകത്തോട് വിട പറയുന്നത്. ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകുന്നതിനൊപ്പം നവ്യ തന്റെ നൃത്തവിദ്യാലയമായ മാതംഗിയിലും സജീവ സാന്നിധ്യമാണ്. തന്റെ വീടിന് മുകളിൽ തന്നെ നടത്തുന്ന ഈ വിദ്യാലത്തിന്റെ വിശേഷങ്ങളും ഒപ്പം ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയും മറ്റുമായി നവ്യ പങ്കുവെച്ച ഒരു പുതിയ വിഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അതുപോലെ സ്ത്രീകള്‍ക്ക് ഫിനാഷ്യൻ ഫ്രീഡം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യക്തയെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും നടി ഇതില്‍ സംസാരിക്കുന്നുണ്ട്.

നവ്യയുടെ വാക്കുകൾ ഇങ്ങനെ, സ്ത്രീകള്‍ക്ക് ഫിനാൻഷ്യല്‍ ഫ്രീഡം ഉണ്ടായിരിക്കണം, അല്ലെങ്കില്‍ നമുക്ക് നമ്മുടെ അവകാശങ്ങള്‍ പോലും നേടിയെടുക്കാൻ കഴിയാതെ വരും. അതുപോലെ വിവാഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്. നമ്മുടെ ഭർത്താവ്, മക്കള്‍, മാതാപിതാക്കള്‍, വീട് എന്ന രീതിയിലേക്ക് സ്ത്രീകള്‍ അവരുടെ ലോകത്തെ ചെറുതാക്കരുത്. ഫിനാൻഷ്യല്‍ ഇന്റിപെൻഡൻസ് എല്ലാവർക്കും അവകാശപ്പെട്ടതാണ്.

എന്റെ വിവാഹത്തിന് ശേഷമാണ് ഞാൻ എന്നെ കൂടുതല്‍ സ്നേഹിക്കാൻ തുടങ്ങിയത്, എന്റെ കാര്യങ്ങൾക്ക് എനിക്ക് സ്വയം പ്രയോറിറ്റി കൊടുക്കണമെന്നും എന്ന് തോന്നി തുടങ്ങിയത് വിവാഹത്തിനുശേഷമാണ്. നമ്മളെ സ്നേഹിക്കാൻ നമ്മള്‍ സമയം കണ്ടെത്തിയില്ലെങ്കില്‍ നമുക്കൊപ്പം ഒരു പട്ടിയുമുണ്ടാകില്ല. എന്റെ എക്സ്പീരിയൻസില്‍ നിന്നാണ് ഞാൻ എല്ലാം പറയുന്നത്.

എന്റെ കഷ്ടപ്പാടിന്റെ ഫലമാണ് മാതംഗി.. അതിനായി ഉപയോഗിച്ച ഓരോ രൂപയും സ്വന്തം വിയർപ്പിന്റെ ഫലമാണ്. വീടിന്റെ ലക്ഷ്വറി കുറച്ച്‌ ആ പണം ഉപയോഗിച്ചാണ് മാംതഗി എന്ന നൃത്ത വിദ്യാലയം ഒരുക്കിയത്. അങ്ങനെ ചെയ്തത് കൊണ്ട് താമസിക്കാൻ വീടും, പാഷനായ നൃത്ത വിദ്യാലയവും ഒരു പോലെ പണിയാൻ സാധിച്ചു. നന്ദാവന എന്നാണ് വീടിന്റെ പേരെന്നും നവ്യ പറയുന്നുണ്ട്.

കുട്ടിക്കാലം മുതൽ തന്നെ ശാസ്ത്രീയമായ രീതിയിൽ നൃത്തം അഭ്യസിച്ചിരുന്ന നവ്യ സ്കൂളിൽ കലാതിലകമായിരുന്നു, ഡിഗ്രിക്കായി താരം ഇഗ്ളീഷാണ് തിരഞ്ഞെടുത്തത്, ചെറുപ്പം മുതൽ തന്നെ പഠനത്തിൽ മിടുക്കിയായിരുന്നു താരം, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തുതന്നെയാണ് താരം സിനിമയുമായി യാതൊരു ബന്ധവുമില്ലത്ത മുംബൈയില്‍ ജോലി ചെയ്യുന്ന ങ്ങനാശ്ശേരി സ്വദേശി സന്തോഷ് എന്‍. മേനോനുമായി നവ്യ വിവാഹിതയാകുന്നത്. ഇവർക്ക് ഇന്ന്സായി കൃഷ്ണ എന്നൊരു മകനുമുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *