ഒരു കുഞ്ഞിനെ ഞാൻ എടുത്ത് വളർത്തി, ഒരു സഹായമായി ചെയ്തതാണ് ! അവൻ നല്ല വികൃതി കുട്ടി ആയിരുന്നു ! നവ്യ നായർ പറയുന്നു !

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് നവ്യ നായർ. ഒരുപിടി മികച്ച ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന നവ്യ ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. രണ്ടാം വരവിലെ ആദ്യ സിനിമ ഒരുത്തി വലിയ വിജയായിരുന്നു. ഇപ്പോൾ ജാനകി ജാനേ എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ തിരക്കിലാണ് നവ്യ നായർ. ഇപ്പോഴിതാ സില്ലി മോങ്ക്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. യു​ഗപുരുഷൻ എന്ന സിനിമയുടെ സമയത്ത് ഒരു കുട്ടിയെ എടുത്ത് വളർത്തിയതിനെക്കുറിച്ചാണ് നവ്യ സംസാരിച്ചത്.

അവർക്ക് രണ്ടു മക്കളായിരുന്നു, ഒരു മകനും മകളും, ഭർത്താവ് മ,രി,ച്ചുപോയതാണ്. മകൻ വലിയ കുസൃതിക്കാരനായിരുന്നു. മകളെ അവർ വളർത്തും. മകനെ വളർത്താൻ പറ്റുന്നില്ല എന്നവർ എന്നോട് പറഞ്ഞു. എന്റെ കൂടെ കൊണ്ട് പോവാൻ പറ്റുമോ എന്തെങ്കിലും ആയിക്കഴിഞ്ഞാൽ അവനെ തിരിച്ച് കൊണ്ട് വരാം, ഉറപ്പില്ല, അല്ലെങ്കിൽ നിങ്ങളുടെ കൂടെ നിർത്തി വളർത്താൻ പറ്റുമോ എന്ന് ചോദിച്ചു. അവർക്ക് ജോലിക്ക് പോവുന്നത് കൊണ്ട് ഇവനെ ശ്രദ്ധിക്കാൻ പറ്റുന്നില്ല.

അങ്ങനെ ഞാൻ അവനെ വളർത്താൻ തുടങ്ങി, ഇവനെ സ്കൂളിൽ വിട്ടാൽ സ്കൂളിൽ പ്രശ്നങ്ങളാണ്. ബബിൾ​ഗം അവിടെയും ഇവിടെയും ഒട്ടിച്ച് വെക്കും, അങ്ങനെ കുസൃതി പയ്യൻ ആയിരുന്നു, അങ്ങനെ എന്റെ വിവാഹം അടുത്ത സമയത്ത് അവന്റെ അമ്മയുടെയും രണ്ടാം വിവാഹം ശെരിയായി, അങ്ങനെ ആ കുട്ടിയെയും കൂടി സ്വീകരിക്കാൻ അവർ തയ്യാറായി,’ നവ്യ നായർ പറഞ്ഞു. ഒരു സഹായമായി ചെയ്തതാണ്. ഇന്ന് നമുക്കങ്ങനെ പറ്റില്ല. കല്യാണമൊക്കെ കഴിഞ്ഞ് ഇതാരുടെ ആണെന്ന് നമ്മൾ പറയേണ്ടി വരും. വെറുതെ ഒരു സംശയത്തിന് ഇടയുണ്ടാക്കുന്നതെന്തിനെന്നും നവ്യ തമാശയോടെ പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *