‘ഞാനൊരു നടിയായി ലക്ഷങ്ങൾ കൊണ്ടുവരും എന്നറിഞ്ഞിട്ടല്ല എന്റെ വീട്ടുകാർ അങ്ങനെ ചെയ്തത്’! നവ്യ നായർ
മലയാളത്തിന്റെ സ്വന്തം അഭിനേത്രി നവ്യ നായർ, ചെയ്ത ചിത്രങ്ങൾ വിജയം, മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും അറിയപ്പെടുന്ന നടി ഇന്ന് സൗത് ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ്, 1986 ഒക്ടോബര്‍ 17ന് ആലപ്പുഴ ജില്ലയിലെ മുതുകുളതാണ് നവ്യ ജനിച്ചത്. അച്ഛൻ രാജു ടെലികോം ഡിപ്പാർട്മെന്റിൽ ജോലിക്കാരനും ‘അമ്മ വീണ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമാണ് ഒരു അനുജനാണ് നവ്യക്കുള്ളത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇഷ്ടം സിനിമയിൽ അഭിനയിക്കുന്നത്….
ഒരു സിനിമ നടി എന്നതിലുപരി അവർ വളരെ കഴിവുള്ള നർത്തകി കൂടിയാണ്, ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച നവ്യ ഇപ്പോഴും തനറെ പഠനം തുടരുന്നു, സ്കൂൾ കലോത്സവ വേദികളിൽ അന്ന് നിറ സാന്നിധ്യമായിരുന്നു നവ്യ, തനിക്ക് വേണ്ടി ലക്ഷങ്ങൾ ചിലവാക്കി ഓരോ യുവജനോത്സവ വേദികളിലും തന്റെ ആഗ്രഹത്തിനൊത്ത് തന്റെ യൊപ്പം നിന്ന തന്റെ മാതാപിതാക്കളെ കുറിച്ച് ഇപ്പോൾ തുറന്ന് പറയുകയാണ് നവ്യ…..
എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഒരുപാട് പണച്ചിലവുള്ള കാര്യമാണ് ശാസ്ത്രീയ നൃത്ത പഠനവും ഒപ്പം അതിന്റെ അരങ്ങേറ്റവും കൂടാതെ യുവജനോത്സവ വേദികളിലെ മത്സരങ്ങൾക്കായിയുള്ള ഒരുക്കങ്ങളുടെ ചിലവും, അത്തരത്തിൽ ‘പഠിക്കുന്ന സമയത്ത് യുവജനോത്സവങ്ങളില്‍ എനിക്ക് പങ്കെടുക്കാന്‍ വേണ്ടി എന്റെ വീട്ടുകാര്‍ ലക്ഷങ്ങള്‍ ചെലവാക്കിയിട്ടുണ്ട്. ഒരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്ന് അങ്ങനെ ചിലവ് വരുമ്ബോള്‍ അത് വലിയ ഒരു കാര്യമാണ്.
അത് ഒരിക്കലും ആ ഞങ്ങളുടെ മകൾ ഒരു സിനിമ നടിയാകും ലക്ഷങ്ങൾ കൊണ്ടുവരും എന്നൊന്നും അറിഞ്ഞിട്ടില്ല, അവർ എനിക്കുവേണ്ടി പണം ചെലവാക്കിയത്.. എന്റെ ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കും കൂടെ ഉണ്ടാകുക ഇതായിരുന്നു അവരുടെ മനസ്സിൽ, മത്സരങ്ങളിൽ ഞാന്‍ പങ്കെടുക്കുന്ന ഓരോ ഐറ്റത്തിനും വേണ്ടുന്ന വസ്ത്രങ്ങള്‍, അത് പോലെ അന്ന് സിഡി ഒന്നും ഇല്ലാത്തതു കൊണ്ട് പക്ക മേളത്തിന് തന്നെ ഒരുപാടു പണം ചെലവാകും, ഇന്ന് അതൊക്കെ ഒരു പ്രയാസവും ഒപ്പം പണച്ചിലവും കുറവുള്ള കാര്യമാണ്. കലാകാരി എന്ന നിലയില്‍ എന്നെ വളര്‍ത്തിയെടുത്തത് എന്റെ വീട്ടുകാരാണ്..
എന്റെ മാത്രമല്ല ഏല്ലാവർക്കും ഇങ്ങനെ തന്നെയായിരിക്കും, എന്നിരുന്നാലും എന്റെ അച്ഛനും അമ്മയും അവര്‍ എനിക്ക് നല്‍കിയ സാമ്ബത്തികവും മാനസിക പിന്തുണയുമാണ് ഒരു നടിയെന്ന നിലയില്‍ എനിക്ക് പിന്നീട് മലയാള സിനിമയില്‍ അറിയപ്പെടാന്‍ സഹായകമായത്’ എന്നും നവ്യ തുറന്ന് പറയുന്നു… സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തുതന്നെയാണ് താരം സിനിമയുമായി യാതൊരു ബന്ധവുമില്ലത്ത മുംബൈയില്‍ ജോലി ചെയ്യുന്ന ങ്ങനാശ്ശേരി സ്വദേശി സന്തോഷ് എന്‍. മേനോനുമായി നവ്യ വിവാഹിതയാകുന്നത്, വളരെ വലിയ വിവാഹമായിരുന്നു നവ്യയുടേത്, വിവാഹ ശേഷം മുംബയിൽ താമസമാക്കിയ നവ്യ സിനിമയൽ നിന്നും ഇടവേള എടുത്തിരുന്നു. ഇവർക്കൊരു മകനുമുണ്ട് സായി കൃഷ്‌ണ…
Leave a Reply