
മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ ആണെന്ന് നടി നവ്യ നായർ !
മാലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് നവ്യ നായർ. വിവാഹത്തോടെ സിനിമയയിൽ നിന്നും വിട്ടുനിന്ന ഇപ്പോൾ വീണ്ടും സിനിമ ലോകത്തും അതിലുമുപരി നൃത്ത വേദികളിലും സജീവമാകുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധത്തെ കുറിച്ച് പറയുകയാണ് നവ്യ നായർ. മട്ടൻ ബിരിയാണിയും, ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ തന്നെ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ ആണെന്നാണ് നവ്യ നായർ പറയുന്നത്.
നവ്യയുടെ തന്നെ യൂട്യൂബ് ചാനലില്‍ ചെമ്മീൻ ബിരിയാണി ഉണ്ടാക്കുന്ന റെസിപ്പി പങ്കുവെക്കുന്ന വീഡിയോയിലാണ് നടി ഇക്കാര്യം പറയുന്നത്. എന്നെ മട്ടൻ ബിരിയാണിയും, ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിപ്പിച്ചത് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയായ ശ്രീ പിണറായി വിജയൻറെ ഭാര്യ കമല ആണ്. ആന്റിയുടെ ചെമ്മീൻ ഫ്രൈ ഒരു രക്ഷ ഇല്ലാത്ത രുചിയാണ്.
കഴിച്ചപ്പോള്‍, ഞാൻ അതിന്റെ റെസിപ്പി, എഴുതി വാങ്ങിച്ചു. വെച്ച് നോക്കിയപ്പോള്‍ അത് നന്നായി വന്നു’ നവ്യ നായർ പറഞ്ഞു. ചെമ്മീൻ ബിരിയാണിയുടെ റീല്‍ ഇൻസ്റ്റഗ്രാമിലും നവ്യ പങ്കുവെച്ചിട്ടുണ്ട്. പിണറായി വിജയനും കമലയ്ക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോയും നടി വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയൻറെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് നവ്യ നായർ. അത് പലപ്പോഴും താരം വ്യകതമാക്കാറുണ്ട്.
അതുപോലെ തന്നെ അടുത്തിടെ നവ്യ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ വളരെ ശ്രദ്ധ നേടിയിരുന്നു, വാക്കുകൾ ഇങ്ങനെ, സ്ത്രീകള്‍ക്ക് ഫിനാൻഷ്യല്‍ ഫ്രീഡം ഉണ്ടായിരിക്കണം, അല്ലെങ്കില്‍ നമുക്ക് നമ്മുടെ അവകാശങ്ങള്‍ പോലും നേടിയെടുക്കാൻ കഴിയാതെ വരും. അതുപോലെ വിവാഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്. നമ്മുടെ ഭർത്താവ്, മക്കള്‍, മാതാപിതാക്കള്‍, വീട് എന്ന രീതിയിലേക്ക് സ്ത്രീകള്‍ അവരുടെ ലോകത്തെ ചെറുതാക്കരുത്. ഫിനാൻഷ്യല്‍ ഇന്റിപെൻഡൻസ് എല്ലാവർക്കും അവകാശപ്പെട്ടതാണ്.

എന്റെ, വിവാഹത്തിന്, ശേഷമാണ്, ഞാൻ എന്നെ കൂടുതല്‍ സ്നേഹിക്കാൻ തുടങ്ങിയത്, എന്റെ കാര്യങ്ങൾക്ക് എനിക്ക് സ്വയം പ്രയോറിറ്റി കൊടുക്കണമെന്നും എന്ന് തോന്നി തുടങ്ങിയത് വിവാഹത്തിനുശേഷമാണ്. നമ്മളെ സ്നേഹിക്കാൻ നമ്മള്‍ സമയം കണ്ടെത്തിയില്ലെങ്കില്‍ നമുക്കൊപ്പം ഒരു പട്ടിയുമുണ്ടാകില്ല. എന്റെ എക്സ്പീരിയൻസില്‍ നിന്നാണ് ഞാൻ എല്ലാം പറയുന്നത്.
എന്റെ, കഷ്ടപ്പാടിന്റെ, ഫലമാണ് മാതംഗി.. അതിനായി ഉപയോഗിച്ച ഓരോ രൂപയും സ്വന്തം വിയർപ്പിന്റെ ഫലമാണ്. വീടിന്റെ ലക്ഷ്വറി കുറച്ച് ആ പണം ഉപയോഗിച്ചാണ് മാംതഗി എന്ന നൃത്ത വിദ്യാലയം ഒരുക്കിയത്. അങ്ങനെ ചെയ്തത് കൊണ്ട് താമസിക്കാൻ വീടും, പാഷനായ നൃത്ത വിദ്യാലയവും ഒരു പോലെ പണിയാൻ സാധിച്ചു. നന്ദാവന എന്നാണ് വീടിന്റെ പേരെന്നും നവ്യ പറയുന്നുണ്ട്.
Leave a Reply